- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുല്ലപ്പെരിയാറിന് സമാനമായി സുര്‍ക്കി മിശ്രിതം ഉപയോഗിച്ച് നിര്‍മിച്ച അണക്കെട്ട്; 132 ടി.എം.സി സംഭരണശേഷി; തുംഗഭദ്ര കേരളത്തിനുമുള്ള മുന്നറിയിപ്പോ?
ബംഗളൂരു: കര്‍ണാടകയിലെ തുംഗഭദ്ര അണക്കെട്ടിന്റെ ഗേറ്റ് തകര്‍ന്ന് 35,000 ക്യുസെക്‌സ് വെള്ളം അതിവേഗം പുറത്തേയ്ക്ക് ഒഴുകിയതോടെ ഭീതിജനകമായ സാഹചര്യത്തിലാണ് കര്‍ണാടകയില്‍ കൊപ്പല്‍ ജില്ല. സമീപ ജില്ലകളായ വിജയനഗര, ബെല്ലാരി, റായിച്ചൂര്‍ ജില്ലകളിലും അതീവ ജാഗ്രാ നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ഡാമില്‍ നിന്ന് വന്‍തോതിലാണ് വെള്ളം പുറത്തേക്ക് ഒഴുക്കിവിടുന്നത്. ശനിയാഴ്ച രാത്രിയോടെ പത്തൊന്‍പതാമത്തെ ഷട്ടറിന്റെ ചങ്ങലയാണ് പൊട്ടിയത്. ഇതിനേത്തുടര്‍ന്ന് ഒരുലക്ഷത്തോളം ക്യൂസക്സ് വെള്ളം ഇതിനകം പുറത്തേക്ക് ഒഴുക്കിവിട്ടതായാണ് വിവരം. അണക്കെട്ടിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി 33 ഗേറ്റുകളും തുറന്നുവിട്ടിട്ടുണ്ട്. കര്‍ണാടക, ആന്ധ്രാ […]
ബംഗളൂരു: കര്‍ണാടകയിലെ തുംഗഭദ്ര അണക്കെട്ടിന്റെ ഗേറ്റ് തകര്‍ന്ന് 35,000 ക്യുസെക്‌സ് വെള്ളം അതിവേഗം പുറത്തേയ്ക്ക് ഒഴുകിയതോടെ ഭീതിജനകമായ സാഹചര്യത്തിലാണ് കര്‍ണാടകയില്‍ കൊപ്പല്‍ ജില്ല. സമീപ ജില്ലകളായ വിജയനഗര, ബെല്ലാരി, റായിച്ചൂര്‍ ജില്ലകളിലും അതീവ ജാഗ്രാ നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.
ഡാമില്‍ നിന്ന് വന്‍തോതിലാണ് വെള്ളം പുറത്തേക്ക് ഒഴുക്കിവിടുന്നത്. ശനിയാഴ്ച രാത്രിയോടെ പത്തൊന്‍പതാമത്തെ ഷട്ടറിന്റെ ചങ്ങലയാണ് പൊട്ടിയത്. ഇതിനേത്തുടര്‍ന്ന് ഒരുലക്ഷത്തോളം ക്യൂസക്സ് വെള്ളം ഇതിനകം പുറത്തേക്ക് ഒഴുക്കിവിട്ടതായാണ് വിവരം. അണക്കെട്ടിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി 33 ഗേറ്റുകളും തുറന്നുവിട്ടിട്ടുണ്ട്. കര്‍ണാടക, ആന്ധ്രാ തെലങ്കാന സംസ്ഥാനങ്ങളിലെ കൃഷിയിടങ്ങള്‍ ആശ്രയിക്കുന്ന പ്രധാന ജല സംഭരണിയാണ് തുറന്നു വിട്ടിരിക്കുന്നത്.
കര്‍ണാടക സര്‍ക്കാര്‍ പ്രളയ മുന്നറിയിപ്പ് നല്‍കി. കൊപ്പല്‍, വിജയനഗര, ബെല്ലാരി, റായിപുര്‍ ജില്ലകളില്‍ അധികൃതര്‍ അതീവ ജാഗ്രത പുലര്‍ത്തുന്നു. ശനിയാഴ്ച രാത്രിയാണ് ഡാമിന്റെ 19ാം ഗേറ്റില്‍ തകരാര്‍ ഉണ്ടായത്. ഗേറ്റിലെ ചെങ്കല്ലുകള്‍ പൊട്ടുകയായിരുന്നു. പിന്നാലെ അണക്കെട്ടിന് തകരാര്‍ സംഭവിക്കാതിരിക്കാന്‍ മറ്റ് ഗേറ്റുകള്‍ ഉയര്‍ത്തുകയായിരുന്നു. 1953ലാണ് ഡാം കമ്മിഷന്‍ ചെയ്തത്. ആന്ധ്രയും തെലങ്കാനയും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ ആശ്രയിക്കുന്നത് ഡാമിലെ വെള്ളത്തെയാണ്.
