തൃശ്ശൂര്‍: പരിസ്ഥിതി ദിനത്തില്‍ മരം നട്ടതിന് കെഎസ്യു നേതാവിനെ ഭീഷണിപ്പെടുത്തി എസ്എഫ്ഐ നേതാവ്. കുന്നംകുളം പഴഞ്ഞി എം ഡി കോളെജിലെ വിദ്യാര്‍ഥിയായ റാഫി ഡേവിസിനെയാണ് കോളെജ് യൂണിയന്‍ ചെയര്‍മാന്‍ അഭിജിത് ഭീഷണിപ്പെടുത്തിയത്.

ഫോണിലൂടെ അസഭ്യം പറഞ്ഞുവെന്നാണ് പരാതി. പ്രിന്‍സിപ്പലിന്റെ അനുമതിയോടെയാണ് മരം നട്ടത്. കെ എസ് യു പൊലീസില്‍ പരാതി നല്‍കും.

ഫോണ്‍ സംഭാഷണം ഇങ്ങനെ:

അഭിജിത്താണ്..ആരോട് ചോദിച്ചിട്ടാണ് ഇതിനുളളില്‍ ചെടി നട്ടേക്കണത്

പ്രിന്‍സിപ്പല്...ചോദിച്ചിട്ടുണ്ട്.

എന്നിട്ടെന്താ പറഞ്ഞെ പ്രിന്‍സിപ്പല്

പ്രിന്‍സിപ്പള് നട്ടോളാന്‍ പറഞ്ഞു

ആരോട് ചോദിച്ചിട്ടാ നട്ടത്..ഇതിനുള്ളില്‍ കേറാന്‍ ആരാ പറഞ്ഞത്

ആരോടാ ചോദിക്കേണ്ടത്? പ്രിന്‍സിപ്പലിനോട് ചോദിച്ചിട്ടുണ്ട്...പ്രിന്‍സിപ്പല്‍ അറിഞ്ഞിട്ടുമുണ്ട് ഈ കേസ്..കേട്ടോ

നീ കോളേജിലേക്ക് വായോ,,,നട്ടിട്ട് ..വന്ന് പറിച്ച് കളയെടാ നീ വീട്ടില്‍ പോയി ഇരുന്നാ എങ്ങനാ ശരിയാവുകാ?

എന്തൂട്ട് പറിച്ചുകളയുന്നു. അതൊരു ചെടിയാടാ. അതൊന്നും നിന്നെ ചെയ്യാന്‍ പോണില്ല..യൂണിയനെ ഒന്നും ചെയ്യണില്ല മരം

യൂണിയനോടും, പ്രിന്‍സിപ്പലിനോട് ചോദിക്കാണ്ട് ആരാ അവിടെ ചെടി നടാന്‍ പറഞ്ഞെ..കെ എസ് യുവിന്റെ പോസ്റ്റര്‍ ഇറങ്ങിയിട്ടുണ്ടല്ലോ

യൂണിയനോട് ചോദിച്ചിട്ട് വേണോ ഒരു ചെടി നടാന്‍..ഞാന്‍ അവിടെ ചെടിയാണ് നട്ടത്...അല്ലാണ്ട് അവിടെ കൊടിമരം ഒന്നുമല്ല വച്ചത്.

പോണോര്‍ക്കും വരണോര്‍ക്കും കേറി ഇതാക്കാനുളളതല്ല...ഇവിടെ ഒരു യൂണിയനുണ്ട്, പ്രിന്‍സിപ്പാളുണ്ട്...ചോദിച്ചിട്ട് അനുവാദം വാങ്ങിച്ചിട്ട് വേണം ചെയ്യാന്‍

പ്രിന്‍സിപ്പിലിനോട് പറഞ്ഞിട്ടാണ് ഞങ്ങള്‍ അവിടെ ചെടി നട്ടത്.

ആരുപറഞ്ഞു..പ്രിന്‍സിപ്പല്‍ അറിഞ്ഞിട്ടില്ലാന്നാണല്ലോ പറഞ്ഞത്..

ഒരുമരം നടുന്നേനെ

നിന്റെ പ്രവര്‍ത്തനം പുറത്ത് മതി..കോളേജിന് പുറത്തുമതി

ഞാന്‍ എന്റെ രാഷ്ട്രീയം എവിടെയും പറയുമെടാ.ഭീഷണിയും ഗൂണ്ടായിസവും വേണ്ടാട്ടോ..എന്റടുത്ത് ഇറക്കാന്‍ നില്‍ക്കേണ്ടാ,,നീയ് കേട്ടാ,,നിന്നേം കണ്ടിട്ടുണ്ട്, നിന്റെ ചേട്ടന്മാരേം കണ്ടിട്ടുണ്ട്.അവിടെ നിന്നൊക്കെ അടി കിട്ടീട്ട് തന്നെയാ വന്നേക്കണെ..ഒരുത്തനും ചോദിക്കാന്‍ വന്നിട്ടില്ല....