ലണ്ടന്‍: ബ്രിട്ടനില്‍ അഭയാര്‍ത്ഥിയായി എത്തിക്കഴിഞ്ഞാല്‍ പിന്നെ പലര്‍ക്കും ജീവിതം അടിപൊളിയാണ്. ആഡംബര ഹോട്ടലില്‍ താമസം, സൗജന്യ ഭക്ഷണം, അത്യാവശ്യം പോക്കറ്റ് മണി തുടങ്ങി എല്ലാം സര്‍ക്കാര്‍ ഇവര്‍ക്കായി നല്‍കുകയാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഇപ്പോള്‍ നാട്ടുകാരില്‍ നിന്ന് ഉണ്ടാകുന്നത്. ഇവര്‍ താമസിക്കുന്ന വമ്പന്‍ ഹോട്ടലുകള്‍ക്ക് മുന്നിലും പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. തങ്ങളുടെ നികുതിപ്പണം കൊണ്ട് ഇവര്‍ക്ക് ആഡംബര ജീവിതം സര്‍ക്കാര്‍ നല്‍കുന്നത് എന്താനാണെന്നാണ് പ്രതിഷേധക്കാര്‍ ചോദിക്കുന്നത്.

അഭയാര്‍ത്ഥികളുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്തു വരുന്ന ഒരു സംഭവം വളരെ വിചിത്രമാണ്. അഭായര്‍ത്ഥിയായി ബ്രിട്ടനില്‍ എത്തി ആംഡബര ഹോട്ടലില്‍ സര്‍ക്കാര്‍ ചെലവില്‍ താമസിക്കുന്ന ഒരു വ്യക്തി മുറിയില്‍ ഇരുന്ന് കൊണ്ട് ലാഭകരമായ രീതിയില്‍ ഗ്രാഫിക് ഡിസൈന്‍ ബിസിനസ്സ് നടത്തുകയും കോര്‍പ്പറേറ്റ് ക്ലയന്റുകളില്‍ നിന്ന് വന്‍തുക വരുമാനമായി നേടുകയും ചെയ്യുന്നു എന്നതാണ് ഈ വാര്‍ത്ത. ബ്രിട്ടനിലെ മാധ്യമങ്ങള്‍ തന്നെയാണ് ഇക്കാര്യം പുറത്തു കൊണ്ടു വന്നത്.

ലണ്ടനിലെ തിസില്‍ സിറ്റി ബാര്‍ബിക്കനിലെ ഇയാളുടെ മുറിയുടെ ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. വിലപിടിപ്പുള്ള മാക്ബുക്ക് ലാപ്‌ടോപ്പും ഐമാക്കിന്റെ കമ്പ്യൂട്ടറും, സെല്‍ഫ്രിഡ്ജിന്റെ ബാഗുകളും, 580 പൗണ്ട് വിലയുള്ള ലൂയി വിറ്റണ്‍ വാലറ്റും എ്ല്ലാം ഇവിടെ കാണാം. സുഡാനില്‍ നിന്നുള്ള അഭയാര്‍ത്ഥിയായ ഇയാള്‍ നേരത്തേ രണ്ട് വര്‍ഷം ദുബായിലാണ് ജോലി ചെയ്തിരുന്നത്. ഇയാളുടെ കൈവശം എല്ലാ സംവിധാനങ്ങളും ഉള്ള ലാപ്ടോപ്പുകളാണ് ഉള്ളത്. 'സിലിക്കണ്‍ വാലി-സ്റ്റൈല്‍' പിച്ച് ഡെക്കുകളിലാണ് ഇയാള്‍ ജോലി

ചെയ്യുന്നതെന്നും ചിത്രങ്ങളില്‍ കാണാം.

സ്വവര്‍ഗാനുരാഗിയായതിനാല്‍ അക്കാര്യത്തില്‍ പീഡനം നേരിടുന്നത് കാരണമാണ് താന്‍ അഭയാര്‍ഥി ആയതെന്നാണ് ഇയാള്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയവരോട് വെളിപ്പെടുത്തിയത്. ഈ അവകാശവാദം നിയമാനുസൃതമാണോ എന്ന ചോദ്യത്തിന് ഇല്ല എന്നാണ്

ഇയാള്‍ മറുപടി നല്‍കിയത്. ഈ ഗ്രാഫിക്സ് വിദഗ്ധന്റെ ഭാര്യ ദുബായിലെ ഒരു വന്‍കിട ധനകാര്യ സ്ഥാപനത്തില്‍ ഇപ്പോഴും ജോലി ചെയ്യുകയാണെന്നും പറയപ്പെടുന്നു.

അഭയം തേടുന്നവര്‍ക്ക് സാധാരണയായി അവരുടെ ജീവിതച്ചെലവുകള്‍ക്കും താമസത്തിനും വേണ്ടി ആഴ്ചയില്‍ 49.18 പൗണ്ടാണ് ലഭിക്കുന്നത്. ഇപ്പോള്‍ പരാമര്‍ശിക്കപ്പെട്ട അഭയാര്‍ത്ഥി കഴിഞ്ഞ രണ്ട് വര്‍ഷമായി താന്‍ ഇവിടെ താമസിക്കുകയാണെന്നും ഒരു നികുതിയും താന്‍ ്അടച്ചിട്ടില്ലെന്നും വ്യക്തമാക്കി. കഴിഞ്ഞ മാസം ഒരു എത്യോപ്യന്‍ അഭയാര്‍ത്ഥി ഒരു പതിനാലുകാരിയെ ബലാല്‍സംഗം ചെയ്ത കുറ്റത്തിന് പിടിയിലായ സംഭവത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഹോട്ടലില്‍ താമസിക്കുന്ന 41 കുടിയേറ്റക്കാര്‍ക്കെതിരെ ലൈംഗികാതിക്രമം, തീവയ്പ്പ്, മോഷണം, കവര്‍ച്ച, തട്ടികൊണ്ടുപോകല്‍, ആക്രമണം, മയക്കുമരുന്ന് കുറ്റകൃത്യങ്ങള്‍ എന്നിവയുള്‍പ്പെടെ 90 ലധികം ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ടെന്ന് കഴിഞ്ഞ മാസം സര്‍ക്കാര്‍ വെളിപ്പെടുത്തിയിരുന്നു.