തിരുവനന്തപുരം: മലയാളം വാര്‍ത്താചാനല്‍ രംഗത്തെ അതികായനായിരുന്ന എം വി നികേഷ്‌കുമാര്‍ തുടങ്ങിയ റിപ്പോര്‍ട്ടര്‍ ചാനല്‍ മരംമുറി കേസില്‍ പ്രതികളായവര്‍ ഏറ്റെടുത്തു നടത്തി തുടങ്ങിയപ്പോള്‍ മുതല്‍ വാര്‍ത്താരംഗത്ത് അനഭലഷണീയമായ പ്രവണതകള്‍ തുടങ്ങിയിരുന്നു. പകപോക്കുന്ന വിധത്തില്‍ വാര്‍ത്തകള്‍ നല്‍കി പലവിവാദങ്ങളിലും ചാടിയ ചാനലിനെ സം്ബന്ധിച്ചുള്ള പ്രതിസന്ധികളുടെ വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. റിപ്പോര്‍ട്ടര്‍ ടിവി കുറച്ചു കാലമായി പ്രവര്‍ത്തിച്ചു തുടങ്ങിയത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ക്ലിയറന്‍സ് ഇല്ലാതെ നിയമവിരുദ്ധമായാണ് എന്നതായിരുന്നു വാര്‍ത്ത്. കിറ്റെക്‌സ് സാബു ഹൈക്കോടതിയില്‍ നല്‍കിയ കേസില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം സെക്യൂരിറ്റി ക്ലിയറന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ചാനല്‍ അടച്ചുപൂട്ടലിന്റെ വഴിയിലാണ് എന്നാണ് ഇതോടെ തെളിയുന്നത്.

എന്താണ് റിപ്പോര്‍ട്ടര്‍ ചാനലില്‍ യഥാര്‍ഥത്തില്‍ സംഭവിച്ചത് എന്ന് അന്വേഷിച്ച മറുനാടന്‍ മലയാളിക്ക് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. പത്രവാര്‍ത്തകളില്‍ വന്നതു പോലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയ സെക്യൂരിറ്റി ക്ലിയറന്‍സ് പിന്‍വലിച്ചു എന്നതായിരുന്നില്ല യഥാര്‍ഥ പ്രശ്‌നം. 2021 മുതല്‍ റിപ്പോര്‍ട്ടര്‍ പ്രവര്‍ത്തിച്ചിരുന്നത് ഈ ക്ലിയറന്‍സ് ഇല്ലാതെയായിരുന്നു. റിപ്പോര്‍ട്ടര്‍ ടിവിക്ക് ലൈസന്‍സ് അനുവദിച്ചത് എം വി നികേഷ് കുമാറും റാണി നികേഷ് കുമാറും ലാലിയ ജോസഫും ഡയറക്ടര്‍മാരായിരുന്ന ഇന്‍ഡോ -ഏഷ്യന്‍ കമ്പനിയുടെ പേരിലായിരുന്നു. ഈ കമ്പനിക്ക് അനുവദിച്ച ലൈസന്‍സ് മറ്റൊരു കമ്പനിക്ക് കൈമാറിയതിനെ നിയമവിരുദ്ധതയാണ് സാബു കോടതിയില്‍ ചൂണ്ടിക്കാട്ടിയത്.

റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റ് കമ്പനിക്കാണ് ചാനല്‍ കൈമാറിയത്. എന്നാല്‍ കേന്ദ്ര ചട്ടപ്രകാരം ആര്‍ക്കാണോ ലൈസന്‍സ് അയാള്‍ തന്നെയാണ ്ചാനല്‍ നടത്തേണ്ടതും. 2022-ല്‍ വന്ന പുതിയ നിയമപ്രകാരം ലൈസന്‍സ് ഉള്ളവര്‍ക്ക് മാത്രമേ നേരിട്ട് ചാനല്‍ നടത്താന്‍ അനുമതിയുള്ളൂ എന്നതും, മുമ്പുണ്ടായിരുന്ന ലൈസന്‍സ് ലീസ് നല്‍കുന്ന രീതി നിര്‍ത്തലാക്കിയതും റിപ്പോര്‍ട്ടര്‍ ടിവിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കയാണ്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ടറിലെ പ്രതിസന്ധികള്‍ വിവരിക്കുന്ന കാര്യമാണ് വാര്‍ത്തക്കൊപ്പം വിശദമായ വീഡിയോയില്‍ നല്‍കുന്നത്.


മീഡിയ വണ്ണിന്റെ അവസ്ഥയല്ല റിപ്പോര്‍ട്ടര്‍ ചാനലിന്റേത്

റിപ്പോര്‍ട്ടര്‍ ചാനലുമായി ബന്ധപ്പെട്ട് പുറത്തേക്ക് വരുന്ന വാര്‍ത്തകളൊക്കെ ഇത്തരത്തില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നതാണ്. സെക്യൂരിറ്റി ക്ലിയറന്‍സ് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചതുകൊണ്ടാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ പൂട്ടാന്‍ പോകുന്നത് എന്ന് പറയുമ്പോള്‍ സ്വാഭാവികമായും കോടതി ഉണ്ടല്ലോ, കോടതിയില്‍ പോയാല്‍ ആ അനുമതി തിരിച്ചുകിട്ടില്ലേ എന്ന് ആളുകള്‍ ചിന്തിക്കും. ഒരു ചാനല്‍ ഇങ്ങനെ പോകുമ്പോള്‍ പെട്ടെന്ന് അടച്ചുപൂട്ടുമോ? മീഡിയ വണ്‍ അടച്ചുപൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടും സുപ്രീം കോടതി അനുവദിച്ചില്ലല്ലോ? ഈ ഒരു വാദമായിരിക്കും പൊതുവെ പുറത്തേക്ക് വരുന്നത്. എന്നാല്‍ മീഡിയ വണ്ണിന്റെ അവസ്ഥയല്ല റിപ്പോര്‍ട്ടര്‍ ചാനലിന്റേത്.

