പിലിഭിത്(യു.പി.): ഉത്തര്‍പ്രദേശിലെ പിലിഭിത്ത്-ബറേലി റെയില്‍വേ ട്രാക്കില്‍ ഇരുമ്പ്ദണ്ഡ് വച്ച് വീണ്ടും തീവണ്ട് അട്ടിമറിക്കാന്‍ ശ്രമം. പിലിഭിത്-ബറേലി റെയില്‍വേ ട്രാക്കില്‍ ജഹനാബാദും ഷാഹി റെയില്‍വേ സ്റ്റേഷനുമിടയില്‍ ലാലൂരി ഖേഡയ്ക്ക് സമീപം റെയില്‍പാളത്തിലാണ് 25 അടി നീളമുള്ള ഇരുമ്പുദണ്ഡ് പോലീസ് കണ്ടെത്തിയത്. ലേക്കോ പൈലറ്റിന്റെ സമയോചിതമായ ഇടപെടല്‍ മൂലം ഒഴിവായത് വന്‍ ദുരന്തം.

പിലിഭിത്തില്‍നിന്ന് ബറേലിയിലേക്ക് സഞ്ചരിക്കുന്ന തീവണ്ടിയുടെ എന്‍ജിന്‍ ഇരുമ്പുദണ്ഡില്‍ ഇടിച്ചിരുന്നു. ഇടയുടെ ശബ്ദം കോട്ട ലോക്കോ പൈലറ്റ് ഉടന്‍ തന്നെ തീവണ്ടിയുടെ വേഗം കുറച്ചു. തുടര്‍ന്ന് തീവണ്ടി നിര്‍ത്തി. ഇത് വന്‍ അപകടം ഒഴിവാക്കാന്‍ സഹായിച്ചു. തീവണ്ടിയിലുണ്ടായിരുന്ന നിരവധി യാത്രക്കാരുടെ ജീവന്‍ ഈ സമയോചിതമായ ഇടപെടലിലൂടെയാണ് രക്ഷപ്പെട്ടത്.

സംഭവം അറിഞ്ഞ ഉടന്‍ റെയില്‍വേ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇരുമ്പുദണ്ഡിന്റെ ഉറവിടം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു. പ്രാഥമിക അന്വേഷണത്തില്‍ ജഹനാബാദിനു സമീപമുള്ള ഒരു അടിപ്പാതയില്‍നിന്നാണ് ഈ ഇരുമ്പുദണ്ഡു എടുത്തതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. ഇരുമ്പുദണ്ഡും മറ്റും പാളത്തിലേക്ക് കൊണ്ടുവന്നവരെ കണ്ടെത്തുന്നതിനായി പോലീസ് സംഘം രൂപീകരിച്ചിട്ടുണ്ട്. റെയില്‍വേ സുരക്ഷാ മാനദണ്ഡങ്ങള്‍ ശക്തമാക്കാനും പ്രദേശത്ത് കൂടുതല്‍ സുരക്ഷാ പരിശോധന നടത്താനും അധികാരികള്‍ നിര്‍ദ്ദേശം നല്‍കി.

നേരത്തെയും ഇത്തരത്തില്‍ പാളത്തില്‍ കല്ലുകള്‍ വച്ചും തീവണ്ട് അട്ടമറിക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ അതില്‍ നിന്നെല്ലാം വിദഗ്ധമായി ട്രെയിന്‍ രക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്. ഈ സംഭവത്തിന്റെ അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് വീണ്ടുമൊരു അട്ടിമറി ശ്രമം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ അതിക്രമ ശ്രമം പില്‍ക്കാലങ്ങളില്‍ അപകടകരമായ ദുഷ്പ്രവര്‍ത്തികള്‍ തടയുന്നതിനുള്ള ജാഗ്രതാ നിര്‍ദ്ദേശം കൂടിയാണ്. റെയില്‍വേ ജീവനക്കാരുടെ ജാഗ്രതയും പ്രവര്‍ത്തന മികവും വലിയ ദുരന്തം ഒഴിവാക്കാന്‍ സഹായിച്ചതായി റെയില്‍വേ വകുപ്പ് അറിയിച്ചു.