- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഞാൻ പാക്കിസ്ഥാന്റെ മകളായിരുന്നു...ഇപ്പോൾ ഇന്ത്യയുടെ മരുമകളാണ്; ദയവ് ചെയ്ത് എന്നെ പറഞ്ഞുവിടരുത്; തിരികെ പോകാൻ ഒട്ടും താൽപ്പര്യമില്ല; മോദിയോട് അഭ്യർത്ഥിച്ച് സീമ ഹൈദർ; നാടുകടത്തൽ ആശങ്കയിൽ ആ പബ്‌ജി പ്രണയിനിയും; ഭർത്താവിനൊപ്പം ഇവിടെ തന്നെ കഴിയണമെന്നും ആഗ്രഹം!
ലക്‌നൗ: പബ്‌ജി എന്ന ഓൺലൈൻ ഗെയിം വഴി സീമ ഹൈദർ എന്ന യുവതി പാക്കിസ്ഥാൻ കടന്ന് ഇന്ത്യയിൽ വന്നത് വലിയ വർത്തയായിരുന്നു. പാക്കിസ്ഥാനിലുള്ള തന്റെ ഭർത്താവിനെ ഉപേക്ഷിച്ചാണ് സീമ മക്കളുമായി സച്ചിൻ എന്ന യുവാവിനോടൊപ്പം ജീവിക്കാൻ പുറപ്പെട്ടത്. 2023ലാണ് പാക്കിസ്ഥാൻ വിട്ട് ഇന്ത്യയിലെത്തുന്നത്. ശേഷം സച്ചിൻ മീണയെ വിവാഹം കഴിച്ചതോടെയാണ് സീമ ഹൈദർ വീണ്ടും സോഷ്യൽ മീഡിയയിൽ അടക്കം വൈറലാവുകയായിരുന്നു.
സ്വന്തം ഭർത്താവിനെ ഉപേക്ഷിച്ചാണ് നാല് കുട്ടികളുടെ അമ്മയായ സീമ നേപ്പാൾ വഴി അനധികൃതമായി ഇന്ത്യയിലേക്ക് പ്രവേശിച്ചത്. ഇപ്പോഴിതാ, നല്ല സന്തോഷമായി പോയികൊണ്ടിരുന്ന കുടുംബം ഇപ്പോൾ പഹൽഗാം ഭീകരാക്രമണത്തിന്റ പേരിൽ ഊരാക്കുടുക്കിൽ പെട്ടിരിക്കുകയാണ്. പാക്കിസ്ഥാൻ പൗരന്മാരെ കണ്ടെത്തി നാടുകടത്തണമെന്ന് എല്ലാ സംസ്ഥാനങ്ങളിലുളള മുഖ്യമന്ത്രിമാർക്കും കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ നിർദേശം നൽകിയിരുന്നു. ഇതോടെ അപേക്ഷയുമായെത്തിയിരിക്കുകയാണ് പാക്കിസ്ഥാൻ സ്വദേശിനിയായ സീമ ഹൈദർ.
താൻ ഇന്ത്യയുടെ മരുമകളാണെന്നും ഇവിടെ തുടരാൻ അനുവദിക്കണമെന്നുമാണ് സീമയുടെ അപേക്ഷ. 'ഞാൻ പാകിസ്ഥാന്റെ മകളായിരുന്നു, പക്ഷേ ഇപ്പോൾ ഇന്ത്യയുടെ മരുമകളാണ്,'എനിക്ക് പാകിസ്ഥാനിലേക്ക് തിരികെ പോകാൻ താൽപ്പര്യമില്ല. എന്നെ ഇന്ത്യയിൽ തന്നെ തുടരാൻ അനുവദിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും ഞാൻ അപേക്ഷിക്കുകയാണ്.' യുവതി പറഞ്ഞു. ഇന്ത്യക്കാരനായ സച്ചിൻ മീണയെ വിവാഹം കഴിച്ച ശേഷം താൻ ഹിന്ദുമതം സ്വീകരിച്ചെന്നും സീമ പറയുന്നു.
അതേസമയം, സീമയ്ക്ക് ഇന്ത്യയിൽ താമസിക്കാൻ അനുവാദം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് അഭിഭാഷകൻ പ്രതികരിച്ചു. 'സീമ ഇനി പാകിസ്ഥാൻ പൗരയല്ല. ഗ്രേറ്റർ നോയിഡയിലെ താമസക്കാരനായ സച്ചിൻ മീണയുടെ ഭാര്യയാണ്. അടുത്തിടെ ദമ്പതികൾക്ക് ഒരു മകൾ ജനിച്ചു. അവരുടെ പൗരത്വം ഇപ്പോൾ ഇന്ത്യൻ ഭർത്താവുമായി ബന്ധപ്പെട്ടിരിക്കുന്നു, അതിനാൽ കേന്ദ്രത്തിന്റെ നിർദ്ദേശം അവർക്ക് ബാധകമാകില്ലെന്നാണ് പ്രതീക്ഷ.' അഭിഭാഷകൻ എ പി സിംഗ് പറഞ്ഞു.
ജൂലൈ നാലിന് അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ചതിന് സീമ ഹൈദറിനെ പൊലീസ് അറസ്റ്റ് ചെയ്തു. അനധികൃത കുടിയേറ്റക്കാർക്ക് അഭയം നൽകിയതിന് സച്ചിന്‍ മീണയെയും കസ്റ്റഡിയിലെടുത്തു. ജൂലൈ 7 ന് പ്രാദേശിക കോടതി ഇരുവർക്കും ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷം ഇരുവർക്കും ഒരു പെൺകുഞ്ഞ് പിറന്നിരുന്നു.
കഴിഞ്ഞ രക്ഷാ ബന്ധന് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയ ഉന്നത നേതാക്കള്‍ക്ക് സീമ ഹൈദര്‍ രാഖി അയച്ചതും വലിയ വാർത്തയായി. രക്ഷാബന്ധൻ ഉത്സവത്തിന് മുന്നോടിയായി താൻ രാഖികൾ അയച്ചതായി സ്ഥിരീകരിച്ച് സീമ ഹൈദർ പോസ്റ്റൽ സ്ലിപ്പ് ഉള്‍പ്പെടെ കാണിച്ച് കൊണ്ട് വീഡിയോ പുറത്ത് വിടുകയും ചെയ്തിരുന്നു.