- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കളക്ടറെ കാത്തിരുന്നു മടുത്തു; ഒടുവില്‍ മാല്‍പെ ഇറങ്ങി; അരിച്ചു പെറുക്കി പരിശോധന; ഷിരൂരില്‍ നിര്‍ണ്ണായക നീക്കങ്ങള്‍; മാധ്യമങ്ങള്‍ക്ക് വിലക്ക്
അങ്കോല: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണായ കോഴിക്കോടുകാരന്‍ അര്‍ജുനുവേണ്ടി ഗംഗാവലി നദിയില്‍ തിരച്ചില്‍ തുടങ്ങി. മത്സ്യത്തൊഴിലാളി ഈശ്വര്‍ മാല്‍പേയുടെ നേതൃത്വത്തിലുള്ള സംഘമാണ് ബുധനാഴ്ച രാവിലെ 10-ന് നദിയിലിറങ്ങിയത്. എസ്.ഡി.ആര്‍.എഫ് സംഘവും സഹകരിക്കുന്നുണ്ട്. വ്യാപക തിരച്ചിലാകും നടക്കുക. അര്‍ജുനൊപ്പം കാണാതായ കര്‍ണ്ണാടകക്കാര്‍ക്ക് വേണ്ടിയും പരിശോധന നടത്തും. നദിയുടെ തീരത്ത് നിന്നും മാധ്യമങ്ങളെ മാറ്റിയിരുന്നു. ഇതിന് ശേഷമാണ് പരിശോധന തുടങ്ങിയത്. പുഴയുടെ കരയോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ ഇന്ധനത്തിന്റെ സാന്നിധ്യം കണ്ടെത്തി. ഈ പ്രദേശത്ത് ആദ്യം തിരച്ചില്‍ കേന്ദ്രീകരിക്കുമെന്ന് ഈശ്വര്‍ മാല്‍പേ മാധ്യമങ്ങളോട് […]
അങ്കോല: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണായ കോഴിക്കോടുകാരന്‍ അര്‍ജുനുവേണ്ടി ഗംഗാവലി നദിയില്‍ തിരച്ചില്‍ തുടങ്ങി. മത്സ്യത്തൊഴിലാളി ഈശ്വര്‍ മാല്‍പേയുടെ നേതൃത്വത്തിലുള്ള സംഘമാണ് ബുധനാഴ്ച രാവിലെ 10-ന് നദിയിലിറങ്ങിയത്. എസ്.ഡി.ആര്‍.എഫ് സംഘവും സഹകരിക്കുന്നുണ്ട്. വ്യാപക തിരച്ചിലാകും നടക്കുക. അര്‍ജുനൊപ്പം കാണാതായ കര്‍ണ്ണാടകക്കാര്‍ക്ക് വേണ്ടിയും പരിശോധന നടത്തും. നദിയുടെ തീരത്ത് നിന്നും മാധ്യമങ്ങളെ മാറ്റിയിരുന്നു. ഇതിന് ശേഷമാണ് പരിശോധന തുടങ്ങിയത്.
പുഴയുടെ കരയോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ ഇന്ധനത്തിന്റെ സാന്നിധ്യം കണ്ടെത്തി. ഈ പ്രദേശത്ത് ആദ്യം തിരച്ചില്‍ കേന്ദ്രീകരിക്കുമെന്ന് ഈശ്വര്‍ മാല്‍പേ മാധ്യമങ്ങളോട് പറഞ്ഞു. ചൊവ്വാഴ്ച നദിയില്‍ നിന്നും ലോറിയുടെ ജാക്കിലിവര്‍ മുങ്ങിത്തപ്പിയെടുത്തിരുന്നു. ഈ പ്രദേശത്ത് നിന്നും ഏകദേശം 50 മീറ്റര്‍ അകലെയാണ് ഇപ്പോള്‍ ഇന്ധനത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. രാവിലെ തന്നെ മാല്‍പേ സ്ഥലത്തെത്തി. മാധ്യമങ്ങളുമായി വിവരങ്ങള്‍ പങ്കുവച്ചു. ഇതിനിടെയാണ് കര്‍ണ്ണാടക പോലീസ് മാധ്യമങ്ങളെ സ്ഥലത്ത് നിന്നും മാറ്റിയത്.
നേരത്തേ ലോറിയുടെ സിഗ്‌നല്‍ ലഭിച്ച ഭാഗത്തുനിന്നുതന്നെയാണ് ജാക്കിലിവര്‍ കിട്ടിയത്. ഇത് അര്‍ജുന്‍ ഓടിച്ച ലോറിയുടേതാണെന്ന് ഉടമ മനാഫ് സ്ഥിരീകരിച്ചു. ഒഴുകിപ്പോയ മറ്റൊരു ടാങ്കര്‍ ലോറിയുടെ വാതിലിന്റെ ഭാഗങ്ങളും കണ്ടെത്തി. ഒഴുക്കു കുറഞ്ഞതിനാല്‍ പുഴയില്‍ നല്ല രീതിയില്‍ തിരച്ചില്‍ സാധ്യമാകുമെന്നാണ് വിലയിരുത്തല്‍. മാല്‍പേയുടേയും പ്രതീക്ഷ അതുതന്നെയാണ്. ഇന്നും പുഴയില്‍ നിന്നും ലോഹഭാഗം മാല്‍പേ കണ്ടെത്തി. ഷാക്കില്‍ സ്‌ക്രൂ പിന്‍ ആണ് കണ്ടെത്തിയത്. എന്നാല്‍ അത് ലോറിയുടേത് അല്ലെന്ന് ഉടമ പറയുന്നു.
രാവിലെ 8.30-ഓടെ മാല്‍പേയും സംഘവും തയ്യാറായിരുന്നെങ്കിലും ജില്ലാ കളക്ടര്‍ സ്ഥലത്തെത്തിയതിന് ശേഷം പുഴയിലിറങ്ങിയാല്‍ മതിയെന്ന് അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ദൗത്യം വൈകിയത്. എന്നാല്‍, 10-ഓടെയും കളക്ടര്‍ എത്താതെ വന്നതോടെയാണ് മാല്‍പേ നദിയിലേക്കിറങ്ങിയത്. മാധ്യമങ്ങള്‍ക്ക് പ്രദേശത്തേക്ക് കടക്കുന്നതിന് കര്‍ശന നിയന്ത്രണമുണ്ട്. സ്ഥലത്ത് നിന്നും മാധ്യമപ്രവര്‍ത്തകര്‍ മാറി നില്‍ക്കണമെന്ന് പോലീസ് അറിയിച്ചു.
ജൂലായ് 16-നാണ് അര്‍ജുനെ കാണാതായത്. 28-ന് തിരച്ചില്‍ അവസാനിപ്പിച്ചു. ചൊവ്വാഴ്ചയാണ് പുനരാരംഭിക്കുന്നത്. കാലാവസ്ഥ അനുകൂലമായിട്ടും തിരച്ചില്‍ പുനരാരംഭിക്കാത്തതിനെതിരേ കുടുംബം പരാതിയുമായി രംഗത്തെത്തിയിരുന്നു.