- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വരാജ് റൗണ്ടിന്റെ കൂടുതല്‍ ഭാഗത്ത് ആളെ നിര്‍ത്തും; അകലം പരിശോധിച്ച് ചട്ടങ്ങളില്‍ സാങ്കേതിക മാറ്റങ്ങള്‍ വരും; പൂരം കെങ്കേമമാക്കാന്‍ സുരേഷ് ഗോപി
തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരം പഴയ പെരുമയോടെ നടത്തുമെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി. ഇത് ജനങ്ങളുടേയും പൂരപ്രേമികളുടേയും അവകാശമാണ്. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കേന്ദ്രമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം വിളിച്ചിരുന്നു. ഒരു ചെറിയ സംഘര്‍ഷംപോലുമില്ലാതെ തൃശ്ശൂര്‍ പൂരം മനോഹരമായി നടത്തിയിരുന്ന, അത് കണ്ട് ആസ്വാദിച്ചിരുന്ന ഒരുകാലം നമുക്ക് ഉണ്ടായിരുന്നു. എന്നാല്‍, കഴിഞ്ഞ തവണ ഹിതകരമല്ലാത്ത ചില സംഭവങ്ങളുണ്ടായി. പൂരം ജനങ്ങളുടേയും പൂരപ്രേമികളുടേയും അവകാശമാണ്. ഹൈക്കോടതി നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങള്‍ പാലിച്ചേ മതിയാകൂ. അത് നിയമമാണ്. എന്നാല്‍, അതിനകത്ത് വൈകാരിക […]
തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരം പഴയ പെരുമയോടെ നടത്തുമെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി. ഇത് ജനങ്ങളുടേയും പൂരപ്രേമികളുടേയും അവകാശമാണ്. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കേന്ദ്രമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം വിളിച്ചിരുന്നു.
ഒരു ചെറിയ സംഘര്‍ഷംപോലുമില്ലാതെ തൃശ്ശൂര്‍ പൂരം മനോഹരമായി നടത്തിയിരുന്ന, അത് കണ്ട് ആസ്വാദിച്ചിരുന്ന ഒരുകാലം നമുക്ക് ഉണ്ടായിരുന്നു. എന്നാല്‍, കഴിഞ്ഞ തവണ ഹിതകരമല്ലാത്ത ചില സംഭവങ്ങളുണ്ടായി. പൂരം ജനങ്ങളുടേയും പൂരപ്രേമികളുടേയും അവകാശമാണ്. ഹൈക്കോടതി നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങള്‍ പാലിച്ചേ മതിയാകൂ. അത് നിയമമാണ്. എന്നാല്‍, അതിനകത്ത് വൈകാരിക ചില ഇടപെടലുകള്‍ ഉണ്ടായെങ്കില്‍, കോടതിയെ വിഷയം ധരിപ്പിക്കുന്നതിന് സാങ്കേതികമായ മാറ്റങ്ങള്‍ വരുത്തി പൂരം പൂര്‍വസ്ഥിതിയിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് യോഗം വിളിച്ചിരിക്കുന്നത്. ഇതുപോലെ നാല്, അഞ്ച് യോഗങ്ങള്‍ ഉണ്ടാകും.
ജനങ്ങളുടെ ഉത്സവമായി പൂരത്തെ മാറ്റണം. ഇക്കാര്യം കേന്ദ്രമന്ത്രി പിയൂഷ് ഗോയലിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം ഒരു സംഘത്തെ തന്നെ അയച്ചിട്ടുണ്ട്. പെസോ (Petroleum and Explosives Safety Organisation), സ്‌ഫോടക വസ്തുക്കളും ശബ്ദവുംവെളിച്ചവും മറ്റുമായി ബന്ധപ്പെട്ട വിദഗ്ധര്‍ എന്നിവരെയൊക്കെ അയച്ചിട്ടുണ്ടെന്നും സുരേഷ്‌ഗോപി പറഞ്ഞു. കഴിഞ്ഞ തവണ പൂരം അലങ്കോലമായത് വലിയ വിവാദമായിരുന്നു. തിരുവമ്പാടി വിഭാഗത്തിന്റെ എഴുന്നള്ളിപ്പിനും ആള്‍വരവിനും തടസ്സമാകുംവിധം പോലീസ് റോഡ് തടഞ്ഞപ്പോള്‍ പൂരം ചടങ്ങുമാത്രമാക്കാന്‍ ദേവസ്വം തീരുമാനിക്കുകയും ചെയ്തിരുന്നു.
പൂരം വെടിക്കെട്ട് ആസ്വദിക്കാന്‍ പുതിയ ക്രമീകരണങ്ങള്‍ വരുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞു. വെടിക്കെട്ട് പഴയ പോലെ ആസ്വദിക്കാന്‍ ആളുകള്‍ക്ക് കഴിയണമെന്ന് സുരേഷ് ഗോപി പറഞ്ഞു. ഹൈകോടതിയുടെ അനുമതി വാങ്ങണം. ഇതിനായി പുതിയ റിപ്പോര്‍ട്ട് നല്‍കും. സ്വരാജ് റൗണ്ടിന്റെ കൂടുതല്‍ ഭാഗങ്ങളില്‍ വെടിക്കെട്ട് ആസ്വദിക്കാന്‍ ആളെ നിര്‍ത്താനാണ് ശ്രമം. വെടിക്കെട്ട് പുരയും സ്വരാജ് റൗണ്ടും തമ്മിലുള്ള അകലം പരിശോധിച്ച് പുതിയ റിപ്പോര്‍ട്ട് നല്‍കും. കഴിഞ്ഞതവണത്തെതുപോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കുമെന്നും പൊതുജനങ്ങള്‍ക്ക് സുഗമമായി വെടിക്കെട്ട് കാണുന്നതിനുള്ള സാധ്യതകളാണ് പരിശോധിക്കുന്നതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
ഇനിയും യോഗങ്ങള്‍ നടക്കുമെന്നും വിദഗ്ധരെ എത്തിക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. ഹൈക്കോടതി പറയുന്ന മാനദണ്ഡങ്ങള്‍ അനുസരിച്ചും തെറ്റിദ്ധാരണകള്‍ ഉണ്ടായെങ്കില്‍ അത് ധരിപ്പിക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.