തൊടുപുഴ: ഇരുചക്രവാഹനത്തിൽ യാത്ര ചെയ്തിരുന്ന ആളെ സിപിഎം പ്രാദേശിക നേതാക്കൾ ആക്രമിച്ചതായി പരാതി. തൊടുപുഴ ഒള്ളമറ്റം സ്വദേശി റോണിയെയാണ് പ്രവർത്തകർ ആക്രമിച്ചത്. ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്ന ആക്രമണത്തിൽ പോലീസിൽ പരാതി നൽകിയിട്ടും ഒരു നടപടി ഉണ്ടായില്ലെന്നും പരാതിക്കാരൻ പറയുന്നു.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി വരുന്ന വഴിയാണ് ന്യൂറോ രോഗബാധിതൻ കൂടിയായ തൊടുപുഴ ഒള്ളമറ്റം ചക്രാശ്ശേരി വീട്ടിൽ റോണിയെ ഒരുകൂട്ടം നേതാക്കൾ ആക്രമിച്ചത്. ബ്രാഞ്ച് സെക്രട്ടറിയായ ജയനും പ്രവർത്തകരായ ലെനിൻ, സജീവ് കുമാർ, അനീഷ് എന്നിവർ ചേർന്നാണ് റോണിയെ തല്ലിച്ചതച്ചത്.

ന്യൂറോയ്ക്ക് മരുന്ന് കഴിച്ചു കൊണ്ടിരിക്കുന്ന വ്യക്തിയാണ് റോണി. പ്രതികൾ യാതൊരു കാരണമില്ലാതെയാണ് റോണിയെ പ്രതികൾ അതിക്രൂരമായി തല്ലിച്ചതച്ചത്. 'എന്തിനാടോ ഇവിടെ വണ്ടി നിർത്തിയെ..' 'നീയൊക്കെ ആരാടാ' എന്ന് ആക്രോശിച്ചാണ് പ്രതികൾ റോണിയെ ആക്രമിച്ചത്.

ശേഷം പോലീസിൽ പരാതി നൽകിയിട്ടും എഫ്ഐആർ രജിസ്റ്റർ ചെയ്യാനും നടപടി സ്വീകരിക്കാനും പോലീസ് തയ്യാറായില്ലെന്നും പരാതിക്കാരൻ പറയുന്നു. തന്നെയും തന്റെ കുടുംബത്തെയും പോലീസ് ഭീഷണിപ്പെടുത്തുന്നുവെന്നും റോണി പറയുന്നു. സിഐ അക്രമണത്തിനെക്കുറിച്ച് ഒന്നും അറിഞ്ഞിട്ടുമില്ല കേട്ടിട്ടുമില്ല എന്ന ഭാവത്തിലാണെന്നും.

പിറ്റേ ദിവസം സ്റ്റേഷനിൽ വാഹനം എടുക്കാൻ ചെന്നപ്പോൾ റോണിയുടെ സഹോദരനെ ഭീഷണിപ്പെടുത്തി വിടുകയും ചെയ്തുവെന്നും പരാതി ഉണ്ട്. എസ്പി യെ വിളിച്ചിട്ടാണ് എഫ്ഐആർ എഴുതിയത് എന്നും പറയുന്നു. അതേസമയം, നീതിക്കായി ഇനി ആരുടെ അടുത്തേയ്ക്ക് പോകണം എന്നും റോണി ചോദിച്ചു. ഇനിയും പോലീസ് നടപടി വൈകിയാൽ കോടതിയെ സമീപിക്കാനാണ് റാണിയുടേയും കുടുംബത്തിന്റെയും തീരുമാനം.