- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഴയ ഫ്രോഡ് പണി പിടിക്കപ്പെട്ടത് നാലുവര്‍ഷത്തിനുശേഷം; തിരിച്ചുവരാന്‍ ഒരുങ്ങുന്നതിനിടെ അനില്‍ അംബാനിക്ക് വീണ്ടും തിരിച്ചടി; ഇന്നും ശനിദശ
മുംബൈ: ഒരുപാട് കാലത്തെ നെഗറ്റീവ് വാര്‍ത്തകള്‍ക്കിടയില്‍ കഴിഞ്ഞ ഒരു വര്‍ഷമായി അനില്‍ അംബാനിയെക്കുറിച്ചും, ഏതാനും ചില പോസറ്റീവ് വാര്‍ത്തകള്‍ വന്നുതുടങ്ങിയിരുന്നു. ഈയിടെ അനില്‍ അംബാനി തിരിച്ചുവരുന്നു എന്ന വാര്‍ത്തകളും ബിസിനസ് മാധ്യമങ്ങളില്‍ ധാരാളമായി വന്നു. ഓഹരി വിപണികളിലടക്കം അനില്‍ അംബാനിയുടെ കമ്പനികളുടെ വില ഉയര്‍ന്നു. അനില്‍ അംബാനി സാമ്രാജ്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട പേരുകളില്‍ ഒന്നായ റിലയന്‍സ് പവര്‍ വീണ്ടും കടരഹിതമായതും വലിയ വാര്‍ത്തയായി. ബിസിനസ് സ്റ്റാന്‍ഡേര്‍ഡിന്റെ റിപ്പോര്‍ട്ട് പ്രകാരം ഈ അനില്‍ അംബാനി കമ്പനിക്ക്, ഏകദേശം 800 […]
മുംബൈ: ഒരുപാട് കാലത്തെ നെഗറ്റീവ് വാര്‍ത്തകള്‍ക്കിടയില്‍ കഴിഞ്ഞ ഒരു വര്‍ഷമായി അനില്‍ അംബാനിയെക്കുറിച്ചും, ഏതാനും ചില പോസറ്റീവ് വാര്‍ത്തകള്‍ വന്നുതുടങ്ങിയിരുന്നു. ഈയിടെ അനില്‍ അംബാനി തിരിച്ചുവരുന്നു എന്ന വാര്‍ത്തകളും ബിസിനസ് മാധ്യമങ്ങളില്‍ ധാരാളമായി വന്നു. ഓഹരി വിപണികളിലടക്കം അനില്‍ അംബാനിയുടെ കമ്പനികളുടെ വില ഉയര്‍ന്നു. അനില്‍ അംബാനി സാമ്രാജ്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട പേരുകളില്‍ ഒന്നായ റിലയന്‍സ് പവര്‍ വീണ്ടും കടരഹിതമായതും വലിയ വാര്‍ത്തയായി. ബിസിനസ് സ്റ്റാന്‍ഡേര്‍ഡിന്റെ റിപ്പോര്‍ട്ട് പ്രകാരം ഈ അനില്‍ അംബാനി കമ്പനിക്ക്, ഏകദേശം 800 കോടി രൂപയുടെ കടബാധ്യതയാണ് ഉണ്ടായിരുന്നത്. ഏറ്റവും പുതിയ ഇടപാടില്‍ ഇതു വീട്ടി. അനില്‍ അംബാനിയുടെ മക്കളും, ചേട്ടന്‍ മുകേഷ് അംബാനിയും കൈകോര്‍ത്തതോടെ, ഒരു ബിസിസസ് സാമ്രാജ്യം വീണ്ടും തഴുക്കുമെന്നതിന്റെ വാര്‍ത്തകള്‍ പരന്നു.
പക്ഷേ ഇപ്പോഴിതാ വീണ്ടും അനില്‍ അംബാനി പാതിക്കുവെച്ച് കലം ഉടച്ചിരക്കയാണ്. അനില്‍ അംബാനിയെ ഓഹരി വിപണിയില്‍ നിന്ന് അഞ്ചുവര്‍ഷത്തേക്ക് വിലക്കി സെബി നടപടി അയാളുടെ തിരിച്ചുവരവിന് വലിയ വിഘാതമാവുകയാണ്. ഇതോടെ ഓഹരി വിപണിയിലും അനില്‍ അംബാനി ഗ്രൂപ്പ് തിരിച്ചടി നേരിടുകയാണ്.