കര്‍ണാടക തുംഗഭദ്ര അണക്കെട്ടിന്റെ ഗേറ്റ് തകര്‍ന്നു പ്രളയഭീതി ഉയര്‍ന്നതോടെ ആശങ്കയിലാകുന്നത് മുല്ലപ്പെരിയാര്‍ ഡാമും. തുംഗഭദ്ര തകരുന്നത് ഒഴിവാക്കാന്‍ 35 ഗേറ്റുകളും ഒപ്പം തുറന്നു വെള്ളം ഒഴുക്കിവിടുകയാണ്. സുര്‍ക്കി മിശ്രിതം കൊണ്ട് നിര്‍മ്മിച്ച ഡാമാണ് ഇത്. മുല്ലപ്പെരിയാറും ഇതേ സുര്‍ക്കി മിശ്രിതംകൊണ്ട് നിര്‍മിച്ചതാണ്. 1953ലാണ് തുംഗഭദ്ര കമ്മിഷന്‍ ചെയ്തത്. ഏഴു പതിറ്റാണ്ട് കഴിഞ്ഞതേയുള്ളൂ. ഒരു ഡാമിന്റെ കാലാവധി അറുപത് വര്‍ഷമാണ്. എന്നാല്‍ മുല്ലപ്പെരിയാറിന് ഇപ്പോള്‍ തന്നെ നൂറ്റിമുപ്പത് വര്‍ഷത്തോളം പഴക്കമായി. 1895ലാണ് ബ്രിട്ടീഷുകാര്‍ ഇടുക്കിയില്‍ ഡാം നിര്‍മ്മിച്ചത്.
തുംഗഭദ്ര അണക്കെട്ട്
പമ്പാ സാഗര്‍ എന്ന് പ്രാദേശികമായി അറിയപ്പെടുന്ന തുംഗഭദ്ര അണക്കെട്ട്, ഇന്ത്യയിലെ കര്‍ണാടകയിലെ ഹൊസപേട്ട കൊപ്പല്‍ പ്രദേശത്ത് തുംഗഭദ്ര നദിക്ക് കുറുകെ നിര്‍മ്മിച്ച ജലസംഭരണിയാണ്. ജലസേചനം, വൈദ്യുതോല്‍പ്പാദനം, വെള്ളപ്പൊക്ക നിയന്ത്രണം എന്നീ ലക്ഷ്യങ്ങളോടെ നിര്‍മ്മിക്കപ്പെട്ട ഒരു വിവിധോദ്ദേശ്യ അണക്കെട്ടാണിത് .
പഴയ ഹൈദരാബാദ് നാട്ടു രാജ്യവും മദ്രാസ് പ്രസിഡന്‍സിയും ചേര്‍ന്ന് ഒരു സംയുക്ത പദ്ധതിയായി ആണ് ഇതിന്റെ നിര്‍മ്മാണം ആരംഭിച്ചത്. 1945 ഫെബ്രുവരി 28 ന് ബെരാര്‍ രാജകുമാരന്‍ നവാബ് അസം ജാ അണക്കെട്ടിന്റെ ഇടതുവശത്തും മദ്രാസ് ഗവര്‍ണര്‍ ബാരണ്‍ സര്‍ ആര്‍തര്‍ ഹോപ്പും വലതുവശത്തും തറക്കല്ലിട്ടുകൊണ്ട് തുംഗഭദ്ര പദ്ധതി ഔപചാരികമായി ഉദ്ഘാടനം ചെയ്തു.
