- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഎം സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്ത് മുസ്ലിം ലീഗ് കൗണ്‍സിലര്‍മാര്‍; സബീന ബിഞ്ചു ചെയര്‍പഴ്‌സന്‍; തൊടുപുഴ നഗരസഭാ ഭരണം നിലനിര്‍ത്തി എല്‍ഡിഎഫ്
തൊടുപുഴ: മുസ്ലിം ലീഗ് പിന്തുണയില്‍ തൊടുപുഴ നഗരസഭാ ഭരണംനിലനിര്‍ത്തി ഇടതുമുന്നണി. അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് കൗണ്‍സിലര്‍മാര്‍ സിപിഎം സ്ഥാനാര്‍ഥിയെ പിന്തുണച്ചതോടെയാണ് എല്‍ഡിഎഫിന് ഭരണം നിലനിര്‍ത്താനായത്. സിപിഎം കൗണ്‍സിലര്‍ സബീന ബിഞ്ചുവിനെ ചെയര്‍പേഴ്ണായി തിരഞ്ഞെടുത്തു. സിപിഎമ്മിന്റെ സബീന ബിഞ്ചു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ദീപക്കിനെ തോല്‍പിച്ച് നഗരസഭ ചെയര്‍പഴ്‌സനായി. യുഡിഎഫ് 13, എല്‍ഡിഎഫ് 12, ബിജെപി 8, സ്വതന്ത്രന്‍ 1 എന്നിങ്ങനെയായിരുന്നു കക്ഷിനില. ചെയര്‍മാന്‍ സ്ഥാനത്തെച്ചൊല്ലിയുള്ള കോണ്‍ഗ്രസ് മുസ്ലിം ലീഗ് ചര്‍ച്ച ഫലം കാണാത്തത്തിനെത്തുടര്‍ന്ന് ലീഗിന്റെ 5 കൗണ്‍സിലര്‍മാര്‍ […]
തൊടുപുഴ: മുസ്ലിം ലീഗ് പിന്തുണയില്‍ തൊടുപുഴ നഗരസഭാ ഭരണംനിലനിര്‍ത്തി ഇടതുമുന്നണി. അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് കൗണ്‍സിലര്‍മാര്‍ സിപിഎം സ്ഥാനാര്‍ഥിയെ പിന്തുണച്ചതോടെയാണ് എല്‍ഡിഎഫിന് ഭരണം നിലനിര്‍ത്താനായത്. സിപിഎം കൗണ്‍സിലര്‍ സബീന ബിഞ്ചുവിനെ ചെയര്‍പേഴ്ണായി തിരഞ്ഞെടുത്തു.
സിപിഎമ്മിന്റെ സബീന ബിഞ്ചു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ദീപക്കിനെ തോല്‍പിച്ച് നഗരസഭ ചെയര്‍പഴ്‌സനായി. യുഡിഎഫ് 13, എല്‍ഡിഎഫ് 12, ബിജെപി 8, സ്വതന്ത്രന്‍ 1 എന്നിങ്ങനെയായിരുന്നു കക്ഷിനില. ചെയര്‍മാന്‍ സ്ഥാനത്തെച്ചൊല്ലിയുള്ള കോണ്‍ഗ്രസ് മുസ്ലിം ലീഗ് ചര്‍ച്ച ഫലം കാണാത്തത്തിനെത്തുടര്‍ന്ന് ലീഗിന്റെ 5 കൗണ്‍സിലര്‍മാര്‍ സിപിഎമ്മിന് വോട്ട് ചെയ്യുകയായിരുന്നു. ഇതോടെ നഗരസഭാ ഭരണം എല്‍ഡിഎഫ് നിലനിര്‍ത്തി.
