- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷെയ്ഖ് ഹസീനയുടെ ബംഗ്ലാവില്‍ ഇരച്ചുകയറി സാരികള്‍ കൊള്ളയടിച്ച് പ്രക്ഷോഭകര്‍; അടിവസ്ത്രങ്ങളും ചായക്കപ്പുകളും പുസ്തകങ്ങളും അടിച്ചുമാറ്റി
ധാക്ക: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യം വിട്ടതിന് പിന്നാലെ പ്രക്ഷോഭകാരികള്‍ ഔദ്യോഗിക വസതിയില്‍ ഇരച്ചുകയറി വിലപിടിപ്പുള്ളതെല്ലാം കൊള്ളയടിക്കുകയാണ്. മുമ്പ് ശ്രീലങ്കന്‍ പ്രക്ഷോഭ സമയത്ത് കണ്ട അതേ കാഴ്ച്ചയാണ് കഴിഞ്ഞ ദിവസം ധാക്കയിലും അരങ്ങേറിയത്. സൈന്യം നിയന്ത്രണം ഏറ്റെടുത്തതോടെ എല്ലാം വരുതിയില്‍ നിര്‍ത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇതിനിടെ ഹസീനയുടെ ശ്രദ്ധേയമായ സാരികളും ആഭരണങ്ങളും പ്രക്ഷോഭകാരികള്‍ കൈക്കലാക്കുന്നുണ്ട്. എന്നും സാരി പ്രിയയായിരുന്നു ഹസീന. ഷെയ്ഖ് ഹസീനയ്‌ക്കൊപ്പം പേരുകേട്ടവയാണ് അവരുടെ സാരികളും. എപ്പോഴും സാരിയില്‍ മാത്രമായി കാണാറുള്ള മുന്‍ […]
ധാക്ക: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യം വിട്ടതിന് പിന്നാലെ പ്രക്ഷോഭകാരികള്‍ ഔദ്യോഗിക വസതിയില്‍ ഇരച്ചുകയറി വിലപിടിപ്പുള്ളതെല്ലാം കൊള്ളയടിക്കുകയാണ്. മുമ്പ് ശ്രീലങ്കന്‍ പ്രക്ഷോഭ സമയത്ത് കണ്ട അതേ കാഴ്ച്ചയാണ് കഴിഞ്ഞ ദിവസം ധാക്കയിലും അരങ്ങേറിയത്. സൈന്യം നിയന്ത്രണം ഏറ്റെടുത്തതോടെ എല്ലാം വരുതിയില്‍ നിര്‍ത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.
ഇതിനിടെ ഹസീനയുടെ ശ്രദ്ധേയമായ സാരികളും ആഭരണങ്ങളും പ്രക്ഷോഭകാരികള്‍ കൈക്കലാക്കുന്നുണ്ട്. എന്നും സാരി പ്രിയയായിരുന്നു ഹസീന. ഷെയ്ഖ് ഹസീനയ്‌ക്കൊപ്പം പേരുകേട്ടവയാണ് അവരുടെ സാരികളും. എപ്പോഴും സാരിയില്‍ മാത്രമായി കാണാറുള്ള മുന്‍ പ്രധാനമന്ത്രിയുടെ വസ്ത്രങ്ങള്‍ അന്താരാഷ്ട്ര സന്ദര്‍ശനങ്ങളില്‍ മാദ്ധ്യമശ്രദ്ധനേടാറുണ്ട്.
