- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞെട്ടാന്‍ എന്താണുള്ളത്? ഞങ്ങള്‍ക്ക് അറിവുള്ളത് മാത്രമേ റിപ്പോര്ട്ടിലുള്ളൂവെന്ന് രേവതി; പേര് വരാത്തതില്‍ നെടുവീര്‍പ്പിട്ട് 'പവര്‍ഗ്രൂപ്പിലെ' ഉന്നതര്‍
കൊച്ചി: കാത്തിരിപ്പിന് ഒടുവില്‍ ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടു പുറത്തുവരുമ്പോള്‍ സിനിമാ രംഗത്തെ വമ്പന്‍മാരെല്ലാം ആശ്വസിക്കുകയാണ്. സ്വന്തം പേരു വരാത്തതിന്റെ ആശ്വാസത്തിലാണ് സിനിമയിലെ വന്‍തോക്കുകള്‍. വ്യക്തികളെ പരാമര്‍ശിക്കാത്ത റിപ്പോര്‍ട്ടില്‍ ഇനിയെന്ത് നടപടിയാണ് സര്‍ക്കാര്‍ കൈക്കൊള്ളുക എന്നതാണ് ഉയരുന്ന ചോദ്യം. 'പവര്‍ഗ്രൂപ്പി'നെ തൊടാത്തതില്‍ ആശ്വസിക്കുകയാണ് പലരും. ഇതിനിടെ ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ടിലൂടെ പുറത്തുവന്ന കാര്യങ്ങളില്‍ ഞെട്ടാന്‍ എന്താണുള്ളതെന്ന് നടിയും ഡബ്‌ള്യുസിസി അംഗവുമായ രേവതി. തങ്ങളെ സംബന്ധിച്ചിടത്തോളം ഞെട്ടാന്‍ ഒന്നുമില്ല. കാരണം എല്ലാം ഞങ്ങള്‍ക്ക് അറിയാവുന്ന കാര്യങ്ങളാണെന്ന് രേവതി പ്രതികരിച്ചു. റിപ്പോര്‍ട്ട് […]
കൊച്ചി: കാത്തിരിപ്പിന് ഒടുവില്‍ ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടു പുറത്തുവരുമ്പോള്‍ സിനിമാ രംഗത്തെ വമ്പന്‍മാരെല്ലാം ആശ്വസിക്കുകയാണ്. സ്വന്തം പേരു വരാത്തതിന്റെ ആശ്വാസത്തിലാണ് സിനിമയിലെ വന്‍തോക്കുകള്‍. വ്യക്തികളെ പരാമര്‍ശിക്കാത്ത റിപ്പോര്‍ട്ടില്‍ ഇനിയെന്ത് നടപടിയാണ് സര്‍ക്കാര്‍ കൈക്കൊള്ളുക എന്നതാണ് ഉയരുന്ന ചോദ്യം. 'പവര്‍ഗ്രൂപ്പി'നെ തൊടാത്തതില്‍ ആശ്വസിക്കുകയാണ് പലരും.
ഇതിനിടെ ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ടിലൂടെ പുറത്തുവന്ന കാര്യങ്ങളില്‍ ഞെട്ടാന്‍ എന്താണുള്ളതെന്ന് നടിയും ഡബ്‌ള്യുസിസി അംഗവുമായ രേവതി. തങ്ങളെ സംബന്ധിച്ചിടത്തോളം ഞെട്ടാന്‍ ഒന്നുമില്ല. കാരണം എല്ലാം ഞങ്ങള്‍ക്ക് അറിയാവുന്ന കാര്യങ്ങളാണെന്ന് രേവതി പ്രതികരിച്ചു. റിപ്പോര്‍ട്ട് പുറത്തുവന്നാലെ ചില കാര്യങ്ങളൊക്കെ ചെയ്യാന്‍ കഴിയൂ എന്ന് ഡബ്‌ള്യുസിസി പറഞ്ഞത് ഇത്രയും ഗൗരവമേറിയ സാഹചര്യം നിലനില്‍ക്കുന്നതുകൊണ്ടാണെന്നും രേവതി പറഞ്ഞു.
മലയാളസിനിമയെ ഒരു സുരക്ഷിത മേഖലയാക്കാനാണ് ഡബ്‌ള്യുസിസി ഇത്രയധികം കഷ്ടപ്പെട്ടത്. നീതി താമസിച്ചുവെങ്കിലും ഇപ്പോഴെങ്കിലും ലഭിച്ചതില്‍ കേരളസര്‍ക്കാരിനോട് നന്ദിയുണ്ട്. റിപ്പോര്‍ട്ട് ഇതുവരെ വായിച്ചിട്ടില്ല. അതുകഴിഞ്ഞ് ഡബ്‌ള്യുസിസി ഒരുമിച്ച് തീരുമാനമെടുക്കും. അംഗങ്ങളെല്ലാം ഒറ്റക്കെട്ടാണെന്നും, എല്ലാവര്‍ക്കും റിപ്പോര്‍ട്ട് പുറത്തുവന്നതില്‍ സന്തോഷമുണ്ടെന്നും രേവതി വ്യക്തമാക്കി.
