- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുടുംബശ്രീ ലോണിലെ 'ചതി' ഷൈനിയുടെ പ്രതീക്ഷകളെ എല്ലാം തകര്‍ത്തു; ആ 1,26000 രൂപ എങ്ങനെ കൊടുക്കുമെന്ന ആധിയില്‍ ജീവനൊടുക്കല്‍; രാത്രിയിലെ ഭര്‍ത്താവിന്റെ അധിക്ഷേപം ആ കടുത്ത തീരുമാനത്തിന് കാരണമായി; നോബിയുടെ അമ്മയുടെ സ്നേഹ നാടകം പൊളിയുന്നു; ആ ഫോണ്‍ കണ്ടെത്തിയതും നിര്‍ണ്ണായകം
ഏറ്റുമാനൂര്‍: ഇനിയെങ്കിലും ഷൈനിയുടെ അച്ഛനേയും അമ്മയേയും വെറുതെ വിടണം. പാറോലിക്കലില്‍ ട്രെയിനിനു മുന്നില്‍ ചാടി അമ്മയും 2 പെണ്‍മക്കളും ജീവനൊടുക്കിയ സംഭവത്തില്‍, മരിച്ച ഷൈനിയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കേസില്‍ തൊടുപുഴ ചുങ്കം ചേരിയില്‍ വലിയപറമ്പില്‍ നോബി ലൂക്കോസ് (44)നെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മൂവരും ജീവനൊടുക്കിയ ദിവസം പുലര്‍ച്ചെ നോബി ഭാര്യയെ വാട്‌സ് ആപ്പ് കോളിലൂടെ വിളിച്ചിരുന്നുവെന്നും മാനസികമായി പീഡിപ്പിച്ചിരുന്നെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിനിടെയും അച്ഛനേയും അമ്മയേയും കുറ്റപ്പെടുത്തി നോബിയെ രക്ഷിച്ചെടുക്കാനാണ് ചില കേന്ദ്രങ്ങളുടെ ശ്രമം. നോബിയുടെ ഭാര്യയും ഏറ്റുമാനൂര്‍ പാറോലിക്കല്‍ സ്വദേശിനിയുമായ ഷൈനി, പതിനൊന്നും പത്തും വയസ്സുള്ള മക്കളായ അലീന, ഇവാന എന്നിവര്‍ കഴിഞ്ഞ 28നു പുലര്‍ച്ചെയാണ് നിലമ്പൂര്‍ എക്‌സ്പ്രസ് ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്.
ആദ്യ ദിവസങ്ങളില്‍ കണ്ടെത്താന്‍ കഴിയാതിരുന്ന മൊബൈല്‍ ഫോണ്‍ ഷൈനിയുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണു പൊലീസ് കണ്ടെത്തിയത്. കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഭര്‍ത്താവ് നോബിയുടെ മൊബൈല്‍ ഫോണും ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരുന്നു. ഡിലീറ്റ് ചെയ്ത വാട്‌സ് ആപ് സന്ദേശങ്ങളടക്കം തിരികെ പിടിക്കുകയാണ് പൊലീസിന്റെ ലക്ഷ്യം. ഇതോടെ എല്ലാം വ്യക്തത വരും. ഫോണ്‍ എവിടെയാണെന്ന് അറിയില്ലെന്നായിരുന്നു ഷൈനിയുടെ പിതാവ് പൊലീസിനോട് പറഞ്ഞിരുന്നത്. ഈ സാഹചര്യത്തിലാണു വീട്ടില്‍ പൊലീസ് തിരച്ചില്‍ നടത്തിയതും ഫോണ്‍ കണ്ടെടുത്തതും. ഷൈനിയുടെ ഫോണ്‍ ലോക്ക് ചെയ്ത നിലയിലാണ്. ഭാര്യയ്ക്കു ചില വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ അയച്ചതായി നോബി സമ്മതിച്ചിട്ടുണ്ട്. ഇത് കണ്ടെടുക്കുക ആണ് അന്വേഷണ സംഘത്തിന്റെ പ്രധാന ലക്ഷ്യം. ഇതിനിടെ ഭര്‍ത്താവില്‍ നിന്നും താന്‍ വലിയ തോതില്‍ മാനസിക പീഡനം ഏല്‍ക്കുന്നുണ്ടെന്നും ജീവിതം പ്രതിസന്ധിയിലാണെന്നും കാട്ടി മരിച്ച ഷൈനി കൂട്ടുകാരിയ്ക്ക് അയച്ച ശബ്ദം സന്ദേശവും പുറത്തു വന്നിരുന്നു. ഇതെല്ലാം മറുനാടനാണ് പുറത്തു വിട്ടത്. കുടുംബ ശ്രീ ലോണിലെ ചതിയും നോബിയുടെ ക്രൂരതയായിരുന്നു. നോബിയുടെ അച്ഛന്റെ ചികില്‍സയ്ക്ക് വേണ്ടി ഷൈനിയെ കൊണ്ട് വായ്പ എടുപ്പിച്ചു. അതിന് ശേഷം അത് നല്‍കിയില്ല. കുടുംബശ്രീക്കാര്‍ ആ വായ്പ തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിന് ഷൈനിയ്ക്ക് കഴിയുമായിരുന്നില്ല. ഇതും കുട്ടികളേയും കൊണ്ടുള്ള ആത്മഹത്യയ്ക്ക് കാരണമായി.