എന്താണ് യഥാര്‍ത്ഥത്തില്‍ ഈ വാര്‍ത്തയുടെയൊക്കെ പിന്നിലെ കാരണം എന്ന് വിശദമായിത്തന്നെ മനസ്സിലാക്കാന്‍ വേണ്ടിയാണ് ഈ വീഡിയോ ചെയ്യുന്നത്. ഈ വാര്‍ത്ത എഴുതിയ ഒരു ചാനലിനും ഒരു പത്രത്തിനും ഇതിനെക്കുറിച്ച് കൃത്യമായ ധാരണയില്ല എന്നതാണ് സത്യം. സത്യത്തില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ നേരിടുന്നത് വലിയ പ്രതിസന്ധിയാണ്. കോടതിയില്‍ പോയി പോലും അവര്‍ക്ക് പരിഹാരം ഉണ്ടാക്കാന്‍ കഴിയാത്ത പ്രതിസന്ധി. കാരണം റിപ്പോര്‍ട്ടര്‍ ചാനല്‍ നിയമവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നത്.

ഇതിന്റെ പശ്ചാത്തലം മനസ്സിലാക്കുക. റിപ്പോര്‍ട്ടര്‍ ചാനല്‍ തുടങ്ങിയത് എം വി നികേഷ് കുമാറും ഭാര്യ റാണിയുമാണ്. 2011-ല്‍ അവര്‍ തുടങ്ങുന്നു. ഇവര്‍ രണ്ടുപേരും ചേര്‍ന്ന് ഇന്‍ഡോ ഏഷ്യന്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി എന്ന പേരില്‍ ഒരു സ്ഥാപനം തുടങ്ങുന്നു. ഈ സ്ഥാപനത്തിന്റെ ഡയറക്ടര്‍മാര്‍ റാണിയും നികേഷ് കുമാറുമാണ്. അവര്‍ക്കായിരുന്നു സെക്യൂരിറ്റി ക്ലിയറന്‍സും ബ്രോഡ്കാസ്റ്റിംഗ് ലൈസന്‍സും കിട്ടിയത്. വാസ്തവത്തില്‍ അവിടെയും ഒരു ചതി ഉണ്ടായിരുന്നു. അതിന്റെ യഥാര്‍ത്ഥ ഇന്‍വെസ്റ്റര്‍ തൊടുപുഴക്കാരിയായ ഇപ്പോഴത്തെ ഡിസിസി പ്രസിഡന്റ് സി പി മാത്യുവിന്റെ ഭാര്യ ലാലിയ ജോസഫാണ്. ലാലിയാണ് അതിന് പണം നിക്ഷേപിച്ചതും. ലാലിയ ആയിരുന്നു രേഖകള്‍ കൊടുത്തതും.

റിപ്പോര്‍ട്ടര്‍ ചാനല്‍ ലൈസന്‍സിനു വേണ്ടി അപേക്ഷിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ആരാണ് നിക്ഷേപകര്‍, ഇന്‍വെസ്റ്റര്‍ എന്ന് ചോദിക്കുന്നു. ലാലിയ ആണ് എന്ന് അവര്‍ കൊടുക്കേണ്ടി വരുന്നു. വാസ്തവത്തില്‍ ലാലിയ റിപ്പോര്‍ട്ടര്‍ ചാനലിന്റെ ആദ്യത്തെ ഡയറക്ട് ബോര്‍ഡില്‍ വരേണ്ടതാണ്. ചതിയിലൂടെ ലാലിയുടെ പേര് ഒഴിവാക്കിയതാണ് നികേഷ് കുമാര്‍. അങ്ങനെ ഒടുവില്‍ ഇന്‍വെസ്റ്റര്‍ എന്ന നിലയില്‍ എല്ലാ രേഖകളും കൊടുക്കേണ്ടി വന്നു. ഈ ഇന്‍വെസ്റ്ററുടെ സാക്ഷ്യപ്പെടുത്തല്‍ പ്രകാരമാണ് ഈ ബ്രോഡ്കാസ്റ്റിംഗ് ലൈസന്‍സും സെക്യൂരിറ്റി ക്ലിയറന്‍സും കിട്ടുന്നത്. അങ്ങനെ മുന്‍പോട്ടു പോകുന്നു. ഓരോ അഞ്ചു വര്‍ഷം കൂടുമ്പോഴും ഈ ലൈസന്‍സ് പുതുക്കണം. 2016 ല്‍ പുതുക്കി, 2021 ആയപ്പോള്‍ ലാലിയയെ ഇവിടുന്ന് പൂര്‍ണ്ണമായും ഒഴിവാക്കി. ഈ സ്ഥാപനം വില്‍ക്കാനുള്ള നീക്കം റിപ്പോര്‍ട്ടര്‍ ചാനല്‍ നടത്തി. ഇതോടെ ലാലിയ കേസ് കൊടുത്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കേസ് ഡീറ്റെയില്‍സ് സഹിതം ഒരു പരാതി കൊടുക്കുന്നു.