ഫ്രോഡ് പണി പിടിക്കപ്പെടുന്നു
2020-ല്‍ സ്വയം പാപ്പരാണെന്ന് യു.കെ കോടതിയില്‍ പ്രഖ്യാപിച്ച അനില്‍ അംബാനി റിലയന്‍സ് ഹോം ഫിനാന്‍സില്‍ നിന്ന് പണം വകമാറ്റിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സെബിയുടെ വിലക്ക്. റിലയന്‍സ് ഹോം ഫിനാന്‍സിന്റെ (ആര്‍.എച്ച്.എഫ്.എല്‍) തലപ്പത്തുണ്ടായിരുന്ന മുന്‍ ഉദ്യോഗസ്ഥര്‍ക്കും 24 സ്ഥാപനങ്ങള്‍ക്കുമെതിരെയും നടപടിയുണ്ട്. റിലയന്‍സ് ഹോം ഫിനാന്‍സിന് ആറുമാസത്തെ വിലക്കും ആറു ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. വിലക്ക് നിലനില്‍ക്കുന്ന കാലയളവില്‍ അംബാനിക്ക് സെക്യൂരിറ്റീസ് മാര്‍ക്കറ്റുമായി ബന്ധപ്പെടുന്നതിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വിലക്കിനെ തുടര്‍ന്ന് വിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഡയറക്ടറാകാനോ ഉന്നത സ്ഥാനങ്ങള്‍ വഹിക്കാനോ അനില്‍ അംബാനിക്ക് കഴിയില്ല.
വാര്‍ത്തയെ തുടര്‍ന്ന് അംബാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള റിലയന്‍സ് പവര്‍, റിലയന്‍സ് ഹോം ഫിനാന്‍സ്, റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവയുടെ ഓഹരികള്‍ 14 ശതമാനം വരെ ഇടിഞ്ഞു. 2018-19 സാമ്പത്തിക വര്‍ഷത്തിലാണ് റിലയന്‍സ് ഹോം ഫിനാന്‍സില്‍ ഫണ്ട് വകമാറ്റിയെന്നത് സംബന്ധിച്ച് പരാതിയുയര്‍ന്നത്. തുടര്‍ന്ന് സെബി ഇക്കാര്യം അന്വേഷിക്കുകയായിരുന്നു. അന്വേഷണത്തില്‍ ആര്‍.എച്ച്.എഫ്.എല്ലിന്റെ പ്രധാന മാനേജര്‍മാരുടെ സഹായത്തോടെ പണം തട്ടിയെടുക്കാനുള്ള പദ്ധതി അനില്‍ അംബാനി ആസൂത്രണം ചെയ്തതായി സെബി കണ്ടെത്തി. അംബാനിയുമായി നേരിട്ട് ബന്ധമില്ലാത്ത സ്ഥാപനങ്ങളിലേക്ക് പണം വകമാറ്റാനാണ് പദ്ധതിയിട്ടത്. അനധികൃത വായ്പകള്‍ വഴി പണം തട്ടിയെടുക്കാനായിരുന്നു അനില്‍ പദ്ധതിയിട്ടതെന്നും സെബിയുടെ റിപ്പോര്‍ട്ടിലുണ്ട്.
ആര്‍.എച്ച്.എഫ്.എല്ലിലെ ഉന്നത ഉദ്യോഗസ്ഥരായിരുന്ന അമിത് ബപ്ന, രവീന്ദ്ര സുധാല്‍കര്‍, പിങ്കേഷ് ആര്‍ ഷാ എന്നിവരുള്‍പ്പെടെ 24 ഉദ്യോഗസ്ഥരെയാണ് വിലക്കിയത്. ഇവര്‍ക്ക് യഥാക്രമം 27 കോടി, 26കോടി, 21 കോടി രൂപ വീതം പിഴയും ചുമത്തി.റിലയന്‍സ് യൂണികോണ്‍ എന്റര്‍പ്രൈസസ്, റിലയന്‍സ് എക്‌സ്‌ചേഞ്ച് നെക്സ്റ്റ് ലിമിറ്റഡ്, റിലയന്‍സ് കൊമേഴ്‌സ്യല്‍ ഫിനാന്‍സ് ലിമിറ്റഡ്, റിലയന്‍സ് ബിസിനസ് ബ്രോഡ്കാസ്റ്റ് ന്യൂസ് ഹോള്‍ഡിങ്‌സ് ലിമിറ്റഡ്, റിലയന്‍സ് ബിഗ് എന്റര്‍ടെയ്ന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങള്‍ക്ക് 25 കോടി രൂപ വീതം പിഴ ചുമത്തി. 2022 ഫെബ്രുവരിയിലും അനില്‍ അംബാനി ഉള്‍പ്പെടെയുള്ളവര്‍ വിപണിയില്‍ ഇടപെടരുതെന്ന് സെബി ഇടക്കാല ഉത്തരവിറക്കിയിരുന്നു.