1947-ല്‍ ഇന്ത്യയുടെ സ്വാതന്ത്ര്യം, 1948-ല്‍ ഹൈദരാബാദിലെ രാഷ്ട്രീയ അശാന്തി , ഓപ്പറേഷന്‍ പോളോ , കൂടാതെ ചില സാങ്കേതിക കാര്യങ്ങളിലെ അഭിപ്രായവ്യത്യാസങ്ങള്‍ എന്നിവ കാരണം 1949 ജനുവരി വരെ നിര്‍മ്മാണത്തില്‍ വലിയ മുന്നേറ്റം നടത്താന്‍ കഴിഞ്ഞില്ല. പിന്നീട്, 1950-ല്‍ ഇന്ത്യ റിപ്പബ്ലിക്കായി മാറിയതിനുശേഷം, ഇത് മൈസൂരിന്റെയും ഹൈദരാബാദിന്റെയും സര്‍ക്കാരുകളുടെ സംയുക്ത പദ്ധതിയായി മാറി. 1953-ല്‍ നിര്‍മ്മാണം പൂര്‍ത്തിയായി.
ഇത് ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റോണ്‍ മേസനറി ഡാമാണ്. രാജ്യത്തെ അവശേഷിക്കുന്ന രണ്ട് സിമെന്റിതര അണക്കെട്ടുകളിലൊന്നാണ്, മറ്റൊന്ന് കേരളത്തിലെ മുല്ലപ്പെരിയാര്‍ അണക്കെട്ടാണ് . ഈ അണക്കെട്ടുകള്‍ രണ്ടും നിര്‍മ്മിച്ചിരിക്കുന്നത് സുര്‍ക്കി മോര്‍ട്ടാര്‍ ഉപയോഗിച്ചാണ്, ചെളിയും ചുണ്ണാമ്പുകല്ലും ചേര്‍ന്നമിശ്രിതമാണ് നിര്‍മ്മാണ സമയത്ത് ഉപയോഗിച്ചിരുന്നത്.
28000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള തുംഗഭദ്ര റിസര്‍വോയറിന് 132 ടിഎംസി സംഭരണശേഷിയുണ്ട്. ഏകദേശം 49.5 മീറ്റര്‍ ഉയരമുള്ള അണക്കെട്ടിന് 33 ക്രെസ്റ്റ് ഗേറ്റുകളുണ്ട്. ബെംഗളൂരുവില്‍ നിന്ന് 330 കിലോമീറ്റര്‍ അകലെയാണ് തുംഗഭദ്ര അണക്കെട്ട്.ഹംപി സന്ദര്‍ശിക്കുന്ന മിക്ക വിനോദസഞ്ചാരികളും തുംഗഭദ്ര ഡാമിലെ കാഴ്ചകളും ആസ്വദിക്കാറുണ്ട്. രായലസീമയിലെ ക്ഷാമം നിറഞ്ഞ പ്രദേശത്തെ ഫലഭൂയിഷ്ഠമാക്കാന്‍ വേണ്ടി നിര്‍മ്മിച്ച തുംഗഭദ്ര അണക്കെട്ട് ഇന്ന് ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ തമ്മിലുള്ള പ്രധാന തര്‍ക്ക വിഷയമാണ്.
സുര്‍ക്കി മിശ്രിതം ഉപയോഗിച്ച് നിര്‍മാണം
കര്‍ണ്ണാടക, ആന്ധാപ്രദേശ് സംസ്ഥാനങ്ങളിലെ നിരവധി കര്‍ഷകരുടെ ആശ്രയമായ തുംഗഭദ്ര അണക്കെട്ട് കര്‍ണാടകയിലെ കൊപ്പല്‍ ജില്ലയില്‍ തുംഗഭദ്ര നദിക്ക് കുറുകെയാണ് നിര്‍മിച്ചിരിക്കുന്നത്. ജലസേചനം, വൈദ്യുതി ഉത്പാദനം, വെള്ളപ്പൊക്ക നിയന്ത്രണം എന്നില ലക്ഷ്യമിട്ടാണ് ഈ വിവിധോദ്ദേശ്യ അണക്കെട്ട് നിര്‍മിച്ചത്. പമ്പസാഗര്‍ (Pampa Sagar) എന്നറിയപ്പെടുന്ന തുംഗഭദ്ര അണക്കെട്ട് ഇന്ത്യയിലെ ഏറ്റവും വലിയ കല്ലുകൊണ്ടുള്ള അണക്കെട്ടും രാജ്യത്തെ രണ്ട് സിമന്റ് ഇതര അണക്കെട്ടുകളിലൊന്നുമാണിത്. മറ്റൊന്ന് കേരളത്തിലെ മുല്ലപ്പെരിയാര്‍ അണക്കെട്ടാണ്. അണക്കെട്ട് നിര്‍മിച്ചിരിക്കുന്നത് സുര്‍ക്കി മിശ്രിതം ഉപയോഗിച്ചാണ്.
