- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'തന്നെ പിടികൂടിയവര്‍ നഗ്നനാക്കി കെട്ടിയിട്ടു; പട്ടിണിക്കിട്ടും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു; നാസികള്‍ പോലും ചെയ്യാത്ത ക്രൂരക്യത്യങ്ങളാണ് ഭീകരര്‍ ചെയ്തത്'; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഗാസയിലെ ഹമാസ് തടവില്‍ നിന്ന് മോചിതനായ ഇസ്രായേലി പൗരന്‍
'തന്നെ പിടികൂടിയവര്‍ നഗ്നനാക്കി കെട്ടിയിട്ടു; പട്ടിണിക്കിട്ടും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു
ടെല്‍ അവീവ്: ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഗാസയിലെ ഹമാസ് തടവില്‍ നിന്ന് മോചിതനായ ഒരു ഇസ്രായേലി പൗരന്‍. ഇസ്രായേലിന്റെ ചാനല്‍ 13 പരിപാടിയായ ഹാസിനോറിന് നല്‍കിയ അഭിമുഖത്തിലാണ് തട്ടിക്കൊണ്ടുപോയവര്‍ തന്നെ എങ്ങനെ ലൈംഗികമായി ആക്രമിച്ചുവെന്നും പീഡിപ്പിച്ചുവെന്നും ആദ്യമായി വെളിപ്പെടുത്തിയത്. നോവ സംഗീതമേളയില്‍ സുരക്ഷാ ഗാര്‍ഡായി ജോലി ചെയ്യുന്നതിനിടെയാണ് 21 കാരനായ റോം ബ്രാസ്ലാവ്‌സ്‌കിയെ 2023 ഒക്ടോബര്‍ 7 ന് ഫലസ്തീന്‍ ഇസ്ലാമിക് ജിഹാദ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞ മാസമാണ് ഇദ്ദേഹം മോചിപ്പിക്കപ്പെട്ടത്.
തന്നെ പിടികൂടിയവര്‍ നഗ്നനാക്കി, കെട്ടിയിട്ട്, പട്ടിണിക്കിടുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു എന്നാണ് ബ്രാസ്ലാവ്സ്‌കി വെളിപ്പെടുത്തിയത്. തന്റെ അടിവസ്ത്രം ഉള്‍പ്പെടെ അവര്‍ ഊരിമാറ്റി എന്നും പൂര്‍ണ നഗ്‌നനാക്കി തന്നെ കെട്ടിയിടുകയായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. വിശന്ന് പൊരിഞ്ഞ് താന്‍ ദൈവത്തോട് പ്രാര്‍്ത്ഥിക്കുകയായിരുന്നു എന്നാണ് ബ്രാസ്ലാവ്സ്കി പറയുന്നത്.
ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തലുകള്‍ ഹമാസ് തടവറകളില്‍ എത്ര ക്രൂരമായിട്ടാണ് അവര്‍ ബന്ദികളോട് പെരുമാറിയത് എന്നതിന്റെ കൃത്യമായ അനുഭവസാക്ഷയമായി മാറുകയാണ്. ലൈംഗിക പീഡനത്തിലൂടെ തന്നെ അപമാനിക്കുകയായിരുന്നു ഭീകരരുടെ ലക്ഷ്യം എന്നാണ്
ബ്രാസ്ലാവ്‌സ്‌കി വിശദീകരിക്കുന്നത്. നിരന്തരമായി താന്‍ അവരുടെ ആക്രമണത്തിന് വിധേയനാകുകയായിരുന്നു എന്നാണ് ഇദ്ദേഹം പറയുന്നത്. ഇതിനെ കുറിച്ച് കൂടുതല്‍ വിശദീകരിക്കാന്‍ താന്‍ അശക്തനാണ് എന്നാണ് ബ്രാസ്ലാവ്സ്കി പറയുന്നത്.
ഏറ്റവും ഭയാനകമായ കാര്യമായിരുന്നു അതെന്നാണ് അദ്ദേഹം ഓര്‍ക്കുന്നത്. നാസികള്‍ പോലും ചെയ്യാത്ത ക്രൂരക്യത്യങ്ങളാണ് ഭീകരര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. അക്ഷരാര്‍ത്ഥത്തില്‍ താന്‍ ജീവിതത്തില്‍ പിശാചിനെ കണ്ടുമുട്ടി എന്നാണ് ബ്രാസ്ലാവ്സ്കി പറയുന്നത്. അമിത് സൂസാന, ഇലാന ഗ്രിറ്റ്‌സ്വെസ്‌കി തുടങ്ങിയ വനിതാ ബന്ദികള്‍ തടവിലെ ലൈംഗികാതിക്രമത്തെക്കുറിച്ച് ധൈര്യത്തോടെ സംസാരിച്ചിട്ടുണ്ടെങ്കിലും, അത്തരം ദുരുപയോഗത്തെ അതിജീവിച്ച ഒരു പുരുഷന്‍ പരസ്യമായി വിവരിക്കുന്നത് ഇതാദ്യമായിട്ടാണ്.
യുഎന്‍ സുരക്ഷാ കൗണ്‍സിലിന് മുമ്പാകെ സാക്ഷ്യപ്പെടുത്തിയ ഗ്രിറ്റ്‌സ്വെസ്‌കി, ഖാന്‍ യൂനിസിലെ നാസര്‍ ആശുപത്രിയില്‍ തടവില്‍ കഴിയുന്ന
സമയത്താണ് പീഡനത്തിന് ഇരയായ കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ മാസം മാത്രമാണ് ജീവിച്ചിരിക്കുന്ന 20 ബന്ദികളെ ഇസ്രായേലിന് തിരികെ നല്‍കിയത്. ഹമാസ് വിട്ടയച്ച നിരവധി ബന്ദികള്‍ തങ്ങളെ ആയുധങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയതായും തുരങ്കങ്ങളില്‍ കഴിയുന്നതിനിടെ മരണത്തോടടുത്ത് പട്ടിണി കിടന്നതായും വെളിപ്പെടുത്തിയിട്ടുണ്ട്.




