- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടനിലെ വംശീയ ലഹളയില്‍ പോലീസ് അറസ്റ്റ് ചെയ്തവരുടെ എണ്ണം ആയിരം കവിഞ്ഞു; കേസ് ചാര്‍ജ്ജ് ചെയ്തവരുടെ എണ്ണം ഇതുവരെ 575
ലണ്ടന്‍: സൗത്ത്‌പോര്‍ട്ടിലെ മൂന്ന് കുട്ടികളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നടന്ന ലഹളയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം ആയിരം കവിഞ്ഞു. ഒരു വനിത പോലീസ് ഉദ്യോഗസ്ഥയെ അക്രമിച്ച 60 കാരനും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. രണ്ട് വര്‍ഷവും എട്ട് മസവും ശിക്ഷ വിധിച്ചതോടെ ഇയാള്‍ കോടതിയില്‍ പൊട്ടിക്കരഞ്ഞു. റോട്ടര്‍ഹാമില്‍, അഭയാര്‍ത്ഥികള്‍ താമസിക്കുന്ന ഹോട്ടല്‍ ആക്രമിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ തടയാന്‍ എത്തിയ വനിത പോലീസ് ഉദ്യോഗസ്ഥയെ അവരുടെ ഷീള്‍ഡില്‍ പിടിച്ചു തള്ളി ഇയാള്‍ നിലത്ത് വീഴ്ത്തുകയായിരുന്നു. ഉടനടി മറ്റ് […]
ലണ്ടന്‍: സൗത്ത്‌പോര്‍ട്ടിലെ മൂന്ന് കുട്ടികളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നടന്ന ലഹളയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം ആയിരം കവിഞ്ഞു. ഒരു വനിത പോലീസ് ഉദ്യോഗസ്ഥയെ അക്രമിച്ച 60 കാരനും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. രണ്ട് വര്‍ഷവും എട്ട് മസവും ശിക്ഷ വിധിച്ചതോടെ ഇയാള്‍ കോടതിയില്‍ പൊട്ടിക്കരഞ്ഞു. റോട്ടര്‍ഹാമില്‍, അഭയാര്‍ത്ഥികള്‍ താമസിക്കുന്ന ഹോട്ടല്‍ ആക്രമിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ തടയാന്‍ എത്തിയ വനിത പോലീസ് ഉദ്യോഗസ്ഥയെ അവരുടെ ഷീള്‍ഡില്‍ പിടിച്ചു തള്ളി ഇയാള്‍ നിലത്ത് വീഴ്ത്തുകയായിരുന്നു.
ഉടനടി മറ്റ് പോലീസുകാര്‍ ഇവരുടെ സംരക്ഷണത്തിനായി എത്തിയതിനാല്‍ കൂടുതല്‍ പ്രശ്നങ്ങള്‍ ഒഴിവാകുകയായിരുന്നു. ഗ്ലിന്‍ ഗസ്റ്റ് എന്ന ഈ 60 കാരന് തന്റെ പ്രവര്‍ത്തനത്തെ കുറിച്ച് കൂടുതല്‍ വിശദീകരണമൊന്നുമില്ലെന്നും, ആ ഹോട്ടലില്‍ താമസിക്കുന്നവരുമായി അയാള്‍ക്ക് മുന്‍പ് പ്രശ്നങ്ങള്‍ ഒന്നും ഇല്ലായിരുന്നു എന്നും ഇയാള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ഇയാളുടെ വീട്ടില്‍ നിന്നും രണ്ട് മൈല്‍ മാറിയാണ് ഹോട്ടല്‍ സ്ഥിതിചെയ്യുന്നത്.
തന്റെ വളര്‍ത്തുനായയുമായി നടക്കാന്‍ ഇറങ്ങിയ ഇയാള്‍ ആള്‍ക്കൂട്ടത്തോടൊപ്പം ചേരുകയായിരുന്നു. താങ്കളുടെ ഭാഗം ഭംഗിയായി നിര്‍വ്വഹിക്കുന്നു എന്നായിരുന്നു അഭിഭാഷകനോട് ഒരു ജഡ്ജ് പ്രതികരിച്ചത്. അറസ്റ്റിലായവരില്‍ 575 പേര്‍ക്ക് എതിരെ ഇതുവരെ കേസുകള്‍ റെജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. സെയ്ന്‍സ്ബറിയില്‍ കൊള്ള നടത്തിയ വ്യക്തി ഉള്‍പ്പടെ കേസ് റെജിസ്റ്റര്‍ ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. കോടതിയില്‍ വെച്ച് ഒരു ജഡ്ജിക്ക് നേരെ അശ്ലീല പരാമര്‍ശം നടത്തിയ ഇയാളെ, അക്രമങ്ങളുടെ മേരില്‍ മൂന്ന് വര്‍ഷത്തേക്ക് തടവിന് ശിക്ഷിച്ചു.
ലഹള സ്ഥലത്ത് മുഖം മൂടിയണിഞ്ഞ് എ കെ 47 ന്റെ ഡമ്മിയുമായി എത്തിയ ഒരാള്‍ കോടതിയില്‍ പറഞ്ഞത് തന്റെ മണ്ടത്തരത്തില്‍ പശ്ചാത്തപിക്കുന്നു എന്നായിരുന്നു. അതുപോലെ, വിശ്വാസികള്‍ അകത്തുള്ളപ്പോള്‍ മോസ്‌ക്കുകള്‍ ബോംബ് വെച്ച് തകര്‍ക്കണമെന്ന് ഓണ്‍ലൈനിലൂടെ ആഹ്വാനം നല്‍കിയ ഒരു വനിതക്ക് ലഭിച്ചത് 15 മാസത്തെ തടവാണ്. അക്രമത്തില്‍ പങ്കെടുത്തവര്‍ക്കൊപ്പം അക്രമങ്ങള്‍ ആസൂത്രണം ചെയ്തവര്‍ക്ക് എതിരെയും കേസുകള്‍ എടുക്കണമെന്ന് കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു. കൂടുതല്‍ ഗുരുതരമായ ഈ കുറ്റത്തിന് 10 വര്‍ഷം വരെ തടവ് ലഭിക്കാന്‍ സാധ്യതയുണ്ട്.