ബെല്ലാരി, അനന്തപൂര്‍, കര്‍ണൂല്‍, കടപ്പ ജില്ലകള്‍ ഉള്‍പ്പെടുന്ന റായല്‍സീമയിലെ ക്ഷാമബാധിത പ്രദേശം 1860-ല്‍ തന്നെ ബ്രിട്ടീഷ് എഞ്ചിനീയര്‍മാരുടെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഈ ജില്ലകളിലെ ക്ഷാമത്തിന്റെ തീവ്രത ഒഴിവാക്കാന്‍ തുംഗഭദ്രയിലെ ജലം സംഭരിച്ച് കനാല്‍ സംവിധാനങ്ങളിലൂടെ എത്തിക്കാന്‍ നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നിരുന്നു. പക്ഷേ, തുംഗഭദ്ര ജലം ഉപയോഗിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകളും അന്വേഷണങ്ങളും നീണ്ടു. 1860-ല്‍ ബ്രിട്ടീഷ് ഇറിഗേഷന്‍ എന്‍ജിനീയറായിരുന്ന സര്‍ ആര്‍തര്‍ കോട്ടണ്‍ തുംഗഭദ്ര പദ്ധതിക്ക് അടിത്തറയിടുന്നത്. അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങള്‍ പിന്നീട് പരിഷ്‌കരിക്കുകയും വികസിപ്പിക്കുകയും ചെയ്യുകയായിരുന്നു.
1949-ല്‍ പഴയ ഹൈദരാബാദ് രാജ്യവും മദ്രാസ് പ്രസിഡന്‍സിയും ചേര്‍ന്ന് നിര്‍മാണം ആരംഭിച്ച ഒരു സംയുക്ത പദ്ധതിയായിരുന്നു അണക്കെട്ട്. പിന്നീട്, 1950-ല്‍ ഇന്ത്യ റിപ്പബ്ലിക്കായി മാറിയതിനുശേഷം, ഇത് മൈസൂരിന്റെയും ഹൈദരാബാദിന്റെയും സര്‍ക്കാരുകള്‍ തമ്മിലുള്ള സംയുക്ത പദ്ധതിയായി മാറി. 130 ടി.എം.സി ജലം രണ്ടു സംസ്ഥാനങ്ങള്‍ക്കുമായി പങ്കുവെയ്ക്കുക എന്നതായിരുന്നു കരാര്‍. എം. വിശ്വേശ്വരയ്യയാണ് പദ്ധതി ഏകോപിപ്പിച്ചത്. മദ്രാസ് സര്‍ക്കാരിന്റെ പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനീയരായിരുന്ന എം.എസ്. തിരുമലൈ അയ്യങ്കാറായിരുന്നു പ്രധാന ആര്‍കിടെക്ട്. എന്നാല്‍ ആര്‍തര്‍ കോട്ടന്റേതായിരുന്നു പ്രധാന ആശയം.
1945 ഫെബ്രുവരി 28-ന് ബേരാറിലെ രാജകുമാരന്‍ നവാബ് അസം ജാ ( Nawab Azam Jah) അണക്കെട്ടിന്റെ ഇടതുവശത്തും മദ്രാസ് ഗവര്‍ണറായിരുന്ന ബാരണ്‍ സര്‍ ആര്‍തര്‍ ഹോപ്പും വലതുവശത്തും തറക്കല്ലിട്ടുകൊണ്ട് പദ്ധതി ഔപചാരികമായി ഉദ്ഘാടനം ചെയ്തു. 1947-ലെ ഇന്ത്യയുടെ സ്വാതന്ത്ര്യം 1948-ല്‍ ഹൈദരാബാദിലെ രാഷ്ട്രീയ അശാന്തിയും സാങ്കേതിക കാര്യങ്ങളിലെ അഭിപ്രായ വ്യത്യാസങ്ങളുംമൂലം 1949 ജനുവരി വരെ പദ്ധതി മുന്നോട്ട് പോയില്ല. 1947-ല്‍ നദീതടത്തില്‍ ഖനനവും 1949 ഏപ്രില്‍ 15-ന് കല്‍പ്പണിയും ആരംഭിച്ചു. 1950-ലെ വേനല്‍ക്കാലത്ത് നദീതട ഭാഗത്ത് നിര്‍മാണം ആരംഭിച്ചു. 1953 ഒക്ടോബറോടെ ജലസംഭരണിയില്‍ ജലം സംഭരിക്കാന്‍ കഴിയുന്ന തരത്തില്‍ ഘടനകള്‍ പൂര്‍ത്തീകരിച്ചു.