കൈക്കൂലിക്കേസില്‍ പ്രതിയായതിനെത്തുടര്‍ന്ന് ചെയര്‍മാനായിരുന്ന സനീഷ് ജോര്‍ജ് രാജിവെച്ചതിനാലാണ് പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കുന്നത്. കൗണ്‍സിലില്‍ 13 പേരുടെ അംഗബലമുള്ള യു.ഡി.എഫില്‍നിന്ന് ചെയര്‍മാന്‍ തിരഞ്ഞെടുക്കപ്പെടാനായിരുന്നു സാധ്യത. യു.ഡി.എഫില്‍ കോണ്‍ഗ്രസും മുസ്ലീംലീഗും ചെയര്‍മാന്‍ സ്ഥാനത്തിനായി തര്‍ക്കമുണ്ടായി.
കോണ്‍ഗ്രസില്‍നിന്ന് കെ. ദീപക്കിനെയും മുസ്ലീംലീഗില്‍നിന്ന് എം.എ.കരീമിനെയും അവരവരുടെ പാര്‍ലമെന്ററി പാര്‍ട്ടികള്‍ തിരഞ്ഞെടുത്തിരുന്നു. സമവായത്തിനായി യു.ഡി.എഫ്. നേതാക്കള്‍ രാത്രി വൈകിയും ചര്‍ച്ച നടത്തിയിരുന്നു. 16 മാസം മാത്രമാണ് അവശേഷിക്കുന്ന ഭരണകാലാവധി. 16 മാസം മാത്രം ഭരണകാലാവധി ശേഷിക്കെ, കോണ്‍ഗ്രസിനും ലീഗിനും 8 മാസം വീതം ചെയര്‍പഴ്‌സന്‍ സ്ഥാനം വീതിച്ചു നല്‍കാമെന്നാണു തീരുമാനിച്ചിരുന്നത്. എന്നാല്‍ അവസാനം ഈ സാധ്യതയും അടഞ്ഞു.
സമവായമുണ്ടാക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് സിപിഎം സ്ഥാനാര്‍ഥി സബീന ബിഞ്ചുവിന് ലീഗിലെ ആറില്‍ അഞ്ച് അംഗങ്ങളും വോട്ട് ചെയ്തു. ഇതോടെ 14 വോട്ടുകള്‍ നേടി സബീന തിരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന എം.എ.കരീമിന് പത്ത് വോട്ടുകളാണ് ലഭിച്ചത്.
എല്‍ഡിഎഫിന്റെ രണ്ട് കൗണ്‍സിലര്‍മാര്‍ വിട്ടു നിന്നു. ഒരു സിപിഎം കൗണ്‍സിലറുടെ വോട്ട് കോണ്‍ഗ്രസിനു ലഭിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് 10 വോട്ട് ലഭിച്ചു. സിപിഎമ്മിന് 14 വോട്ടും. തിരഞ്ഞെടുപ്പ് പൂര്‍ത്തിയായശേഷം നഗരസഭ പരിസരത്ത് കോണ്‍ഗ്രസ് മുസ്ലിം ലീഗ് സംഘര്‍ഷം ഉണ്ടായി. ഇരു പാര്‍ട്ടിയിലെയും നേതാക്കള്‍ തമ്മില്‍ ഉന്തുംതള്ളും നടന്നു. 'സിപിഎം ഭരിക്കട്ടെ' എന്ന മുദ്രാവാക്യം വിളിച്ചാണു ലീഗ് നേതാക്കള്‍ നഗരത്തിലൂടെ പ്രകടനം നടത്തിയത്.
ഒന്‍പതാം വാര്‍ഡിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചതോടെ 35 അംഗ കൗണ്‍സിലില്‍ യുഡിഎഫിന് 13 അംഗങ്ങളായിരുന്നു. എല്‍ഡിഎഫിനെ പിന്തുണച്ചിരുന്ന 11-ാം വാര്‍ഡ് കൗണ്‍സിലര്‍ മാത്യു ജോസഫിനെ ഹൈക്കോടതി അയോഗ്യനാക്കിയതോടെ എല്‍ഡിഎഫ് അംഗങ്ങള്‍ 12 ആയി ചുരുങ്ങി.