- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ബ്രിട്ടനില്‍ ഇത് സമരങ്ങള്‍ കൊടുമ്പിരി കൊള്ളുന്ന കാലമോ? ഇന്നു മുതല്‍ അഞ്ച് ദിവസത്തേക്ക് സമരം തുടങ്ങി ജൂനിയര്‍ ഡോക്ടര്‍മാര്‍; എന്‍എച്ച്എസ് പ്രവര്‍ത്തനം താളം തെറ്റിയേക്കും; ശക്തമായി നേരിടാന്‍ സര്‍ക്കാര്‍; ചോദിക്കുന്നത് 29 ശതമാനം ശമ്പള വര്‍ധന; അനേകം ശസ്ത്രക്രിയകള്‍ മാറ്റിവച്ചതായി റിപ്പോര്‍ട്ട്
ബ്രിട്ടനില്‍ ഇത് സമരങ്ങള്‍ കൊടുമ്പിരി കൊള്ളുന്ന കാലമോ?
ലണ്ടന്‍: യുകെയില്‍ ഇത് തൊട്ടതിനും പിടിച്ചതുമെല്ലാം സമരം കൊഴുക്കുന്ന കാലമാണ്. അടുത്തിടെ നിരവധി പ്രക്ഷോഭങ്ങലാണ് യുകെയിലെ വിവിധ മേഖലകളില്‍ നടന്നുവരുന്നത്. ഇപ്പോഴിതാ യുകെയിലെ ആരോഗ്യമേഖലയിലും സമരം കൊടുമ്പിരി കൊള്ളുകയാണ്. ഇന്ന് മുതല്‍ എന്‍ എച്ച് എസ് ഡോക്ടര്‍മാര്‍ സമരം ആരംഭിക്കാനിരിക്കെ, എന്‍ എച്ച് എസ്സിന്റെ പുരോഗതി തടസ്സപ്പെടുത്തുന്ന സമരത്തില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് ഡോക്ടര്‍മാരോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി സര്‍ കീര്‍സ്റ്റാര്‍മര്‍ രംഗത്തെത്തി.
എന്‍ എച്ച് എസ്സിനും രാജ്യത്തിനും ഈ സമരം കനത്ത നഷ്ടമായിരിക്കും ഉണ്ടാക്കുക എന്നും അദ്ദേഹം ടൈംസില്‍ എഴുതിയ ലേഖനത്തില്‍ പറഞ്ഞു. ധൃതി പിടിച്ച് സമരം പ്രഖ്യാപിച്ച ബ്രിട്ടീഷ് മെഡിക്കല്‍ അസ്സോസിയേഷനെ (ബി എം എ) അദ്ദേഹം കടുത്ത ഭാഷയില്‍ അപലപിക്കുകയും ചെയ്തിട്ടുണ്ട്. ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ടാണ് നേരത്തെ ജൂനിയല്‍ ഡോക്ടര്‍മാര്‍ എന്ന് അറിയപ്പെട്ടിരുന്ന റെസിഡന്റ് ഡോക്ടര്‍മാര്‍ അഞ്ച് ദിവസത്തെ സമരത്തിനിറങ്ങുന്നത്.
എന്നാല്‍, സമരത്തില്‍ തീരെ താത്പര്യമില്ലാത്ത ഡോക്ടര്‍മാരെ സമരത്തിലേക്ക് തള്ളിവിടുകയാണ് സര്‍ക്കാര്‍ എന്നാണ് ബി എം എ പ്രതികരിച്ചത്. കഴിഞ്ഞ ഒരു വര്‍ഷക്കാലമായി എന്‍ എച്ച് എസ്സില്‍ നടത്തിക്കൊണ്ടിരിക്കുന്ന നവീകരണ പ്രക്രിയകളെ ഈ സമരം പിന്നോട്ടടിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷക്കാലത്തില്‍ 22 ശതമാനം ശമ്പള വര്‍ദ്ധനവ് ലഭിച്ച റെസിഡന്റ് ഡോക്ടര്‍മാര്‍ക്ക് വരുന്ന ഓഗസ്റ്റ് മുതല്‍ 5.4 ശതമാനം ശമ്പള വര്‍ദ്ധനവ് ഉണ്ടാകുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, യഥാര്‍ത്ഥത്തില്‍ ശമ്പളം കുറഞ്ഞു വരികയാണെന്നും 17 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള നിലയിലേക്ക് ഇത് കൊണ്ടുവരണമെന്നുമാണ് ഡോക്ടര്‍മാരുടെ ആവശ്യം.