കനാല്‍ നിര്‍മാണം പൂര്‍ത്തിയായി 1953 ജൂലൈ ഒന്നിന് ഭാഗികമായി വെള്ളം ഭാഗികമായി കനാലിലേക്ക് തുറന്നുവിട്ടു. സ്ഥലം ഏറ്റെടുക്കലും ജലസംഭരണിയുടെ മേഖലയില്‍ നിന്ന് കുടിയിറക്കപ്പെട്ടവരെ പുനരധിവസിപ്പിക്കലും 1953 സെപ്തംബറോടെ പൂര്‍ത്തിയാക്കി. ഏകദേശം 90 ഗ്രാമങ്ങളിലായി 50,000-ല്‍ അധികം ആളുകളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. സ്പില്‍വേ, അണക്കെട്ടിന്റെ മുകളിലെ റോഡ്, യൂട്ടിലിറ്റി ടവര്‍ നിര്‍മാണം, ഗ്രേറ്റുകളുടെ നിര്‍മ്മാണം തുടങ്ങിയ അവശേഷിച്ച പ്രവൃത്തികകള്‍ 1958 ജൂണ്‍ അവസാനത്തോടെ പൂര്‍ത്തിയായി. അണക്കെട്ടിന്റെയും അനുബന്ധ പ്രവൃത്തികളുടെയും ചെലവ് 16.96 കോടി രൂപയായിരുന്നു.
132 ടി.എം.സിയാണ് തുംഗഭദ്ര അണക്കെട്ടിന്റെ ശേഷി. 1040 മീറ്റര്‍ നീളമുണ്ട് ഡാമിന്. 33 സ്പില്‍വേകളും 380 ചതുരശ്ര കിലോമീറ്റര്‍ വ്യാപ്തിയുമുള്ള റിസര്‍വോയറും തുംഗഭദ്ര ഡാമിനുണ്ട്. കര്‍ണാടകയുടെ അഭിമാനസ്തംഭമായി ഏറെക്കാലമായി നിലകൊള്ളുന്ന ഡാം വരണ്ടുണങ്ങിയ കാര്‍ഷികമേഖലയ്ക്ക് പുതുജീവന്‍ ഏകുകയായിരുന്നു. 12 ലക്ഷം ഏക്കര്‍ സ്ഥാലത്താണ് ഹൈദരാബാദ്-കര്‍ണ്ണാടക പ്രദേശത്താണ് അണക്കെട്ടിന്റെ ജലസേചനവ്യാപ്തി നിറയുന്നത്. 100 മെഗാവാട്ടിന്റെ ഹൈഡ്രോ ഇലക്ടിക് പദ്ധതയും തുംഗഭദ്രയിലുണ്ട്.
70 വര്‍ഷത്തിലേറെയായി തുംഗഭദ്ര അണക്കെട്ട് കാലത്തിന്റെ പരീക്ഷണത്തെ ചെറുത്തുനില്‍ക്കുന്നു. ഇതിനിടെയായിരുന്നു അപ്രതീക്ഷിത അപകടമുണ്ടായത്. അണക്കെട്ടിന്റെ പത്തൊന്‍പതാമത്തെ ഷട്ടറിന്റെ ചങ്ങലയാണ് പൊട്ടി. ഇതോടെ ഒരുലക്ഷത്തോളം ക്യൂസക്സ് വെള്ളം പുറത്തേക്ക് ഒഴുക്കിവിട്ടു. സമീപജില്ലകള്‍ അതീവജാഗ്രതയിലുമാണ്.