ഈ സുരക്ഷ ലൈസന്‍സ് പുതുക്കി കൊടുക്കരുതെന്ന് ആ 2021 മുതല്‍ സുരക്ഷ ലൈസന്‍സ് പുതുക്കി കൊടുത്തിട്ടില്ല. ഓര്‍ക്കുക 2021 മുതല്‍ അഞ്ചു വര്‍ഷം സുരക്ഷ ലൈസന്‍സ് ഇല്ലാതെ റിപ്പോര്‍ട്ടര്‍ ചാനല്‍ പ്രവര്‍ത്തിച്ചു കേന്ദ്ര സര്‍ക്കാരും അറിഞ്ഞില്ല ഒരു ബിജെപിക്കാരും പരാതിപ്പെട്ടില്ല. ഇത്രയധികം നുണകഥകള്‍ പ്രചരിപ്പിച്ചിട്ടും കൊടുത്തില്ല. ഇനി 2023 ആയപ്പോള്‍ മറ്റൊരു നാടകം നടന്നു. ഈ സുരക്ഷ ലൈസന്‍സ് പുതുക്കി കൊടുക്കാത്ത ഇന്‍ഡോ- ഏഷ്യന്‍ കമ്പനിയുടെ ഷെയര്‍ എല്ലാം കൂടി നിരവധി തട്ടിപ്പുകേസില്‍ പ്രതികളായ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്ക് കൊടുക്കുന്നു. അഗസ്റ്റിന്‍ സഹോദരന്മാര്‍ക്ക് ഈ കമ്പനി നടത്താന്‍ കഴിയില്ല. അവര്‍ അതുകൊണ്ട് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്‍ എന്ന പേരില്‍ കമ്പനി ഉണ്ടാക്കുന്നു. എന്നാല്‍ അവര്‍ക്ക് ഡയറക്ടര്‍ ബോര്‍ഡിലേക്ക് വരാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായി. കാരണം ഇവരുടെ പേരില്‍ അനേകം ക്രിമിനല്‍ കേസുകള്‍ ഉണ്ട്. അത്തരം ഒരു പശ്ചാത്തലത്തില്‍ ഇവരുടെ ഭാര്യമാരുടെ ആങ്ങളമാരും ബന്ധുക്കളും ഒക്കെ ചേര്‍ന്നുകൊണ്ട് അവരെ ഡയറക്ടര്‍ ആക്കി. ഒരു ജോസ്, ഒരു മെല്‍ബിന്‍ ഇങ്ങനെയുള്ള കുറച്ചു പേരെ ഇട്ടു കൊണ്ട് ഒരു കമ്പനി ഉണ്ടാക്കുന്നു. ഇതൊരു ബിനാമി കമ്പനിയാണ്.

കാരണം ഈ മെല്‍ബിനും ജോസും അല്ല ഇത് നടത്തുന്നത്. നമ്മളോടൊക്കെ പറയുന്നത് ആന്റോ അഗസ്റ്റിന്‍ മാനേജിംഗ് ഡയറക്ടര്‍ ആണ്, റോജി അഗസ്റ്റിന്‍ ചെയര്‍മാന്‍ ആണ്, ജോസുകുട്ടി വൈസ് ചെയര്‍മാന്‍ ആണെന്ന് പറയുന്നത് പക്ഷേ ഇവരാരും ഈ കമ്പനിയില്‍ ഇല്ല. ഈ കമ്പനി എന്ന് പറയുന്നത് ഇവരുടെ ബന്ധുക്കളായ അളിയന്മാരും ബന്ധുക്കളുമായ മെല്‍ബിനും ജോസും ഒക്കെ ചേര്‍ത്ത് നടത്തുന്ന ഒരു കമ്പനിയാണ്. എന്നാല്‍ ഈ കമ്പനിക്ക് റിപ്പോര്‍ട്ടര്‍ എന്ന ചാനല്‍ നടത്താന്‍ അധികാരമില്ല. നേരത്തെ 2022 വരെ ഏതെങ്കിലും ഒരു ലൈസന്‍സ് ആരുടെയെങ്കിലും കൈയ്യില്‍ ഉണ്ടെങ്കില്‍ ആ ലൈസന്‍സ് മറ്റൊരു കമ്പനിക്ക് ലീസിനോ മറ്റോ കൊടുക്കാമായിരുന്നു. ദീര്‍ഘകാലത്തേക്ക് ലീസിന് എടുക്കാം. കെ മുരളീധരന്‍ തുടങ്ങി വെച്ച പൂര്‍ത്തിയാകാതെ പോയ ചാനലിന്റെ ഒരു ലൈസന്‍സ് ആണ് വാസ്തവത്തില്‍ ശ്രീകണ്ഠന്‍ നായര്‍ ലീസിന് എടുത്ത് 24 ന്യൂസ് നടത്തുന്നത്. ലൈസന്‍സ് വേറൊരു പേരിലായിരിക്കും, ചാനല്‍ വേറെ ആരെങ്കിലും നടത്തുന്നു. അങ്ങനെയാണ് 24 വന്നിരിക്കുന്നത്. എന്നാല്‍ 2022-ല്‍ ആ നിയമം മാറുന്നു. ആര്‍ക്കാണോ ലൈസന്‍സ് കിട്ടിയിരിക്കുന്നത്, ഏത് പേരിലാണോ കിട്ടിയിരിക്കുന്നത്, അങ്ങനെ തന്നെ നടത്തണം.

