- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പേടി കാരണം സ്വന്തം മകളെ മദ്രാസിൽ കൊണ്ടുപോയി വിട്ടു; വലിയ ട്രോമയിൽ ആയിരുന്നു അവൾ; നല്ല പേര് കിട്ടാൻ വേണ്ടി എന്ത് വൃത്തികേടും കാണിക്കും; ചെയ്യാത്ത തെറ്റിന് അദ്ദേഹം അഴിയെണ്ണിയത് 'തൊണ്ണൂറ്' ദിവസം; ഇതിനൊക്കെ ആര് ഇനി നഷ്ടപരിഹാരം കൊടുക്കും; സർക്കാർ ഉത്തരം പറഞ്ഞെ..പറ്റൂ; പ്രതികരിച്ച് സുരേഷ് കുമാര്; ദിലീപ് അഗ്നിശുദ്ധി വരുത്തിയെന്നും മറുപടി
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ദിലീപിനെ കുറ്റവിമുക്തനാക്കിയതിന് പിന്നാലെ, വിധിയെ ശക്തമായി ന്യായീകരിച്ച് നിർമ്മാതാവ് ജി. സുരേഷ് കുമാർ രംഗത്തെത്തി. ദിലീപിനെതിരായ കേസ് ഒരു വിഭാഗം സിനിമാക്കാരും പോലീസുകാരും ചേർന്ന് നടത്തിയ ഗൂഢാലോചനയുടെ ഫലമാണെന്നും, ദിലീപ് ഇപ്പോൾ അഗ്നിശുദ്ധി വരുത്തി പുറത്തുവന്നിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
"സത്യമേവ ജയതേ. സത്യം എല്ലാ കാലത്തും ജയിക്കും. ഇത് കുറേ സിനിമാക്കാരും പോലീസുകാരും ഉൾപ്പെടെ ഒരാൾക്കെതിരെ നടത്തിയ ഗൂഢാലോചനയാണ്," സുരേഷ് കുമാർ തുറന്നടിച്ചു. ദിലീപിനെ ജയിലിൽ പോയി കണ്ടപ്പോൾ തന്നെ താൻ ഇക്കാര്യം പറഞ്ഞതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു തെറ്റും ചെയ്യാത്ത ദിലീപിനെ 85-90 ദിവസമാണ് ജയിലിൽ അടച്ചത്. "ഇതിനൊക്കെ ആര് നഷ്ടപരിഹാരം കൊടുക്കും? സർക്കാറും പോലീസും ഇതിൽ ഉത്തരം പറയേണ്ടതുണ്ട്," അദ്ദേഹം ചോദ്യമുയർത്തി. കേസിനെതിരെ പോരാടാൻ ദിലീപിന് കോടിക്കണക്കിന് രൂപ ചെലവഴിക്കേണ്ടി വന്നു.
കേസ് കാരണം ദിലീപിന്റെ കുടുംബം അനുഭവിച്ച മാനസികാഘാതം വിവരിക്കുന്നതിൽ സുരേഷ് കുമാർ വികാരാധീനനായി. "ആ കുടുംബം അനുഭവിച്ച ട്രോമ ഞങ്ങൾക്കറിയാം. ആ കുഞ്ഞിനെ വരെ വേട്ടയാടി. ആ കുട്ടിക്ക് സ്കൂളിൽ പോകാൻ പറ്റാതെ അവളെ ചെന്നൈയിൽ കൊണ്ടുപോയി താമസിപ്പിക്കേണ്ടി വന്നു," അദ്ദേഹം പറഞ്ഞു. കൃത്യമായ ഒരു തെളിവും പ്രോസിക്യൂഷന് നിരത്താൻ കഴിഞ്ഞില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.