ആശങ്കയായി മുല്ലപ്പെരിയാര്‍
തുംഗഭദ്ര ദുര്‍ബലാവസ്ഥയിലല്ല. എന്നിട്ടുകൂടി ഒരു ഗേറ്റിന് തകരാര്‍ സംഭവിച്ചതോടെ ഡാം തകരാതിരിക്കാന്‍ എല്ലാ ഗേറ്റുകളും തുറന്ന് ജലം ഒഴുക്കിക്കളയേണ്ട അവസ്ഥ വന്നു. എന്നാല്‍ മുല്ലപ്പെരിയാര്‍ വര്‍ഷങ്ങളായി അപകടഭീതിയിലാണ്. ഇടുക്കി നിവാസികളുടെ ഉറക്കംകെടുത്തുന്ന ഡാം കൂടിയാണിത്. പുത്തുമല, ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തങ്ങള്‍ കേരളത്തിന് മുന്നിലുണ്ട്. ഇതെല്ലാം ആ പ്രദേശങ്ങളെ തകര്‍ത്തെറിഞ്ഞ ദുരന്തങ്ങളായാണ് മാറിയതും. ഇത്തരം പ്രകൃതി ദുരന്തങ്ങള്‍ ഇടുക്കിയിലും സംഭവിച്ചാല്‍ എന്നൊരു ചോദ്യം ജില്ലക്കാര്‍ക്ക് മുന്നിലുണ്ട്. അപകടാവസ്ഥ കാരണം ഡാം തകര്‍ന്നാലും വന്‍നാശമാണ് കേരളത്തെ കാത്തിരിക്കുന്നതും.
1895ല്‍ നിര്‍മിച്ച ശര്‍ക്കരയും കരിമ്പിന്‍ നീരും മുട്ടവെള്ളയും ചേര്‍ത്ത് തയ്യാറാക്കിയ സുര്‍ക്കി ചാന്തില്‍ കരിങ്കലില്‍ കെട്ടിയുണ്ടാക്കിയതാണ് മുല്ലപ്പെരിയാറിന്റെ അടിത്തറ. ലോകത്തില്‍ ഇന്നു നിലവിലുള്ള ഉയരംകൂടിയ ഭൂഗുരുത്വ അണക്കെട്ടുകളില്‍ ഏറ്റവും പഴക്കമുള്ള അണക്കെട്ടാണ് മുല്ലപ്പെരിയാര്‍. തുംഗഭദ്ര അണക്കെട്ടിന്റെ ഷട്ടര്‍ തകര്‍ന്നതോടെ മുല്ലപ്പെരിയാര്‍ വിഷയത്തിലും ആശങ്ക വര്‍ധിക്കുകയാണ്.
999 വര്‍ഷത്തേക്ക് തമിഴ്‌നാടിന് പാട്ടത്തിന് കൊടുത്തിരിക്കുന്നതുകൊണ്ട് കേരളത്തിന് ഡാമിന്റെ കാര്യത്തില്‍ സ്വതന്ത്ര തീരുമാനം എടുക്കാന്‍ കഴിയുന്നില്ല. പുതിയ ഡാം പണിയണമെന്ന് കേരളത്തില്‍ നീക്കം ഉണ്ടെങ്കിലും ഇതെല്ലാം നിയമക്കുരുക്കിന്റെ പിടിയിലാണ്. വര്‍ഷങ്ങളായി ഡാം പ്രശ്‌നത്തില്‍ കേരളവും തമിഴ്‌നാടും തമ്മില്‍ സുപ്രീം കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ കോടതി സമിതിയുടെ നിയന്ത്രണത്തിന് കീഴിലാണ് ഡാം ഉള്ളതും.
തമിഴ്‌നാട്ടിലെ ദിണ്ടിക്കല്‍, തേനി, മധുര, രാമനാഥപുരം എന്നിവിടങ്ങളില്‍ ജലക്ഷാമം രൂക്ഷമായതോടെയാണ് ബ്രിട്ടീഷുകാര്‍ മുല്ലപ്പെരിയാര്‍ ഡാമിനെക്കുറിച്ച് ആലോചിക്കുന്നത്. 1882-ല്‍ കാപ്റ്റന്‍ പെനിക്യുക്കിന്റെ നേതൃത്വത്തിലാണ് നീക്കം നടക്കുന്നത്. സുര്‍ക്കി,ചുണ്ണാമ്പ്, കരിങ്കല്ല് എന്നിവ മാത്രം ഉപയോഗിച്ചാണ് ഡാം നിര്‍മ്മിച്ചത്. ആദ്യ ശ്രമങ്ങള്‍ എല്ലാം തകര്‍ന്നടിഞ്ഞപ്പോള്‍ അസാധ്യമെന്നു കരുതി ബ്രിട്ടീഷുകാര്‍ കയ്യൊഴിഞ്ഞപ്പോള്‍ സ്വന്തം സ്വത്ത് വിറ്റ ശേഷം ധനം സമാഹരിച്ചാണ് പെനിക്യുക്ക് രണ്ടാമതും ഡാം നിര്‍മിതിക്ക് എത്തുന്നത്. ഇതോടെയാണ് 1895ല്‍ ഡാം പൂര്‍ത്തിയാകുന്നത്.