ഹസീനയുടെ സാരികള്‍ കൈക്കലാക്കിയവരില്‍ ചിലര്‍ അത് ഉടുത്ത് നടക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവന്നിരുന്നു. സാരിക്ക് പുറമെ അവരുടെ ബ്‌ളൗസുകളും അടിവസ്ത്രങ്ങളുംവരെ പ്രക്ഷോഭകര്‍ കൈക്കലാക്കി. ഹസീനയുടെ സാരികള്‍ നിറഞ്ഞ സ്യൂട്ട്കേസ് സ്വന്തമാക്കിയ പ്രക്ഷോഭകാരി ഇത് താന്‍ ഭാര്യയ്ക്ക് നല്‍കുമെന്നും അവരെ അടുത്ത പ്രധാനമന്ത്രിയാക്കുമെന്നും പറയുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുകയാണ്
വിലപ്പിടിപ്പുള്ള സാരികള്‍ക്ക് പുറമെ പവിഴ മുത്തുകളുള്ള ആഭരണങ്ങളാണ് ഹസീന കൂടുതലും അണിഞ്ഞിരുന്നത്. മണിപ്പൂരില്‍ ധാരാളമായി നിര്‍മിക്കാറുള്ള സാരിയായ കലാബതി സാരിയും ഹസീനയുടെ കളക്ഷനിലുണ്ടായിരുന്നു. വാഴനാര് കൊണ്ടാണ് സാരി നിര്‍മിക്കുന്നത്. ഇത്തരത്തിലെ സാരി ആദ്യമായി ബംഗ്‌ളാദേശില്‍ നെയ്തെടുത്തപ്പോള്‍ ബന്ധര്‍ബന്‍ ഡെപ്യൂട്ടി കമ്മിഷണറായിരുന്ന യാസ്മിന്‍ പര്‍വീണ്‍ തിബ്രിജി ഹസീനയ്ക്ക് മൂന്ന് കലാബതി സാരികള്‍ സമ്മാനിക്കുകയായിരുന്നു.
ബന്ദാനി സില്‍ക്ക് സാരികളായിരുന്നു ഹസീന കൂടുതലും ഉപയോഗിക്കാറുള്ളത്. താന്ദ് കോട്ടണ്‍ സാരി, ധാക്ക ബനാറസി സാരി, രാജ്ഷാഹി സില്‍ക്ക് സാരി, തസാര്‍ സില്‍ക്ക് സാരി, മണിപ്പൂരി സാരി, കദാന്‍ സാരി എന്നിവയാണ് ഹസീനയുടെ കളക്ഷനിലുണ്ടായിരുന്ന മറ്റ് സാരികള്‍. ഇത്തരത്തില്‍ നൂറുകണക്കിന് സാരികളാണ് ബംഗ്ലാദേശ് പ്രധാനമന്ത്രിക്കുണ്ടായിരുന്നത്.
ഹസീനയുടെ കൊട്ടാരം പ്രക്ഷോഭകാരികള്‍ കൈയേറുന്ന വിഡിയോകളും പുറത്തുവന്നിട്ടുണ്ട്. കൊട്ടാരത്തിനുള്ളില്‍ കടന്ന സമരക്കാര്‍ ഊട്ടുപുരയില്‍നിന്ന് ഭക്ഷണം കഴിക്കുന്നതും, പ്രധാനമന്ത്രിയുടെ കിടക്കയില്‍ കിടക്കുന്നതടക്കമുള്ള വിഡിയോകള്‍ പുറത്തുവന്നിരുന്നു. ഫര്‍ണിച്ചറുകള്‍, പുസ്തകങ്ങള്‍, വിലകൂടിയ സാരികള്‍, ചായക്കപ്പുകള്‍, ടി.വി, പെയിന്റിങ്ങുകള്‍ എന്നിവ സമരക്കാര്‍ക്കൊപ്പമെത്തിയവര്‍ എടുത്തുകൊണ്ടുപോയി.
മാധ്യമങ്ങളുടെ കാമറകള്‍ക്ക് നേരെ കൈവീശിയാണ് ആവേശത്തോടെ ജനക്കൂട്ടം കൊട്ടാരവളപ്പിലേക്ക് ഓടിക്കയറുന്നത്. പ്രതിഷേധക്കാര്‍ ഹസീനയുടെ മുറികളിലും അലമാരകളിലും പരിശോധന നടത്തുന്ന ചിത്രങ്ങളും പുറത്തുവന്നു. ഹസീനയുടെ പിതാവ് ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ പ്രതിമയും പ്രതിഷേധക്കാര്‍ തകര്‍ത്തു. ഹസീനയുടെ അടുത്ത കൂട്ടാളികളുടെ വീടുകളും ജനക്കൂട്ടം ആക്രമിച്ചതായി വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്യുന്നു.