ഇത് 2022-ല്‍ വന്നതോടുകൂടി ഈ ലൈസന്‍സ് നികേഷ് കുമാറിന് പുതിയ ഉടമസ്ഥര്‍ക്ക് കൈമാറാന്‍ കഴിയാതെ വന്നു. പുതിയ ഉടമസ്ഥര്‍ക്ക് ലൈസന്‍സ് കൈമാറാന്‍ പറ്റില്ല, കാരണം അത് നിയമവിരുദ്ധമാണ്. പക്ഷേ എന്നിട്ടും ഈ പുതിയ ഉടമസ്ഥര്‍ ഈ ചാനലിന് പണം മുടക്കി അവര്‍ നടത്താന്‍ തുടങ്ങി. ഓര്‍ക്കണം, രണ്ട് തട്ടിപ്പുകള്‍ - ഒന്ന് ഈ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്റെ യഥാര്‍ത്ഥത്തില്‍ ആരുടെയാണോ കമ്പനി അവരല്ല. യഥാര്‍ത്ഥത്തില്‍ ഈ ആന്റോയും ജോസുകുട്ടിയും റോജിയും ഒക്കെ നിയമപരമായി ഒരു അവകാശവുമില്ല, അവരാണ് നടത്തിപ്പുകാര്‍. ബിനാമി പോലെയാണ് ഈ കമ്പനി എന്ന് പറയുന്നത്. രണ്ടാമത്തേത്, ഈ ലൈസന്‍സ് റിപ്പോര്‍ട്ടിംഗ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷനിലേക്ക് കൈമാറാന്‍ നിയമപരമായി സാധിക്കുന്നില്ല, കാരണം അത് നിയമവിരുദ്ധമാണ്. സ്ഥാപനം മാറി, കാശ് കൊടുത്തു, നികേഷ് കുമാറിന് കാശ് കിട്ടി, നികേഷ് കുമാര്‍ രക്ഷപ്പെട്ടു. ഇതോടൊപ്പം ലാലിയക്ക് കൊടുക്കാനുള്ള പണവും കൊടുത്തു. അങ്ങനെയാണ് ലാലിയ കേസ് പിന്‍വലിച്ചത്. പക്ഷേ ചാനല്‍ ലൈസന്‍സ് പോലും മാറിയില്ല. ഇതാണ് ഒരുവശം.

രണ്ടാമത്തേത് സുരക്ഷാ ക്ലിയറന്‍സ് എടുത്തിട്ടില്ല എന്നതാണ് സുരക്ഷാ ക്ലിയറന്‍സ് വേണമെങ്കില്‍ ഈ സ്ഥാപനം നടത്തുന്നത് നികേഷ് കുമാറും ഭാര്യയുമായിരിക്കണം. ഈ സ്ഥാപനം കൈമാറി, അതുകൊണ്ടുതന്നെ സുരക്ഷാ ക്ലിയറന്‍സ് പുതുക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നില്ല. ഈ സുരക്ഷാ ക്ലിയറന്‍സ് ഇല്ലാതെ ആറാം വര്‍ഷത്തിലേക്ക് കടന്നപ്പോഴാണ് ഇവര്‍ അഹങ്കാരം തലയ്ക്ക് പിടിച്ച് സാബു ജേക്കബിന്റെ നെഞ്ചത്ത് കയറിയത്. ഇവിടുത്തെ കോണ്‍ഗ്രസ്സുകാര്‍ അടക്കമുള്ളവര്‍ക്കൊന്നും ഒരു കഴിവുമില്ലാത്തതുകൊണ്ട് അവര്‍ സി.പി.എമ്മിന് വേണ്ടി കൊട്ടേഷന്‍ എടുത്ത് ഈ വൃത്തികേടുകളും നുണകളും മുഴുവന്‍ പ്രചരിപ്പിച്ചിട്ടും ആരും ഗൗനിച്ചില്ല. എന്നാല്‍ സാബു ജേക്കബിനെ കുറിച്ച് അവര്‍ നുണ പറയാന്‍ തുടങ്ങിയതോടെ സാബു ജേക്കബ് ആളെ വെച്ച് കാര്യം പഠിച്ചു. എന്നിട്ട് കേസുമായി ഹൈക്കോടതിയില്‍ പോയി. കോടതിയോട് പറഞ്ഞു റിപ്പോര്‍ട്ടര്‍ ചാനല്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നു, റിപ്പോര്‍ട്ടര്‍ ചാനലിന് ലൈസന്‍സില്ല, റിപ്പോര്‍ട്ടര്‍ ചാനലിന് സുരക്ഷാ ക്ലിയറന്‍സ് ഇല്ല. നമ്മുടെ രാജ്യത്തെ ഒരു വാര്‍ത്താ ചാനല്‍ സുരക്ഷാ ക്ലിയറന്‍സ് ഇല്ലാതെ നടന്നാല്‍ അത് രാജ്യദ്രോഹക്കുറ്റമാണ്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടും നടപടി എടുക്കുന്നില്ല. ഞാന്‍ അതെക്കുറിച്ച് അന്വേഷിച്ചു, എന്തുകൊണ്ടാണ് റിപ്പോര്‍ട്ടറിനെതിരെ ഒരു നടപടിയും കേന്ദ്രസര്‍ക്കാര്‍ എടുക്കാത്തത്?