ഷൈനി മരണത്തിന് മുമ്പ് കുടുംബശ്രീ യൂണിറ്റ് പ്രസിഡന്റുമായി നടത്തിയ ഫോണ്‍ സംഭാഷണം മറുനാടന്‍ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. കരിങ്കുന്നത്തെ കുടുംബശ്രീ യൂണിറ്റില്‍ നിന്നെടുത്ത വായ്പ തിരിച്ചടക്കാന്‍ വഴിയില്ലെന്നും ഭര്‍ത്താവ് പണം തരാത്തതിനാലാണ് തിരിച്ചടവ് മുടങ്ങിയതെന്നും ഷൈനി വ്യക്തമാക്കുന്നു. സ്വന്തം ആവശ്യത്തിന് എടുത്ത വായ്പയല്ലെന്നും വിവാഹ മോചനക്കേസില്‍ തീരുമാനമായശേഷമേ നോബി പണം തരൂവെന്നും ഷൈനി പറയുന്നുണ്ട്. ഈ വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് കുടുംബശ്രീ അംഗങ്ങള്‍ കരിങ്കുന്നം പൊലീസില്‍ പരാതി നല്‍കിയിരുന്നു. തന്റെ പേരിലെടുത്ത ഇന്‍ഷുറന്‍സിന്റെ പ്രീമിയം പോലും നോബി അടയ്ക്കുന്നില്ലെന്ന് ഷൈനി ഫോണ്‍ സംഭാഷണത്തില്‍ പറയുന്നുണ്ട്. വായ്പയെക്കുറിച്ച് അറിയില്ലെന്ന് നോബിയുടെ അമ്മ പറഞ്ഞെന്നാണ് കുടുംബശ്രീ പ്രസിഡന്റ് മറുപടി നല്‍കുന്നത്. ഈ വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് കുടുംബശ്രീ അംഗങ്ങള്‍ കരിങ്കുന്നം പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് മധ്യസ്ഥത വഹിച്ച് വായ്പതുക തിരിച്ചടപ്പിച്ചിരുന്നു. ഷൈനി ഇനി 1,26000 രൂപ തിരിച്ചടക്കാനുണ്ടെന്നാണ് കുടുംബശ്രീ അംഗങ്ങള്‍ വ്യക്തമാക്കുന്നത്. തന്റെ മകനും ഷൈനിയുമായി ഒരു പ്രശ്‌നവുമില്ലെന്ന് നോബിയുടെ അമ്മ മറുനാടനോട് പറഞ്ഞിരുന്നു. ഈ അഭിമുഖത്തില്‍ അമ്മയുടെ വിശദീകരണം പച്ചക്കള്ളമെന്ന് തെളിയുകയാണ് കുടുംബ ശ്രീക്കാരുടെ വിശദീകരണം.
കേസില്‍ നിര്‍ണായക തെളിവാണ് ഷൈനിയുടെ ഫോണ്‍. ഷൈനി മരിക്കുന്നതിന്റെ തലേ ദിവസം ഫോണ്‍ വിളിച്ചെന്നായിരുന്നു ഭര്‍ത്താവ് നോബി ലൂക്കോസിന്റെ മൊഴി. ഈ ഫോണ്‍ വിളിയിലെ ചില സംസാരങ്ങളാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് പോലീസ് നിഗമനം. മദ്യലഹരിയില്‍ വിളിച്ച നോബി ഷൈനിയെ അധിക്ഷേപിച്ച് സംസാരിച്ചെന്നാണ് പോലീസും പറയുന്നത്. വിവാഹ മോചന കേസില്‍ സഹകരിക്കില്ലെന്നും കുട്ടികളുടെ പഠനച്ചെലവ് നല്‍കില്ലെന്നും പറഞ്ഞു. നോബിയുടെ പിതാവിന്റെ ചികിത്സയ്ക്കായി എടുത്ത വായ്പയുടെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിയുകയും ചെയ്തു. ഇക്കാര്യങ്ങളെല്ലാം പോലീസിന്റെ ചോദ്യം ചെയ്യലില്‍ നോബി സമ്മതിച്ചിട്ടുണ്ട്.
അതേസമയം ഷൈനിയുടെ പിതാവ് കുര്യാക്കോസിന്റേയും മാതാവ് മോളിയുടേയും മൊഴി പോലീസ് വീണ്ടുമെടുക്കും. സ്വന്തം വീട്ടില്‍ നിന്ന് ഷൈനി മാനസിക സമ്മര്‍ദം അനുഭവിച്ചിട്ടുണ്ടോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്. ഇതിന് പിന്നില്‍ നോബിക്ക് വേണ്ടി നടക്കുന്ന ചില ഗൂഡാലോചനകളാണ്. ഇതെല്ലാം പൊളിക്കുന്ന തെളിവുകളാണ് ദിനം പ്രതി പുറത്തു വരുന്നത്.
ഷൈനി, നോബി