തിരുവനന്തപുരം: 'സ്പര്‍ശന്‍ വെല്‍നെസ്' സ്പായുമായി ബന്ധപ്പെട്ട് വിവാദം ബിജെപി ഗൗരവത്തില്‍ എടുക്കില്ല. സെക്രട്ടേറിയറ്റിന് സമീപമുള്ള സ്ഥാപനത്തിന്റെ ലൈസന്‍സ് ബിജെപി ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. ഷൈന്‍ ലാലിന്റെ പിതാവായ മനോഹരന്റെ പേരിലാണെന്ന വിവരം പുറത്തുവന്നതോടെയാണ് സൈബര്‍ ഇടങ്ങളില്‍ പ്രചാരണം ശക്തമായത്. എന്നാല്‍ ഷൈന്‍ ലാലിന്റെ പ്രതികരണം ബിജെപി സംസ്ഥാന നേതൃത്വം മുഖവിലയ്ക്ക് എടുക്കും.

ലൈസന്‍സ് പിതാവിന്റെ പേരിലാണെങ്കിലും ലാഭകരമല്ലാത്തതിനാല്‍ മാസങ്ങള്‍ക്ക് മുമ്പ് മറ്റൊരാള്‍ക്ക് സ്ഥാപനം കൈമാറിയെന്ന് ഷൈന്‍ ലാല്‍ പ്രതികരിച്ചു. ലൈസന്‍സ് പുതിയ ആളുടെ പേരിലേക്ക് മാറ്റുന്ന നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് വിവാദം ഉണ്ടായത്. പാര്‍ട്ടി തന്നോട് ഔദ്യോഗികമായി വിശദീകരണം തേടിയിട്ടില്ലെന്നും സംഘടനാപരമായ യാത്രയിലായതിനാല്‍ സൈബര്‍ പ്രചാരണങ്ങള്‍ ശ്രദ്ധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ വിശദീകരണം ബിജെപിയും അംഗീകരിക്കും. അതിനാല്‍ നടപടികളൊന്നും ഉണ്ടാകില്ല.

മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ചതിനെത്തുടര്‍ന്നാണ് കോര്‍പ്പറേഷന്‍ സ്പാ അടപ്പിച്ചത്. പാര്‍ട്ടിയുടെ പേര് ഉള്‍പ്പെടുത്തി സൈബര്‍ ഇടങ്ങളില്‍ പ്രചാരണം ശക്തമായതോടെ ബിജെപി സംസ്ഥാന നേതൃത്വം ഷൈന്‍ ലാലിനോട് വിവരങ്ങള്‍ തേടിയിരുന്നു. നല്‍കിയ വിശദീകരണത്തില്‍ തൃപ്തരുമാണ്. ഷൈന്‍ ലാലിനെ കൈവിടില്ലെന്ന് സംസ്ഥാന നേതൃത്വം സൂചന നല്‍കുന്നു.

ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിയായ ഷൈന്‍ ലാലിന്റെ പിതാവ് മനോഹരന്റെ പേരിലാണ് സ്ഥാപനത്തിന്റെ ലൈസന്‍സെന്ന വിവരം പുറത്തുവന്നതോടെ സൈബര്‍ ഇടങ്ങളില്‍ വലിയ പ്രചാരണമാണ് നടന്നത്. എന്നാല്‍, ഷൈന്‍ ലാല്‍ നല്‍കിയ വിശദീകരണം ബിജെപി സംസ്ഥാന നേതൃത്വം പൂര്‍ണ്ണമായും വിശ്വാസത്തിലെടുത്തു. ഇതോടെ വിവാദങ്ങളില്‍ കൂടുതല്‍ നടപടികളുണ്ടാകില്ലെന്ന് ഉറപ്പായി.

ലൈസന്‍സി ചട്ടങ്ങള്‍ ലംഘിച്ചതിനാണ് നഗരസഭയുടെ നടപടിയെന്നും ഇതില്‍ രാഷ്ട്രീയമില്ലെന്നും ബിജെപി വിലയിരുത്തുന്നു. തന്നോട് പാര്‍ട്ടി ഔദ്യോഗികമായി വിശദീകരണം ചോദിച്ചിട്ടില്ലെന്നും സംഘടനാപരമായ തിരക്കുകളിലായതിനാല്‍ സൈബര്‍ ആക്രമണങ്ങള്‍ ശ്രദ്ധിച്ചിട്ടില്ലെന്നുമാണ് ഷൈന്‍ ലാലിന്റെ നിലപാട്.

പാര്‍ട്ടിയുടെ പേര് വലിച്ചിഴച്ച് സൈബര്‍ ഇടങ്ങളില്‍ ഇടതുപക്ഷ പ്രൊഫൈലുകള്‍ പ്രചാരണം ശക്തമാക്കിയതോടെ ബിജെപി സംസ്ഥാന നേതൃത്വം ഷൈന്‍ ലാലിനോട് വിവരങ്ങള്‍ തേടിയിരുന്നു. വ്യക്തിപരമായ ബിസിനസ്സ് സംരംഭങ്ങളെ രാഷ്ട്രീയ ആയുധമാക്കാനുള്ള നീക്കം വിലപ്പോവില്ലെന്നാണ് ബിജെപിയുടെ പക്ഷം.

സ്പായില്‍ അഭിമുഖത്തിനെത്തിയ യുവതി പരാതി വിളിച്ചു പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരോട് പരിശോധന നടത്തി നടപടി സ്വീകരിക്കാന്‍ മേയര്‍ നിര്‍ദേശിച്ചത്. ഇതിന് പിന്നാലെ സ്പായുടെ പ്രീമിയം വിഭാഗം ലൈസന്‍സ് ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയതോടെയാണ് നടപടിയെടുത്തത്. എന്നാല്‍ യുവതി മേയറെ തെറ്റിദ്ധരിപ്പിച്ചു എന്നാണ് ഷൈന്‍ലാലിന്റെ ആരോപണം.

ജോലി തേടിയെത്തിയ യുവതിയോട് ആധാറും ഫോട്ടോയും ആവശ്യപ്പെട്ടിരുന്നു. അത് നല്‍കാത്തതിനാല്‍ ജോലി നല്‍കിയില്ല. സ്പായിലെ ജീവനക്കാരോടും യുവതി അപമര്യാദയായാണ് പെരുമാറിയതെന്നാണ് ഷൈന്‍ലാലിന്റെ വാദം. അതേസമയം യുവതി ഇതുവരെ പൊലീസില്‍ പരാതി നല്‍കിയിട്ടില്ല.