'മാധ്യമവേട്ട' അരുതെന്ന കേന്ദ്രനയം തുണയായി

കേന്ദ്ര സര്‍ക്കാരിന്റെ നയം 'മാധ്യമവേട്ട' എന്ന പേരുദോഷം വേണ്ട എന്നതാണ്. സ്വാധീനമുള്ള ചാനല്‍ ആണല്ലോ. ഈ ചാനല്‍ പടച്ചുവിടുന്ന നുണകള്‍, വ്യക്തിഹത്യകള്‍, ശത്രുസംഹാരം എന്നിവ സഹിക്കാന്‍ കഴിയില്ല. ഇവര്‍ ഈ നാടിനെ നശിപ്പിച്ചു എന്ന് പറയുന്നത് മൂന്ന് കാരണത്താലാണ്. ഒന്ന്, വ്യാജവാര്‍ത്തകള്‍ നല്‍കുന്നു, നുണകഥകള്‍ മെനയുന്നു, ശത്രുതയുള്ള ഏത് നിരപരാധിയെയും ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു. നമുക്കറിയാമല്ലോ, ഒരു എസ്പിയും സിഐയും ഡിവൈഎസ്പിയും ചേര്‍ന്ന് ബലാത്സംഗം ചെയ്തു എന്ന് പറഞ്ഞ് ഒരു സ്ത്രീയെ ഇവര്‍ കൊണ്ടുവന്നല്ലോ, ഇതെല്ലാം ഇവരുടെ സൃഷ്ടിയാണ്. അങ്ങനെ ഒരു വശത്ത് ഇവര്‍ സമൂഹത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു. രണ്ടാമത്തെ കുറ്റം എന്ന് പറയുന്നത്, ഇവര്‍ക്ക് റേറ്റിംഗ് കൂടുന്നതോടുകൂടി ഇവരുടെ നുണകഥകള്‍ ജനങ്ങള്‍ക്ക് ഇഷ്ടപ്പെടുന്നു. ബാര്‍ക്ക് റേറ്റിംഗ് കൂടുന്നതോടെ മറ്റ് ചാനലുകള്‍ ഇതുവരെ പുലര്‍ത്തിയിരുന്ന അവരുടെ എത്തിക്‌സില്‍ (ധാര്‍മ്മികതയില്‍) നിന്ന് പിന്മാറേണ്ടി വരുന്നു. കാരണം അവര്‍ക്ക് മത്സരത്തില്‍ പിടിച്ചുനില്‍ക്കണം, അതുകൊണ്ട് ആ ചാനല്‍ സംസ്‌കാരം തന്നെ മാറിപ്പോകുന്നു. മൂന്നാമത്തേത്, സിപിഐഎം എന്ന് പറയുന്ന പാര്‍ട്ടിയെയും പിണറായി വിജയനെയും മഹാന്മാരാക്കി ചിത്രീകരിച്ച് അവരെ വീണ്ടും ഭരണത്തില്‍ എത്തിക്കാനുള്ള ഗൂഢാലോചന നടത്തുന്നു.

സ്ഥാപനം മാറി പണം നല്‍കിയതോടെ നികേഷ് കുമാര്‍ രക്ഷപ്പെട്ടു എന്നാണ് മനസ്സിലാക്കുന്നത്. ലാലിയയ്ക്കും പണം നല്‍കിയതിനെത്തുടര്‍ന്ന് അവര്‍ കേസ് പിന്‍വലിച്ചു. എന്നാല്‍ ലൈസന്‍സ് മാറിയില്ല എന്നത് ഒരു വശവും, സുരക്ഷാ ക്ലിയറന്‍സ് എടുത്തിട്ടില്ല എന്നത് മറു വശവുമാണ്. സുരക്ഷാ ക്ലിയറന്‍സ് ലഭിക്കണമെങ്കില്‍ സ്ഥാപനം നടത്തുന്നത് നികേഷ് കുമാറും ഭാര്യയും ആയിരിക്കണം. എന്നാല്‍ സ്ഥാപനം കൈമാറിയതിനാല്‍ ഇവര്‍ക്ക് സുരക്ഷാ ക്ലിയറന്‍സ് പുതുക്കാന്‍ സാധിക്കുന്നില്ല. ക്ലിയറന്‍സ് ഇല്ലാതെ ആറാം വര്‍ഷത്തിലേക്ക് കടന്നപ്പോഴാണ് ഇവര്‍ സാബു ജേക്കബിനെതിരെ തിരിഞ്ഞത്. കോണ്‍ഗ്രസുകാര്‍ അടക്കമുള്ളവര്‍ പ്രതികരിക്കാത്തതിനാല്‍ ഇവര്‍ സി.പി.എമ്മിന് വേണ്ടി നുണകള്‍ പ്രചരിപ്പിക്കുകയായിരുന്നു. എന്നാല്‍ സാബു ജേക്കബിനെതിരെ നുണ പറയാന്‍ തുടങ്ങിയതോടെ അദ്ദേഹം നിയമപരമായി നീങ്ങുകയും ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു.