വീണ്ടും പിഴടയ്ക്കുന്നു
ഒരുകാലത്ത് ലോകത്തിലെതന്നെ ആറാമത്തെ വലിയ ശതകോടീശ്വരനായിരുന്നു അനില്‍ ധീരുഭായ് അംബാനി. പിതാവ് ധീരുഭായ് അംബാനിയുടെ ബിസിനസില്‍ സഹായിയായി 1980-കള്‍ മുതല്‍തന്നെ പ്രവര്‍ത്തിച്ചിരുന്നു. 2002-ല്‍ പിതാവ് മരിച്ചതോടെ, ജ്യേഷ്ഠസഹോദരന്‍ മുകേഷ് അംബാനിക്കൊപ്പം റിലയന്‍സ് സാമ്രാജ്യത്തിന്റെ തലപ്പത്തെത്തി. എന്നാല്‍, ഇരുവരും തമ്മിലുള്ള കലഹം 2005-ല്‍ റിലയന്‍സ് സാമ്രാജ്യത്തിന്റെ വിഭജനത്തിന് വഴിവെച്ചു. ഇതോടെ, ഗ്രൂപ്പിലെ പരമ്പരാഗത ബിസിനസുകള്‍ മുകേഷ് അംബാനിക്ക് ലഭിച്ചപ്പോള്‍, ഏറ്റവുമധികം വളര്‍ച്ചാസാധ്യത കണ്ടിരുന്ന ടെലികോം, ഊര്‍ജോത്പാദനം, ധനകാര്യസേവനം തുടങ്ങിയ ബിസിനസുകള്‍ അനില്‍ അംബാനിയുടെ കൈകളിലെത്തി. മൂലധനവിപണിയില്‍ ഇറങ്ങിയും കടമെടുത്തും തന്റെ ബിസിനസുകള്‍ വന്‍തോതില്‍ വളര്‍ത്തിവലുതാക്കാന്‍ അനില്‍ അംബാനി ഇറങ്ങിയെങ്കിലും സാമ്പത്തികപ്രതിസന്ധിയില്‍പെട്ട് ഒന്നൊന്നായി പ്രശ്നത്തിലാകുകയായിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക തകര്‍ച്ചകളില്‍ ഒന്നായി, വിലയിരുത്തപ്പെടുന്ന ഒന്നായിരുന്നു, ഏഷ്യന്‍ അതിസമ്പന്നനും, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനുമായ മുകേഷ് അംബാനിയുടെ ഇളയ സഹോദരന്‍ അനില്‍ അംബാനിയുടെ തകര്‍ച്ച. 1.83 ലക്ഷം കോടി രൂപയിലധികം ആസ്തിയുണ്ടായിരുന്ന, ലോകത്തിലെ എറ്റവും വലിയ ധനികനില്‍നിന്ന്, പാളീസായി പാപ്പര്‍ ഹരജി ഫയല്‍ ചെയ്യേണ്ടി വന്ന അനില്‍ അംബാനിയുടെ കഥ സമാനതകള്‍ ഇല്ലാത്തതായിരുന്നു. ജ്യേഷ്ഠന്‍ മുകേഷ് അംബാനി ലോകത്തിലെ 11-ാമത്തെ ധനികനായി വളരവേയാണ് അനിയന്റെ ഈ ദുരവസ്ഥ. ഒരുകാലത്ത് ജ്യേഷ്ഠനേക്കാള്‍ കേമാനായിരുന്നു അനുജന്‍. ആഗോള കോടീശ്വര പട്ടികയില്‍ 6-ാം സ്ഥാനം വരെ കണ്ടെത്താന്‍ അനില്‍ അംബാനിക്ക് സാധിച്ചിരുന്നു. എന്നാല്‍ എവിടെയോ വച്ച് താളം തെറ്റിയ അനില്‍ അംബാനിയുടെ സാമ്രാജ്യം കടങ്ങളിലേക്ക് കൂപ്പുകുത്തുന്നതാണ് പിന്നീട് കണ്ടത്. 2020-ല്‍ യുകെ കോടതിയില്‍ പാപ്പരത്വം പ്രഖ്യാപിക്കുന്നതു വരെ കാര്യങ്ങള്‍ എത്തിയിരുന്നു.
വന്‍ കടക്കണിയിലായിരുന്നു അനില്‍ അംബാനിയുടെ റിലയന്‍സ് ക്യാപിറ്റല്‍. ഇതില്‍ പണം നിക്ഷേപിച്ച ആയിരങ്ങളാണ് ആശങ്കയിലായിരുന്നത്. ഒടുവില്‍ ഹിന്ദുജ ഗ്രൂപ്പിന്റെ ഏറ്റെടുക്കല്‍ വന്നതോടെയാണ് നിക്ഷേപകര്‍ക്ക് ആശ്വാസമായത്. എന്നാല്‍ ഈ നടപടികള്‍ വൈകിയത് ആശങ്ക ഉയര്‍ത്തിയിരുന്നു. പക്ഷേ ഇപ്പോഴിതാ ഹിന്ദുജ ഗ്രൂപ്പ് 2,750 കോടിയുടെ ആദ്യ ഗഡു അടച്ചിരിക്കയാണ്. ഇതോടെ റെസല്യൂഷന്‍ പ്ലാന്‍ പൂര്‍ത്തിയാകുമെന്ന് ഉറപ്പായി. ഹിന്ദുജ ഗ്രൂപ്പ് സ്ഥാപനമായ ഇന്‍ഡസിന്‍ഡ് ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ്‌സാണ്, 9,650 കോടി രൂപക്ക് റിലയന്‍സ് ക്യാപിറ്റലിനെ സ്വന്തമാക്കിയിരിക്കുന്നത്. ഇതിനൊപ്പം മറ്റു കടങ്ങള്‍ വീട്ടി തിരിച്ചുവരാന്‍ ശ്രമിക്കയവെയാണ്, പഴയ ഫ്രോഡുപണി കൈയോടെ പിടിക്കപ്പെടുന്നത്.