- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതിസുരക്ഷാ മേഖലയില്‍ ജയസൂര്യയുടെ പീഡനം; സെക്രട്ടറിയേറ്റില്‍ ഇനി ഷൂട്ടിംഗിന് അനുമതി നല്‍കിയേക്കില്ല; വ്ലോഗര്‍ വിവാദവും പാക്കപ്പിന് കാരണം
തിരുവനന്തപുരം: പിണറായി വിജയന്‍ അധികാരമേറ്റതു മുതല്‍ സെക്രട്ടറിയേറ്റില്‍ ഇരുമ്പുമറ കെട്ടിയ അവസ്ഥയിലാണ്. മാധ്യമപ്രവര്‍ത്തകര്‍ക്ക് അടക്കം നിയന്ത്രണങ്ങള്‍ ഇവിടെ കൊണ്ടുവന്നു. ഇപ്പോഴിതാ സ്രെകട്ടറിയേറ്റില്‍ വെച്ച് പീഡനം നടന്നു എന്ന ആരോപണം പുറത്തുവന്നതോടെ ഇവിടെ ഷൂട്ടിംഗ് എന്നെന്നേക്കുമായി പാക്കപ്പ് ആകുന്ന അവസ്ഥയിലാണ്. സെക്രട്ടേറിയറ്റിലെ ഷൂട്ടിംഗിനിടെ നടന്‍ ജയസൂര്യ നടിയോട് ലൈംഗിക അതിക്രമം കാട്ടിയെന്നാണ് പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ കന്റോണ്‍മെന്റ് പോലീസ് കേസെടുക്കുകയും ചെയ്തു. വിവാദത്തിന് പിന്നാലെ, സെക്രട്ടേറിയറ്റില്‍ ഷൂട്ടിംഗ് വിലക്കി സര്‍ക്കാര്‍. ഇവിടത്തെ ഇടനാഴികളും ദര്‍ബാര്‍ഹാളും പൂന്തോട്ടവുമൊന്നും ഇനി സിനിമ, […]
തിരുവനന്തപുരം: പിണറായി വിജയന്‍ അധികാരമേറ്റതു മുതല്‍ സെക്രട്ടറിയേറ്റില്‍ ഇരുമ്പുമറ കെട്ടിയ അവസ്ഥയിലാണ്. മാധ്യമപ്രവര്‍ത്തകര്‍ക്ക് അടക്കം നിയന്ത്രണങ്ങള്‍ ഇവിടെ കൊണ്ടുവന്നു. ഇപ്പോഴിതാ സ്രെകട്ടറിയേറ്റില്‍ വെച്ച് പീഡനം നടന്നു എന്ന ആരോപണം പുറത്തുവന്നതോടെ ഇവിടെ ഷൂട്ടിംഗ് എന്നെന്നേക്കുമായി പാക്കപ്പ് ആകുന്ന അവസ്ഥയിലാണ്.
സെക്രട്ടേറിയറ്റിലെ ഷൂട്ടിംഗിനിടെ നടന്‍ ജയസൂര്യ നടിയോട് ലൈംഗിക അതിക്രമം കാട്ടിയെന്നാണ് പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ കന്റോണ്‍മെന്റ് പോലീസ് കേസെടുക്കുകയും ചെയ്തു. വിവാദത്തിന് പിന്നാലെ, സെക്രട്ടേറിയറ്റില്‍ ഷൂട്ടിംഗ് വിലക്കി സര്‍ക്കാര്‍. ഇവിടത്തെ ഇടനാഴികളും ദര്‍ബാര്‍ഹാളും പൂന്തോട്ടവുമൊന്നും ഇനി സിനിമ, സീരിയല്‍ ചിത്രീകരണത്തിന് നല്‍കില്ല.പൊലീസ് ആക്ട് 83(2) പ്രകാരം പ്രത്യേക സുരക്ഷാമേഖലയായി പ്രഖ്യാപിച്ച സെക്രട്ടേറിയറ്റിലെ പ്രവേശനത്തിനും കെട്ടിടങ്ങളുടെ ഉപയോഗത്തിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി.
ആഭ്യന്തര വകുപ്പും പൊതുഭരണ ഹൗസ്‌കീപ്പിംഗ് വിഭാഗവും ചിത്രീകരണാനുമതി നല്‍കുന്നത് അവസാനിപ്പിച്ചു. നിര്‍മ്മാതാക്കളുടെയും സംവിധായകരുടെയും താരങ്ങളുടെയും സ്വാധീനത്തില്‍ ഈ വകുപ്പുകളുടെ ഉത്തരവുകള്‍ സംഘടിപ്പിച്ചായിരുന്നു സെക്രട്ടേറിയറ്റിലെ ചിത്രീകരണം. മമ്മൂട്ടി 'കടയ്ക്കല്‍ ചന്ദ്രന്‍' എന്ന മുഖ്യമന്ത്രിയായ 'വണ്‍' ആണ് അവസാനം (2020ല്‍) ചിത്രീകരിച്ചത്. സെക്രട്ടേറിയറ്റിനു മുന്നിലെ റോഡിലും കര്‍ശനവ്യവസ്ഥകളോടെയാവും ഷൂട്ടിംഗ് അനുമതി.