റിപ്പോര്‍ട്ടര്‍ ചാനല്‍ ലൈസന്‍സും സുരക്ഷാ ക്ലിയറന്‍സും ഇല്ലാതെ നിയമവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം കോടതിയെ ബോധിപ്പിച്ചു. രാജ്യത്തെ ഒരു വാര്‍ത്താ ചാനല്‍ സുരക്ഷാ ക്ലിയറന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്നത് രാജ്യദ്രോഹക്കുറ്റമാണ്.

മൂന്നാമത്തേത് സിപഎമ്മിന് വേണ്ടിയും പിണരായിയെയും വീണ്ടും ഭരണത്തില്‍ എത്തിക്കാനുള്ള ഗൂഢാലോചന നടത്തുന്നു. നാലാമത്തേത് സകലമാന ഉടായിപ്പുകളും തട്ടിപ്പും വെട്ടിപ്പും നടത്തുന്ന ഈ അഗസ്റ്റിന്‍ സഹോദരന്മാര്‍ മഹാന്മാരായി സാംസ്‌കാരിക നായകരായി പോലീസുകാരുടെയൊക്കെ ഓരം ചേര്‍ന്ന് നമ്മുടെ നാടിനെ നിയന്ത്രിക്കുന്ന അവസ്ഥയിലേക്ക് മാറുന്നു. ഇത് നാലും ഗുരുതരമായ കുഴപ്പമാണ്. ഇതിനെതിരെയാണ് വലിയൊരു യുദ്ധം കിറ്റക്‌സ് സാബു പ്രഖ്യാപിക്കുന്നത്. കിറ്റക്‌സ് സാബുവിന്റെ കേസ് ഹൈക്കോടതിയില്‍ എത്തുന്നു. ഹൈക്കോടതി കേന്ദ്ര സര്‍ക്കാര്‍ നോട്ടീസ് കൊടുക്കുന്നു. ഇത് പറയുന്നതിന് വാസ്തവമുണ്ടോ? കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഒരു സത്യവാങ്മൂലം കൊടുക്കുന്നു. അവര്‍ പറയുന്നു ഞങ്ങള്‍ രേഖകളൊക്കെ പരിശോധിച്ചു. ഇവര്‍ക്ക് ബ്രോഡ്കാസ്റ്റ് ലൈസന്‍സ് ഇല്ല, സുരക്ഷ ക്ലിയറന്‍സ് ഇല്ല. ബ്രോഡ്കാസ്റ്റിംഗ് ലൈസന്‍സ് ഉള്ളത് ഇപ്പോഴത്തെ റിപ്പോര്‍ട്ടിംഗ് ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്കല്ല, ഇന്‍ഡോ ഏഷ്യന്‍ എന്ന് പറയുന്ന നികേഷ് കുമാറിന്റെ ഉടമസ്ഥാവകാശ കമ്പനിക്കാണ്. അവര്‍ ഇത് നടത്തുന്നില്ല. അതുകൊണ്ടുതന്നെ ബ്രോഡ്കാസ്റ്റിംഗ് ലൈസന്‍സ് അത് പിന്‍വലിക്കുന്നു. സുരക്ഷ ക്ലിയറന്‍സ് ഇവര്‍ക്കില്ല. ഇന്ത്യയില്‍ ഇങ്ങനെ ഒരു ചാനല്‍ നടത്താന്‍ അവര്‍ക്ക് അവകാശമില്ല എന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതി അറിയിക്കുന്നു. ഇതോടുകൂടി ഹൈക്കോടതി പറയുന്നു നിയമപരമായി നിങ്ങള്‍ക്ക് എന്ത് ചെയ്യാന്‍ പറ്റുമോ അതൊക്കെ ചെയ്തുകൊള്ളുക.

ഏപ്രില്‍ രണ്ട് നിര്‍ണായക ദിനം

ഇനി കുറച്ചു നടപടിക്രമങ്ങള്‍ ബാക്കിയുണ്ട്. ഏപ്രില്‍ രണ്ടാം തീയതിയിലേക്ക് ഡേറ്റ് വെച്ചിരിക്കുന്നു. ഏപ്രില്‍ രണ്ടാം തീയതിക്ക് മുന്‍പ് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം കൊടുക്കണം. നികേഷ് കുമാര്‍ മറ്റൊരു ഇതിനകത്തെ കക്ഷിയല്ല. നികേഷ് കുമാര്‍ കിട്ടിയ ലൈസന്‍സ് നിങ്ങള്‍ എന്ത് ചെയ്യുന്നു? അത് ദുരുപയോഗിച്ചിട്ടുണ്ടോ? ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ കേന്ദ്രം ലൈസന്‍സര്‍ എന്ത് ചെയ്യും? കേന്ദ്ര സര്‍ക്കാര്‍ അപ്ലിങ്കിങ് സൗകര്യം ഒഴിവാക്കി കളയും. ഇതിനെതിരെ കോടതിയില്‍ പോയാല്‍ പിടിച്ചു നില്‍ക്കാന്‍ കഴിയില്ല. കാരണം മീഡിയ വണ്‍ അല്ല റിപ്പോര്‍ട്ടര്‍ ചാനല്‍. മീഡിയ വണ്ണില്‍ ലൈസന്‍സ് ഉണ്ടായിരുന്നു. ആ ലൈസന്‍സ് പുതുക്കാന്‍ ചെന്നപ്പോള്‍ ദേശീയ സുരക്ഷാ വിഷയം കൊണ്ട് ഞങ്ങള്‍ക്ക് പുതുക്കാന്‍ പറ്റില്ല എന്ന് പറഞ്ഞു. ആ ദേശീയ സുരക്ഷാ വിഷയം എന്താണെന്ന് ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ല.

