പാലക്കാട്: ഇന്ന് രാഷ്ട്രീയ കേരളം മുഴുവനും വലിയ ആവേശത്തിലായിരുന്നു. മൂന്ന് മുന്നണികളും അതിശക്തമായിട്ടാണ് മുന്നേറിയത്. ചേലക്കരയിലും പാലക്കാടും വാശിയേറിയ പോരാട്ടം നടന്നപ്പോൾ വയനാട്ടിൽ ആരും എതിരില്ലാതെ വളരെ ശാന്തമായി പ്രിയങ്ക ഗാന്ധി ജയിച്ചതും രാഷ്ട്രീയ കേരളം കണ്ടു. ഇപ്പോഴിതാ ഉപതിരഞ്ഞെടുപ്പിന്റെ ഫലങ്ങൾ പുറത്തുവരുമ്പോൾ തെരഞ്ഞെടുപ്പിലെ നിമിഷങ്ങൾ ട്രോളാക്കി മാറ്റിയിരിക്കുകയാണ് സോഷ്യൽമീഡിയ. നീല ട്രോളി ബാഗും കള്ളപ്പണവുമൊക്കെ മുഖ്യവിഷയമായ പാലക്കാടും പ്രിയങ്കയുടെ ഭൂരിപക്ഷത്തെപ്പറ്റി മാത്രം ചർച്ചകൾ നടന്ന വയനാടും ചേലക്കരയുടെ മാറ്റങ്ങളും അറിയാൻ കാത്തിരുന്ന തിരഞ്ഞെടുപ്പിന്റെ ഫലങ്ങൾ പുറത്തുവന്നിരിക്കയാണ്.


ഇത്തവണ വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ കന്നിമത്സരമെന്ന പ്രത്യേകതയും ഉണ്ടായിരുന്നു. ചേലക്കരയിൽ പല പ്രതീക്ഷകളും മുന്നണികൾ പങ്കുവച്ചു, അതോടൊപ്പം പലപ്പോഴും പല വെല്ലുവിളികൾക്കും പാലക്കാട് സാക്ഷ്യം വഹിച്ചിരുന്നു. അതിലൊന്നായിരുന്നു ജയിച്ചതിനുശേഷം സരിൻ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ പോകുമെന്നത് അതും ട്രോളാക്കി ജ്യോതികുമാർ ചാമക്കാലയും രംഗത്തുവന്നു.


ചില പേജുകൾ ബിജെപി അധ്യക്ഷൻ കെ. സുരേന്ദ്രന്റെ ട്രോളുകളും കൊണ്ട് നിറഞ്ഞു. സുരേന്ദ്രന്റെ പ്രവചനം ജെകെയാണെന്നാണ് ട്രോളന്മാർ പറയുന്നത്. പ്രേമലുവിലെ ജസ്റ്റ് കിഡിങ്! എന്ന രംഗമാണ് ഇതിൽ ചേർത്തിരിക്കുന്നത്. പെങ്ങളൂട്ടിക്ക് നല്ലത് മാത്രം വരുത്തണേ എന്ന ട്രോളും.ചാണകത്തിൽ ചവിട്ടാതെ പാലക്കാട് രക്ഷപ്പെടുന്ന സിഐഡി മൂസ സിനിമയിലെ രംഗവും പങ്ക് വച്ചിട്ടുണ്ട്. പറയുന്നില്ലേ..നിന്റെ നീല ബാഗ് കഥ പ്രേമലു സിനിമയിലെ രംഗം കോർത്തിണക്കിയ ട്രോളും നിറഞ്ഞു. അങ്ങനെ തിരഞ്ഞെടുപ്പ് ഫലങ്ങൾ ട്രോളാക്കി സോഷ്യൽ മീഡിയ വലിയ രീതിയിലാണ് ആഘോഷിക്കുന്നത്. ട്രോളുകൾ കണ്ട് ചിരിയടക്കാൻ പറ്റാതെ ജനങ്ങളും.