ഗുരുതര ആരോപണങ്ങളാണ് പുറത്തുവന്ന റിപ്പോര്‍ട്ടിലുള്ളത്. മലയാള സിനിമയില്‍ ഒരു പവര്‍ ഗ്രൂപ്പ് നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ സംവിധായകരും നടന്മാരും നിര്‍മാതാക്കളും ഉള്‍പ്പെടെ 15 പുരുഷന്മാരാണുള്ളത്. ഇവര്‍ സിനിമയെ നിയന്ത്രിക്കുന്നു. ഈ ഗ്രൂപ്പ് പലരേയും വിലക്കിയതായും റിപ്പോര്‍ട്ട്. പവര്‍ ഗ്രൂപ്പ് സൃഷ്ടിച്ച സമാന്തര സംഘടനയാണ് ഫെഫ്ക. 'മാക്ട'യെ തകര്‍ത്തത് ഒരു നടനാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
നടന്‍ സ്വാധീനം ഉപയോഗിച്ച് അംഗങ്ങളെ രാജിവയ്പ്പിക്കുകയും സംഘടനയെ നിര്‍ജീവമാക്കുകയും ചെയ്തു. പിന്നീട് സമാന്തര സംഘടനയായി 'ഫെഫ്ക' ഉണ്ടാക്കി. മലയാള സിനിമയിലെ ഒരു നടന്‍ ഈ പവര്‍ ഗ്രൂപ്പിനെ മാഫിയ സംഘം എന്ന് വിശേഷിപ്പിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അപ്രഖ്യാപിത വിലക്കുമൂലം ഈ നടന് സീരിയലിലേക്ക് പോകേണ്ടി വന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
'നക്ഷത്രങ്ങളെ വിശ്വസിക്കരുത്, ഉപ്പ് പോലും പഞ്ചസാരയായി തോന്നും
'നക്ഷത്രങ്ങളെ വിശ്വസിക്കരുത്, ഉപ്പ് പോലും പഞ്ചസാരയായി തോന്നും, ചന്ദ്രനെ പോലെ സുന്ദരമല്ല താരങ്ങള്‍' ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്ന കാര്യം ഇതാണ്. മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ചുണ്ട്. നടന്‍മാര്‍ വാതിലില്‍ മുട്ടുന്നതായും നടിമാരെ കിടക്ക പങ്കിടാന്‍ നിര്‍ബന്ധിതരാക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്.
'സിനിമ സെറ്റുകളില്‍ സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് പോകാന്‍ പറ്റാത്ത അവസ്ഥ നിലനില്‍ക്കുന്നു. മലയാള സിനിമയെ നിയന്ത്രിക്കുന്നത് ക്രിമിനലുകളാണ്. സ്ത്രീയുടെ ശരീരത്തെ പോലും മോശമായ രീതിയില്‍ വര്‍ണിക്കുന്നു. പരാതിയുമായി പോകുന്ന സ്ത്രീകള്‍ക്ക് നേരെ സൈബര്‍ ആക്രമണം നടക്കുന്നു. ഡബ്ല്യു.സി.സിയില്‍ അംഗത്വം എടുത്തത് കൊണ്ട് മാത്രം സിനിമയില്‍ നിന്നും പുറത്താകാന്‍ ശ്രമം നടക്കുന്നു.'- റിപ്പോര്‍ട്ട്
സിനിമയിലേക്ക് സ്ത്രീകള്‍ കടന്നുവരുന്നത് പണത്തിന് വേണ്ടി മാത്രമാണെന്നാണ് ചിലര്‍ കരുതുന്നത്. അതിനാല്‍ തന്നെ നടിമാര്‍ എന്ത് വിട്ടുവീഴ്ചയും ചെയ്യുമെന്നാണ് ഇവരുടെ ധാരണ. സിനിമയിലേക്ക് കടന്നുവരുന്ന സമയം മുതല്‍ ലൈംഗിക ചൂഷണങ്ങള്‍ക്ക് സ്ത്രീകള്‍ വിധേയരാകുന്നുണ്ട്. ഇതിനെതിരെ പരാതി പയറുന്നവരുടെ അവസരം നിഷേധിക്കപ്പെടുകയാണ്. കലയോടുള്ള താല്‍പര്യം കൊണ്ടാണ് സ്ത്രീകള്‍ സിനിമയിലേക്ക് വരുന്നതെന്ന് അംഗീകരിക്കാന്‍ പോലും പുരുഷന്‍മാര്‍ക്ക് കഴിയുന്നില്ല.'
മലയാള സിനിമയില്‍ ആണ്‍ മേല്‍ക്കോയ്മയുണ്ടെന്നും വഴിവിട്ട കാര്യങ്ങള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുന്നതായും റിപ്പോര്‍ട്ട്. 'ആലിംഗന സീനിന് 17 റീടേക്കുകള്‍ വരെയെടുത്തു. സിനിമാ സെറ്റുകളില്‍ സ്ത്രീകള്‍ക്ക് പ്രാഥമിക സൗകര്യങ്ങളില്ല. തുണി മറച്ചു പിടിച്ച് വസ്ത്രം മാറേണ്ടി വരുന്നു. കുറ്റിച്ചെടിയുടെ മറവില്‍ വസ്ത്രം മാറേണ്ട സാഹചര്യമാണുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സിനിമാ മേഖലയിലെ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പഠിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഉച്ചയോടെയാണ് സര്‍ക്കാര്‍ പുറത്തുവിട്ടത്. വര്‍ഷങ്ങള്‍ നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് 233 പേജുകളുള്ള റിപ്പോര്‍ട്ട് സാംസ്‌കാരിക വകുപ്പ് പുറത്തുവിട്ടത്. വ്യക്തികളെ തിരിച്ചറിയുന്ന വിവരങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്.സിനിമ സെറ്റുകളില്‍ സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് പോകാന്‍ പറ്റാത്ത അവസ്ഥ നിലനില്‍ക്കുന്നു. മലയാള സിനിമയെ നിയന്ത്രിക്കുന്നത് ക്രിമിനലുകളാണ്. സ്ത്രീയുടെ ശരീരത്തെ പോലും മോശമായ രീതിയില്‍ വര്‍ണിക്കുന്നു. പരാതിയുമായി പോകുന്ന സ്ത്രീകള്‍ക്ക് നേരെ സൈബര്‍ ആക്രമണം നടക്കുന്നു.