- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടില്‍ ലഹരിപാര്‍ട്ടികള്‍ നടന്നുവെന്ന ആരോപണം അടിസ്ഥാനരഹിതം; ഗായിക സുചിത്രക്കെതിരെ റിമ കല്ലിങ്കല്‍ നിയമ നടപടിക്ക്; മാനനഷ്ടത്തിന് നോട്ടീസ് അയച്ചു
കൊച്ചി: വീട്ടില്‍ ലഹരിപാര്‍ട്ടികള്‍ നടത്തുന്നുവെന്ന ഗായിക സുചിത്രയുടെ ആരോപണത്തിനെതിരെ നടി റിമ കല്ലിങ്കല്‍. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അവര്‍ക്കെതിരെ നിയമനടപടികളുമായി മുന്നോട്ടു പോകുകയാണെന്നും നടി റിമ കല്ലിങ്കല്‍. സമൂഹമാധ്യമത്തില്‍ പങ്കു വച്ച് കുറിപ്പിലാണ് നടി ഇക്കാര്യം വ്യക്തമാക്കി. ലഹരിപാര്‍ട്ടി നടത്തിയിട്ടില്ലെന്നും അതിന്റെ പേരില്‍ അറസ്റ്റിലായിട്ടില്ലെന്നും റിമ വ്യക്തമാക്കി. വര്‍ഷങ്ങളായി നിങ്ങളില്‍ പലരും ഡബ്ല്യുസിസിക്കും അതിന്റെ ലക്ഷ്യത്തിനും ഒപ്പം നില്‍ക്കുന്നതായും അവര്‍ പറഞ്ഞു. ഇന്‍സ്റ്റാഗ്രം കുറിപ്പിലാണ് നിയമ നടപടി സ്വീകരിക്കുമെന്ന് റിമ കല്ലിങ്കല്‍ വ്യക്തമാക്കിയത്. റിമ കല്ലിങ്കലിന്റെ പോസ്റ്റ് ഇങ്ങനെ: […]
കൊച്ചി: വീട്ടില്‍ ലഹരിപാര്‍ട്ടികള്‍ നടത്തുന്നുവെന്ന ഗായിക സുചിത്രയുടെ ആരോപണത്തിനെതിരെ നടി റിമ കല്ലിങ്കല്‍. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അവര്‍ക്കെതിരെ നിയമനടപടികളുമായി മുന്നോട്ടു പോകുകയാണെന്നും നടി റിമ കല്ലിങ്കല്‍. സമൂഹമാധ്യമത്തില്‍ പങ്കു വച്ച് കുറിപ്പിലാണ് നടി ഇക്കാര്യം വ്യക്തമാക്കി.
ലഹരിപാര്‍ട്ടി നടത്തിയിട്ടില്ലെന്നും അതിന്റെ പേരില്‍ അറസ്റ്റിലായിട്ടില്ലെന്നും റിമ വ്യക്തമാക്കി. വര്‍ഷങ്ങളായി നിങ്ങളില്‍ പലരും ഡബ്ല്യുസിസിക്കും അതിന്റെ ലക്ഷ്യത്തിനും ഒപ്പം നില്‍ക്കുന്നതായും അവര്‍ പറഞ്ഞു. ഇന്‍സ്റ്റാഗ്രം കുറിപ്പിലാണ് നിയമ നടപടി സ്വീകരിക്കുമെന്ന് റിമ കല്ലിങ്കല്‍ വ്യക്തമാക്കിയത്.
റിമ കല്ലിങ്കലിന്റെ പോസ്റ്റ് ഇങ്ങനെ:
'വര്‍ഷങ്ങളായി നിങ്ങളില്‍ പലരും ഡബ്ല്യുസിസിക്കും അതിന്റെ ലക്ഷ്യത്തിനും ഒപ്പം നില്‍ക്കുന്നുണ്ട്. ഈ പിന്തുണയും വിശ്വാസവുമാണ് ഇപ്പോള്‍ നിങ്ങള്‍ക്കായി ഇതെഴുതാന്‍ എന്നെ പ്രേരിപ്പിക്കുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തമിഴ് ഗായിക സുചിത്ര നടത്തിയ പ്രസ്താവനകള്‍ കഴിഞ്ഞ രണ്ട് ദിവസമായി നിരവധി വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
30 മിനിറ്റ് നീണ്ട അഭിമുഖത്തില്‍ 2017 ലെ ലൈംഗികാതിക്രമത്തെ അതിജീവിച്ചയാളെ പേരെടുത്ത് പറഞ്ഞ് അപമാനിക്കുക മാത്രമല്ല, ഇത്തരമൊരു ആക്രമണം തന്റെ നേരെ ഉണ്ടാകുമെന്നു അതിജീവിതയ്ക്ക് അറിയാമായിരുന്നു എന്നും, മുഖ്യമന്ത്രി പിണറായിയും മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്ന് ഹേമ കമ്മിറ്റിയിലൂടെ ഫഹദിനെപ്പോലുള്ള നടന്മാരുടെ കരിയര്‍ നശിപ്പിക്കാനായി ഗൂഢാലോചന നടത്തിയെന്നും അവര്‍ ആരോപിക്കുന്നു.
ഹേമ കമ്മിറ്റി രൂപീകരിച്ചതെന്ന് എന്തിനാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം, ആ ഉദ്ദേശ ശുദ്ധിയെ അധിക്ഷേപിക്കുന്നവരെ ചോദ്യം ചെയ്യുക തന്നെവേണം. ഈ ആരോപണങ്ങള്‍ ഒന്നും തന്നെ മുഖ്യധാരാ മാധ്യമങ്ങളുടെ വാര്‍ത്തകളില്‍ ഇടം പിടിച്ചില്ലെങ്കിലും, ഞാന്‍ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു എന്ന് അവര്‍ ഏതോ ഒരു മാധ്യമത്തില്‍ വായിച്ചു എന്ന അവരുടെ അടിസ്ഥാനരഹിതമായ പ്രസ്താവന വാര്‍ത്താപ്രാധാന്യം നേടി. അങ്ങനെയൊരു കാര്യം സംഭവിച്ചിട്ടില്ല എന്ന് ഞാനിപ്പോള്‍ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു.
ഈ അടിസ്ഥാനരഹിതമായ പ്രസ്താവനയ്‌ക്കെതിരെ നടപടിയുമായി മുന്നോട്ട് പോകാന്‍ ഞാന്‍ തീരുമാനിച്ചു. ഈ വ്യക്തിഅധിക്ഷേപം ചൂണ്ടിക്കാട്ടി ഞാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്‍കുകയും മാനനഷ്ടത്തിന് നോട്ടിസ് അയയ്ക്കുകയും ചെയ്തിട്ടുണ്ട്. ഞങ്ങള്‍ക്ക് ഇതുവരെ തന്ന പിന്തുണയ്ക്ക് ഞങ്ങളുടെ ലക്ഷ്യത്തില്‍ വിശ്വസിക്കുന്ന എല്ലാവരോടും നന്ദി, നമുക്ക് ഒരുമിച്ച് മുന്നേറാം.'