ടെക്‌സാസ്: അമേരിക്കയിലെ ടെക്സാസിലെ ഒരു ബാറില്‍ നടന്ന വെടിവെയ്പ്പ് ഭീകരാക്രമണം ആണെന്ന സംശയം ബലപ്പെടുന്നു. അല്ലാഹുവിന്റെ സ്വത്ത്' എന്ന ഷര്‍ട്ട് ധരിച്ച ഒരു തോക്കുധാരിയാണ് ആക്രമണം നടത്തിയത്. സെനഗലില്‍ നിന്നുള്ള അമേരിക്കന്‍ പൗരനായ എന്‍ഡിയാഗ ഡയഗ്നെയാണ് അക്രമി. ഇയാളെ പോലീസ് വെടിവെച്ച് കൊന്നു. ഇന്നലെ പുലര്‍ച്ചെ ആയിരുന്നു സംഭവം നടന്നത്. വളരെ തിരക്കുള്ള ബാറിലാണ് ഇയാള്‍ ആക്രമണം നടത്തിയത്. വെടിവെയ്പില്‍ രണ്ട് പേര്‍ മരിക്കുകയും 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഇറാനെതിരായ അമേരിക്കയുടെ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ഇയാള്‍ അക്രമത്തിന് മുതിര്‍ന്നതെന്നാണ് കരുതപ്പെടുന്നത്. തോക്കുധാരിയുടെ കൈവശം ഭീകരവാദ ബന്ധത്തിന്റെ സൂചനകള്‍ നല്‍കുന്ന വസ്തുക്കള്‍ ഉണ്ടായിരുന്നതായി എഫ്ബിഐ ഉദ്യോഗസ്ഥര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇയാളുടെ കാറില്‍ ഖുറാന്‍ ഉണ്ടായിരുന്നതായും ബാറില്‍ വെടിയുതിര്‍ത്തപ്പോള്‍ 'ഇസ്ലാമിക' വസ്ത്രം ധരിച്ചിരുന്നതായും ഇറാനില്‍ യുഎസ് നടത്തിയ ആക്രമണങ്ങളാണ് ഇയാളെ ഇതിന് പ്രേരിപ്പിച്ചതെന്നും കണ്ടെത്തി.

ഫോക്സ് ന്യൂസിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇറാനിയന്‍ പതാകയോ ഇറാനിയന്‍ ചിത്രങ്ങളോ ഉള്ള ഒരു അടിവസ്ത്രമോ ടീ ഷര്‍ട്ടോ അക്രമി ധരിച്ചിരിക്കാം. എന്‍ഡിയാഗ ഡയഗ്നെ 2000 മുതല്‍ 2008 വരെ ന്യൂയോര്‍ക്ക് സിറ്റിയില്‍ താമസിച്ചിരുന്നതായി കരുതപ്പെടുന്നു. ഓസ്റ്റിനിലെ എന്റര്‍ടൈന്‍മെന്റ് ഡിസ്ട്രിക്റ്റിലെ വെസ്റ്റ് സിക്സ്ത് സ്ട്രീറ്റിലുള്ള ബുഫോര്‍ഡിന്റെ ബാറില്‍ ഞായറാഴ്ച പുലര്‍ച്ചെ 2 മണിക്കാണ് വെടിവെയ്പ് നടന്നത് എന്നാണ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചത്.

തോക്കുധാരി ഒരിക്കലും ബാറില്‍ പ്രവേശിച്ചിട്ടില്ലെന്നും, തെരുവില്‍ നിന്ന് വന്നവര്‍ക്ക് നേരെ ഒരു തോക്കും റൈഫിളും ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നുവെന്നും ഓസ്റ്റിന്‍ പോലീസ് മേധാവി ലിസ ഡേവിസ് പറഞ്ഞു. വെടിയേറ്റ മൂന്ന് പേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ മൂന്ന് പേരുടെ നില ഇപ്പോഴും ഗുരുതരമാണ്. ഇറാനെതിരെ യുഎസ് നടത്തിയ ആക്രമണങ്ങള്‍ക്ക് മണിക്കൂറുകള്‍ക്ക് ശേഷമാണ് വെടിവയ്പ്പ് നടന്നതെന്ന് പറയപ്പെടുന്നു.

തീവ്രവാദ ഗ്രൂപ്പിന് തിരിച്ചടി നല്‍കാന്‍ കഴിയുമെന്ന് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി. പ്രസിഡന്റ് ട്രംപ് ഇസ്രായേല്‍, ബഹ്‌റൈന്‍, യുഎഇ എന്നിവിടങ്ങളിലെ നേതാക്കളുമായി കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു. ടെക്സസിലെ ഓസ്റ്റിനില്‍ നടന്ന വെടിവയ്പ്പിനെക്കുറിച്ച് പ്രസിഡന്റിനെ അറിയിച്ചിട്ടുണ്ടെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട ദൃശ്യങ്ങളില്‍ സംഭവസ്ഥലത്ത് കനത്ത പോലീസ് സാന്നിധ്യം കാണാം.

ഒരു ഷര്‍ട്ട് ധരിക്കാത്ത വ്യക്തി തെരുവില്‍ മരിച്ചുകിടക്കുന്നതും കാണാം. ഇരകളുടെ പേര് വിവരങ്ങള്‍ ഇനിയും പുറത്തു വിട്ടിട്ടില്ല. ബാറിലെ ഡാന്‍സ് ഫ്ളോറില്‍ വന്‍ തോതില്‍ തിരക്കുണ്ടായിരുന്ന സമയത്താണ് വെടിവെയ്പ് നടന്നത്. അക്രമിയുടെ ഉദ്ദേശ്യമോ വെടിവയ്പ്പിലേക്ക് നയിച്ച കാരണമോ സംബന്ധിച്ച് അധികൃതര്‍ ഒരു സൂചനയും നല്‍കിയിട്ടില്ല.