- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമാന ശുചിമുറിയില്‍ 'ബോംബ് ഇന്‍ ഫ്‌ലൈറ്റ്' സന്ദേശം ടിഷ്യു പേപ്പറില്‍; 10 മിനിറ്റ് മുമ്പ് ലാന്‍ഡിംഗ്; തിരുവനന്തപുരം വിമാനത്താവളത്തില്‍ സംഭവിച്ചത്
തിരുവനന്തപുരം: മുംബൈ-തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി ഉണ്ടായ സംഭവത്തില്‍ പുതിയ വിവരങ്ങള്‍ പുറത്ത്. വിമാനത്തിന്റെ ശുചിമുറിയിലാണ് ടിഷ്യൂ പേപ്പറില്‍ എഴുതിയ ഭീഷണി സന്ദേശം കണ്ടെത്തിയത്. തുടര്‍ന്ന് പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമിനെ വിവരം അറിയിച്ചു. തിരുവനന്തപുരത്ത് ലാന്‍ഡിംഗിന് മിനിറ്റുകള്‍ക്ക് മുമ്പാണ് ഭീഷണി കണ്ടെത്തിയത്. പിന്നീട് ഇത് വ്യാജ ഭീഷണിയാണെന്നും തെളിഞ്ഞു. മുംബൈയില്‍നിന്നു പുലര്‍ച്ചെ 5.45ന് ടേക്ഓഫ് ചെയ്ത വിമാനത്തിലാണ് ബോംബ് ഭീഷണിയുണ്ടായത്. വിമാനത്താവളത്തില്‍ വിമാനത്തിന് എമര്‍ജന്‍സി ലാന്‍ഡിംഗിന് സൗകര്യമൊരുക്കിയ ഉടന്‍തന്നെ എയര്‍ ട്രാഫിക് […]
തിരുവനന്തപുരം: മുംബൈ-തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി ഉണ്ടായ സംഭവത്തില്‍ പുതിയ വിവരങ്ങള്‍ പുറത്ത്. വിമാനത്തിന്റെ ശുചിമുറിയിലാണ് ടിഷ്യൂ പേപ്പറില്‍ എഴുതിയ ഭീഷണി സന്ദേശം കണ്ടെത്തിയത്. തുടര്‍ന്ന് പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമിനെ വിവരം അറിയിച്ചു. തിരുവനന്തപുരത്ത് ലാന്‍ഡിംഗിന് മിനിറ്റുകള്‍ക്ക് മുമ്പാണ് ഭീഷണി കണ്ടെത്തിയത്. പിന്നീട് ഇത് വ്യാജ ഭീഷണിയാണെന്നും തെളിഞ്ഞു.
മുംബൈയില്‍നിന്നു പുലര്‍ച്ചെ 5.45ന് ടേക്ഓഫ് ചെയ്ത വിമാനത്തിലാണ് ബോംബ് ഭീഷണിയുണ്ടായത്. വിമാനത്താവളത്തില്‍ വിമാനത്തിന് എമര്‍ജന്‍സി ലാന്‍ഡിംഗിന് സൗകര്യമൊരുക്കിയ ഉടന്‍തന്നെ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍നിന്നു വിമാനം അടിയന്തരമായി ഇറക്കാന്‍ പൈലറ്റിന് നിര്‍ദേശം നല്‍കുകയായിരുന്നു. തുടര്‍ന്ന് രാവിലെ 7.55 ഓടുകൂടി വിമാനം സുരക്ഷിതമായി ലാന്‍ഡിംഗ് നടത്തി. സന്ദേശം എഴുതിയിട്ട ആളിനെ കണ്ടെത്താന്‍ വിശദ അന്വേഷണം നടക്കും.
വിമാനം രാവിലെ 8.10നാണ് തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്യേണ്ടിയിരുന്നത്. വിമാനത്തില്‍ ജീവനക്കാരുള്‍പ്പെടെ 136 യാത്രാക്കാരാണുണ്ടായിരുന്നത്. വിമാനം ഐസലേഷന്‍ വേയില്‍ എത്തിച്ച് യാത്രക്കാരെ ഇറക്കിയശേഷം ടാക്സി വേയിലേക്ക് മാറ്റി സുരക്ഷാ വിഭാഗം പരിശോധന നടത്തി. ബോംബ് സ്‌ക്വാഡും പരിശോധനയ്ക്കായി എത്തി. ഇതില്‍ ബോംബൊന്നും കണ്ടെത്താനായില്ല. ആരോ തമാശയ്ക്ക് ചെയ്തതാകാം ഇതെന്നാണ് വിലയിരുത്തല്‍.
ഐസൊലേഷന്‍ വേയിലേക്ക് മാറ്റിയ വിമാനത്തില്‍ സുരക്ഷാവിഭാഗം പരിശോധന നടത്തി. ഒന്നും കണ്ടെത്താനായില്ല. ബോംബ് ഭീഷണിയെപ്പറ്റി പൈലറ്റാണ് എയര്‍ ട്രാഫിക്ക് കണ്‍ട്രോളിനെ അറിയിച്ചതോടെ എമര്‍ജന്‍സി ലാന്‍ഡിങ്ങിന് നിര്‍ദേശം നല്‍കുകയായിരുന്നു. തുടര്‍ന്ന് ലഗേജുകള്‍ അടക്കമുള്ളവ പരിശോധിച്ചതായി അധികൃതര്‍ പറഞ്ഞു. നിലവില്‍ സംശയാസ്പദമായ വസ്തുക്കളൊന്നും പരിശോധനയില്‍ കണ്ടെത്താനായിട്ടില്ല. വ്യാജ ഭീഷണി സന്ദേശമാണിതെന്നും, വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.
ഇതിനായി കൂടുതല്‍ സുരക്ഷ വിമാനത്താവളത്തില്‍ ഒരുക്കി. ബോംബ് ഭീഷണി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. വിമാനത്തിന്റെ ശുചിമുറിയില്‍ നിന്നും 'ബോംബ് ഇന്‍ ഫ്‌ലൈറ്റ്' എന്ന സന്ദേശം ടിഷ്യു പേപ്പറില്‍ എഴുതിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.