- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആര്‍ജികര്‍ മെഡിക്കല്‍ കോളേജ് തകര്‍ത്ത് അക്രമികള്‍; സമരം ചെയ്യുന്ന ഡോക്ടര്‍മാരേയും വെറുതെ വിട്ടില്ല; ആ പീഡന കൊലപാതകത്തിന്റെ അലയൊലി തുടരുമ്പോള്‍
കൊല്‍ക്കത്ത: ബംഗാളില്‍ ജൂനിയര്‍ ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ആര്‍ജികര്‍ മെഡിക്കല്‍ കോളേജ് ജനക്കൂട്ടം അടിച്ചു തകര്‍ത്തു. ഒരു സംഘം ആളുകളാണ് അക്രമം നടത്തിയത്. ആശുപത്രി പരിസരത്ത വാഹനങ്ങളും പുറത്ത് നിന്ന് എത്തിയ സംഘം അടിച്ച് തകര്‍ത്തു. പൊലീസിന് നേരെയും സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് നേരെയും ആക്രമണമുണ്ടായി. തെറ്റായ മാധ്യമ പ്രചാരണമാണ് ഈ സാഹചര്യത്തിന് കാരണമെന്ന് കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ പ്രതികരിച്ചു. കേസില്‍ സിബിഐ അന്വേഷണം തുടരുകയാണ്. കൊല്‍ക്കത്ത ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്. ഡോക്ടര്‍ […]
കൊല്‍ക്കത്ത: ബംഗാളില്‍ ജൂനിയര്‍ ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ആര്‍ജികര്‍ മെഡിക്കല്‍ കോളേജ് ജനക്കൂട്ടം അടിച്ചു തകര്‍ത്തു. ഒരു സംഘം ആളുകളാണ് അക്രമം നടത്തിയത്. ആശുപത്രി പരിസരത്ത വാഹനങ്ങളും പുറത്ത് നിന്ന് എത്തിയ സംഘം അടിച്ച് തകര്‍ത്തു. പൊലീസിന് നേരെയും സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് നേരെയും ആക്രമണമുണ്ടായി. തെറ്റായ മാധ്യമ പ്രചാരണമാണ് ഈ സാഹചര്യത്തിന് കാരണമെന്ന് കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ പ്രതികരിച്ചു.
കേസില്‍ സിബിഐ അന്വേഷണം തുടരുകയാണ്. കൊല്‍ക്കത്ത ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്. ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ സി വി ആനന്ദ ബോസ് വൈസ് ചാന്‍സലര്‍മാരുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. സര്‍വകലാശാലകള്‍ വനിതാ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് ഗവര്‍ണര്‍ നിര്‍ദേശിച്ചു. ബംഗാള്‍ പോലീസ് പൂര്‍ണ പരാജയമാണെന്നും, സംഭവം ബംഗാളിനും ഇന്ത്യക്കും നാണക്കേടാണെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു.
കേസുമായി ബന്ധപ്പെട്ട രേഖകളെല്ലാം ഉടന്‍ സിബിഐക്ക് കൈമാറണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബമടക്കം നിരവധി ഹര്‍ജിക്കാര്‍ അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് പശ്ചിമബംഗാള്‍ സര്‍ക്കാരിനെ കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. സംഭവത്തില്‍ എന്തുകൊണ്ടാണ് ആദ്യം തന്നെ കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്യാത്തതെന്നും അസ്വഭാവിക മരണമെന്നു പോലും രേഖപ്പെടുത്താത്തതെന്താണെന്നും സര്‍ക്കാരിനോട് കോടതി ചോദിച്ചു. ആര്‍ജികര്‍ മെഡിക്കല്‍ കോളെജ് പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനോട് ദീര്‍ഘകാല അവധിയില്‍ പ്രവേശിക്കാനും കോടതി ഉത്തരവിട്ടു. കേസില്‍ ആദ്യം ചോദ്യം ചെയ്യേണ്ടിയിരുന്നത് പ്രിന്‍സിപ്പലിനെയായിരുന്നെന്നും കോടതി അഭിപ്രായപ്പെട്ടു.
കൊലപാതകത്തിനു പിന്നാലെ ആര്‍ജികര്‍ മെഡിക്കല്‍ കോളെജില്‍ നിന്നും രാജിവച്ച സന്ദീപ് ഘോഷ് എങ്ങനെയാണ് മണിക്കൂറുകള്‍ക്കുള്ളില്‍ മറ്റൊരു കോളെജില്‍ പ്രിന്‍സിപ്പലായി ചുമതലയേറ്റതെന്നും സര്‍ക്കാര്‍ അഭിഭാഷകനോട് കോടതി ആരാഞ്ഞു. എന്തിനാണ് പ്രിന്‍സിപ്പലിനെ സംരക്ഷിക്കുന്നത്. പ്രിന്‍സിപ്പലിന്റെ മൊഴി രേഖപ്പെടുത്തണം. അറിയാവുന്ന കാര്യങ്ങള്‍ അദ്ദേഹം പറയട്ടെ എന്നും കോടതി പറഞ്ഞു. വെള്ളിയാഴ്ച രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത ഡോക്ടറെ ശനിയാഴ്ച പുലര്‍ച്ചയോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചെസ്റ്റ് മെഡിസിന്‍ വിഭാ?ഗത്തിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയാണ് കൊല്ലപ്പെട്ടത്. അര്‍ധനഗ്‌നമായ നിലയിലായിരുന്നു മൃതദേഹം കണ്ടത്.
ശനിയാഴ്ചയാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. അശ്ലീല വിഡിയോയ്ക്ക് അടിമയായ സഞ്ജയ് കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാനായി രക്തക്കറയുള്ള വസ്ത്രം അലക്കിയെന്നും പൊലീസ് പരിശോധനയില്‍ കണ്ടത്തിയിരുന്നു. പൊലീസ് മുന്‍ വൊളന്റിയറായ ഇയാള്‍, 4 തവണ വിവാഹം ചെയ്‌തെന്നും പലപ്പോഴും ഭാര്യമാരെ ഉപദ്രവിച്ചിരുന്നെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.