500മീറ്റര്‍ പരിധിയില്‍ ഡ്രോണ്‍ പറത്താനും സുരക്ഷാ മേഖലകള്‍ ചിത്രീകരിക്കാനും വിലക്കുണ്ട്. പൊലീസിനൊഴികെ തോക്കും ആയുധങ്ങളും അനുവദിക്കില്ല. വെടിക്കെട്ടിനും വിലക്കാണ്.ഒന്നരനൂറ്റാണ്ട് പഴക്കമുള്ള സെക്രട്ടേറിയറ്റ് കെട്ടിടത്തിലെ സുരക്ഷാപഴുതുകള്‍ കണ്ടെത്താന്‍ പൊലീസ്, ആഭ്യന്തര-മരാമത്ത് വകുപ്പുകള്‍, കെ.എസ്.ഇ.ബി, ഫയര്‍ഫോഴ്‌സ് എന്നിവ ചേര്‍ന്ന് സെക്യൂരിറ്റി ഓഡിറ്റ് നടത്തുകയാണിപ്പോള്‍.
ഈ മാസം വനിതാവ്‌ലോഗര്‍ അനുമതിയില്ലാതെ സെക്രട്ടേറിയറ്റ് വളപ്പില്‍ ചിത്രീകരണം നടത്തിയത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അതിസുരക്ഷാമേഖലയായ സെക്രട്ടറിയേറ്റില്‍ സിനിമാ ചിത്രീകരണത്തിനിടെ ലൈംഗികപീഡനമുണ്ടായെന്ന നടിയുടെ ആരോപണമാണ് ഇപ്പോള്‍ പുതിയ വിവാദം ആകുന്നത്. ചിത്രീകരണത്തിനിടെ ഇടനാഴിയില്‍വെച്ച് യുവനടന്‍ കടന്നുപിടിച്ച് ചുംബിച്ചെന്നാണ് കഴിഞ്ഞദിവസം ഒരു നടി മാധ്യമങ്ങള്‍ക്കുമുന്നില്‍ വെളിപ്പെടുത്തിയത്. വര്‍ഷങ്ങള്‍ക്കുമുന്‍പ് നടന്ന സംഭവമാണെങ്കിലും നടിയുടെ പരാതി കിട്ടിയില്ലെങ്കിലും പോലീസിന് അന്വേഷിക്കാതിരിക്കാനാവില്ല. സെക്രട്ടറിയേറ്റും പരിസരവും കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷന്റെ പരിധിയിലാണ്. അതുകൊണ്ട് അവരാണ് അന്വേഷണം നടത്തേണ്ടത്.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മുതല്‍ സെക്രട്ടറിയേറ്റില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു പോലും കടുത്തനിയന്ത്രണമാണ് ഉള്ളത്. ഈ ആരോപിക്കപ്പെടുന്ന സംഭവം നടക്കുമ്പോള്‍ നിയന്ത്രണം അത്ര ശക്തമാക്കിയിരുന്നില്ലെങ്കിലും സര്‍ക്കാര്‍ സംവിധാനത്തിന്റെ ദുരുപയോഗം ആണ് നടന്നത് എന്ന് വ്യക്തം. ഇത് ഏറെ ഗൗരവമുള്ളതാണ്.
കനത്ത സുരക്ഷാ സംവിധാനമുള്ളതെന്നു പറയുന്ന സെക്രട്ടറിയേറ്റില്‍ ലൈംഗികാതിക്രമമെന്ന ആരോപണം സര്‍ക്കാരിന് തള്ളിക്കളയാനാവില്ല.
സിനിമ, സീരിയല്‍ സംബന്ധമായ ആവശ്യങ്ങള്‍ക്ക് സെക്രട്ടറിയേറ്റും പരിസരവുമൊക്കെ വിട്ടുനല്‍കുന്നതില്‍ മാനദണ്ഡങ്ങള്‍ നിശചയിക്കേണ്ടി വരും എന്നതാണ് ഇതിന്റെ മറ്റൊരു ഫലം.
സെക്രട്ടേറിയറ്റിലെ നീളന്‍ ഇടനാഴികളാണ് ചിത്രീകരണത്തിന് ഏറ്റവും ആവശ്യം. ഇരുവശവും കൂറ്റന്‍ ഗ്രില്ലുകളുള്ള മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നിലെ ഇടനാഴിയും രാജകീയ പ്രൗഢിയുള്ള ദര്‍ബാര്‍ഹാളും പൂന്തോട്ടവുമെല്ലാം ചിത്രീകരണത്തിന് മുന്‍പ് അനുവദിച്ചിരുന്നു. മേയില്‍ മന്ത്രി പി.രാജീവിന്റെ അഡി.പ്രൈവറ്റ് സെക്രട്ടറിയുടെ മുറിയിലും 2020ആഗസ്റ്രില്‍ പ്രോട്ടോക്കോള്‍ വിഭാഗത്തിലും തീപിടിത്തം മുണ്ടായിരുന്നു. പ്രതിഷേധക്കാര്‍ സെക്രട്ടേറിയറ്റ് വളപ്പിലും കെട്ടിടങ്ങളിലും കയറുന്ന സ്ഥിതി വന്നു.