അത് ജമാഅത്തെ ഇസ്ലാമിയുടെ ഉടമസ്ഥാവകാശം എന്നതായിരുന്നു. ജമാഅത്തെ ഇസ്ലാമി നിരോധിക്കപ്പെടാത്തടത്തോളം കാലം ഉടമസ്ഥാവകാശത്തിന്റെ പേരില്‍ സുരക്ഷാ ക്ലിയറന്‍സ് നിഷേധിക്കരുത് എന്ന് കോടതി പറഞ്ഞു. എന്നാല്‍ ഇത് അങ്ങനെയല്ല. നിയമവിരുദ്ധമായാണ് ഇതെല്ലാം കൈമാറ്റം ചെയ്തിരിക്കുന്നത്. രാജ്യത്തുള്ള എല്ലാ നിയമവും ലംഘിച്ചാണ് പ്രവര്‍ത്തിച്ചത്. അതുകൊണ്ട് കോടതിയില്‍ പോയാലും ഇവര്‍ക്ക് പുതിയ ലൈസന്‍സ് കിട്ടുമെങ്കില്‍ എടുക്കാം. അതിനുള്ള സാധ്യത വിരളമാണ്. ഇവര്‍ നിരവധി തട്ടിപ്പുകേസിലെ പ്രതികളാണ്. മാത്രമല്ല അതിന് ഒരുപാട് ചടങ്ങുകളുണ്ട്. ഇപ്പോഴത്തെ അവസ്ഥയില്‍ ഇവരുടെ ലൈസന്‍സ് പുതുക്കി കൊടുക്കില്ല. ഇവരുടെ സുരക്ഷാ ക്ലിയറന്‍സ് കിട്ടില്ല. റിപ്പോര്‍ട്ടര്‍ ചാനലിന് പൂട്ടേണ്ടി വരും. അകാലചരമം അടയേണ്ടി വരും. ഗതികെട്ട അവസ്ഥയിലാണ്.

സാബു എം ജേക്കബ് പറയുന്നത്

ഏത് ചാനല്‍ പ്രവര്‍ത്തിക്കണമെങ്കിലും നമുക്ക് ബ്രോഡ്കാസ്റ്റിംഗ് ലൈസന്‍സ് വേണം. ഇവിടെ ഈ റിപ്പോര്‍ട്ടര്‍ ടിവിക്ക് ഇപ്പോഴത്തെ മാനേജ്‌മെന്റിന് അങ്ങനെ ബ്രോഡ്കാസ്റ്റിംഗ് ലൈസന്‍സ് ഇല്ല. അപ്പോള്‍ ഇതിനു മുന്‍പ് ഉണ്ടായിരുന്ന നികേഷ് കുമാറിന്റെ ആ ലൈസന്‍സ് വെച്ചാണ് അവര്‍ വ്യാജമായി അത് പ്രവര്‍ത്തിപ്പിച്ചു കൊണ്ടിരിക്കുന്നത്. അത് 2022 വരെ ആര്‍ക്കെങ്കിലും ഇതുപോലെ ലൈസന്‍സ് ഉണ്ടെങ്കില്‍ ആ ലൈസന്‍സ് ഒരു ലീസ് അഗ്രിമെന്റ് പ്രകാരം ഇവര്‍ക്ക് എടുത്ത് അത് നടത്താനും അവര്‍ ഉദ്ദേശിക്കുന്ന പേരില്‍ നടത്താനും അതിനൊരു നിയമം ഉണ്ടായിരുന്നു. 2022-ല്‍ അത് ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ഭേദഗതി ചെയ്തു. എന്ന് പറഞ്ഞു കഴിഞ്ഞാല്‍ ഒറിജിനല്‍ ഹോള്‍ഡേഴ്‌സിന് അല്ലാതെ വേറൊരാള്‍ക്ക് ലീസ് ചെയ്യാനോ സബ് ലീസ് ചെയ്യാനോ ഔട്ട് നടത്താനോ ഉള്ള അധികാരമില്ല, നിയമമില്ല. അതാണ് പോയിന്റ്.

ഇവര്‍ എന്ത് ചെയ്തു എന്ന് വെച്ചാല്‍, ഇവര്‍ ഈ റിപ്പോര്‍ട്ടര്‍ ടിവി ഇപ്പോഴത്തെ മാനേജ്‌മെന്റ് എടുത്തു കഴിഞ്ഞപ്പോള്‍ ഇവര്‍ വന്നിട്ട് ഇവര്‍ക്ക് ഡയറക്ടര്‍ഷിപ്പിന് ആഭ്യന്തര മന്ത്രാലയത്തിന്റെ ക്ലിയറന്‍സ് എടുക്കണം. ആഭ്യന്തര സുരക്ഷാ ക്ലിയറന്‍സ് എടുക്കണം. അത് നിഷേധിച്ചു. അവിടെ വീണ്ടും പലതവണ അവര്‍ നല്‍കി. അതെല്ലാം ആളുകള്‍ മാറ്റി നല്‍കി, അദ്ദേഹത്തിന്റെ സഹോദരന്റെ പേരില്‍ നല്‍കി. അതുമെല്ലാം നിഷേധിക്കപ്പെട്ടിരിക്കുകയാണ്. അതായത് ഇവര്‍ക്ക് ബേസിക് ആയിട്ട് ആദ്യമേ തന്നെ ആഭ്യന്തര മന്ത്രാലയത്തിന്റെ ക്ലിയറന്‍സ് പോലും ഇല്ല എന്നുള്ളതാണ്.

റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്‍ എന്ന് പറഞ്ഞാല്‍ നികേഷിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനം ഇവര്‍ക്ക് നല്‍കാന്‍ കഴിയില്ലായിരുന്നോ എന്നു ചോദിച്ചാല്‍ അങ്ങനെ അങ്ങനെ നല്‍കാന്‍ കഴിയില്ലായിരുന്നു, വില്‍ക്കാന്‍ കഴിയില്ലായിരുന്നു. നിയമം 2022 വരെ ഉണ്ടായിരുന്നു. അല്ല, കമ്പനിയെ നല്‍കില്ലായിരുന്നു. അതുകൊണ്ട് അവര് പുതിയ കമ്പനി ഉണ്ടാക്കിയിട്ട് ആ കമ്പനിയില്‍ പോലും ഇവര്‍ക്ക് ക്ലിയറന്‍സ് കിട്ടുന്നില്ല. പുതിയ കമ്പനി ഉണ്ടാക്കി അവര്‍ക്ക് ആദ്യം ചെയ്യേണ്ടത് ആഭ്യന്തര മന്ത്രാലയത്തിന്റെ ഇവര്‍ക്ക് ഡയറക്ടേഴ്‌സിന് ക്ലിയറന്‍സ് വേണം. അത് നിഷേധിക്കപ്പെട്ടിരിക്കുകയാണ് അത്. അത് കിട്ടിയാലാണ് പിന്നെ നമുക്ക് ബ്രോഡ്കാസ്റ്റിംഗ് ലൈസന്‍സ് പുതുതായിട്ട് അപ്ലൈ ചെയ്യുന്നത് ഇവര്. അപ്പോ ഇവര്‍ക്ക് രണ്ടു കാര്യങ്ങളാണ്. ഇവര് ഇതിന്റെ ഡയറക്ടേഴ്‌സ് ഉടമസ്ഥര്‍ എന്ന് പറയുന്നവര്‍ക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ ക്ലിയറന്‍സ് പോലുമില്ല. സുരക്ഷ ക്ലിയറന്‍സ് അത് ഏറ്റവും ഇമ്പോര്‍ട്ടന്റ് ആണ്. അതായത് ആഭ്യന്തര സുരക്ഷയെ ബാധിക്കുന്ന കാര്യമാണെന്ന് കണ്ടാലാണ് സുരക്ഷ അവര്‍ നിഷേധിക്കപ്പെടുന്നത്.

അപ്പോള്‍ ഇത് നടത്തുന്ന ഉടമസ്ഥര്‍ക്ക് ആഭ്യന്തര സുരക്ഷ ക്ലിയറന്‍സ് ഇല്ല എന്ന് പറഞ്ഞു കഴിഞ്ഞാല്‍ നമ്മുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണ് എന്നുള്ളതാണ് അത്. ആ ക്ലിയറന്‍സ് പോലും ഇവര്‍ക്കില്ല. ബ്രോഡ്കാസ്റ്റിംഗ് ലൈസന്‍സ് ഇല്ല. ഇവര്‍ നിയമവിരുദ്ധമായിട്ടാണ് നടത്തുന്നത്. അപ്പോള്‍ അത് ഇപ്പോള്‍ എന്ത് സംഭവിച്ചിരിക്കുന്നത് വെച്ചാല്‍ രണ്ടാം തീയതി വരുന്ന ഏപ്രില്‍ രണ്ടാം തീയതി അത് ഇവരെ ഷോക്കോസ് ഇഷ്യൂ ചെയ്ത് ഇവരോട് അടിയന്തരമായിട്ട് ഇത് ചെയ്യാന്‍ പറഞ്ഞിട്ടുണ്ട്. അന്ന് ആഭ്യന്തര മന്ത്രാലയം അത് തീരുമാനമെടുക്കും. തീരുമാനം എടുത്തു കഴിഞ്ഞാല്‍ ചാനല്‍ അടച്ചു പൂട്ടേണ്ടതായിട്ട് വരും.

ഇനി അവര്‍ക്ക് ലൈസന്‍സ് നടപടിക്രമങ്ങള്‍ അല്ല ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷ ക്ലിയറന്‍സ് പോലും അല്ലെങ്കില്‍ പിന്നെ ബ്രോഡ്കാസ്റ്റിംഗ് നടത്തുന്നത് എങ്ങനെയാ? കോടതിയില്‍ പോയി പറയാനും പറ്റത്തില്ല. കാരണം ഒരായിരം കേസുകള്‍ ഉണ്ടല്ലോ തട്ടിപ്പും വെട്ടിപ്പും എല്ലാം ഉണ്ടല്ലോ.