അതേസമയം, ഇപ്പോള്‍പ്രഖ്യാപിച്ചതില്‍ അധികം ശമ്പളം നല്‍കാന്‍ സര്‍ക്കാരിന് നിര്‍വ്വാഹമില്ല എന്ന് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം, തൊഴിലിട സാഹചര്യങ്ങള്‍, തൊഴിലിലെ ഉയര്‍ച്ച തുടങ്ങിയ വിഷയങ്ങളില്‍ ബി എം എയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും അദ്ദേഹം അറിയിച്ചിരുന്നു. റെസിഡണ്ട് ഡോക്ടര്‍മാര്‍ക്ക് ഇപ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന ശമ്പള വര്‍ദ്ധാനവ്, മറ്റേതൊരു പൊതുമേഖലാ ജീവനക്കാര്‍ക്ക് പ്രഖ്യാപിച്ചതിലും കൂടുതലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ ചൊവ്വാഴ്ച, ബി എം എയും സര്‍ക്കാര്‍ പ്രതിനിധികളുമായി നടത്തിയ സന്ധി സംഭാഷണം പരാജയപ്പെട്ടതോടെയാണ് സമരം ഉറപ്പായത്.
അതേസമയം, ഡോക്ടര്‍മാരുടെ യൂണിയന്റെ നിലപാട് മയപ്പെടുത്തണം എന്നാവശ്യപ്പെട്ട് ആരോഗ്യ രംഗത്തെ പ്രമുഖരും രംഗത്തെത്തിയിട്ടുണ്ട്. ഈ സമരം വഴി രോഗികളുടെ ജീവനാന് അപകടത്തിലാകുന്നത് എന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. രാജ്യത്തെ മെഡിക്കല്‍ കോളേജുകളെ പ്രതിനിധാനം ചെയ്യുന്ന അക്കാഡമി ഓഫ് മെഡിക്കള്‍ റോയല്‍ കോളേജസ്, ഡൊക്ടര്‍മാര്‍ക്ക് നല്‍കിയ സമര നിര്‍ദ്ദേശം പിന്‍വലിക്കണമെന്ന് ബി എം എയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വളരെ വിരളമായി മാത്രം നടത്താറുള്ള ഇടപെടലിലൂടെ, ഈ സമരം രോഗികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതില്‍ ആരോഗ്യ സ്ഥാപനങ്ങളെയും മാനേജര്‍മാരെയും തടയും എന്നും അക്കാദമി പറഞ്ഞു.
ഇന്ന്, വെള്ളിയാഴ്ച രാവിലെ ഏഴ് മണി മുതലാണ് റെസിഡന്റ് ഡോക്ടര്‍മാരുടെ സമരം ആരംഭിക്കുന്നത്. തുടര്‍ച്ചയായ അഞ്ച് ദിവസമായിരിക്കും സമരം. 29 ശതമാനം ശമ്പള വര്‍ദ്ധനവ് വേണമെന്നാണ് അവരുടെ ആവശ്യം. 2008 മുതലുള്ള കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍, അവരുടെ ശമ്പളത്തില്‍ 20 ശതമാനത്തിന്റെ കുറവ് വന്നതായി കാണാം എന്നാണ് അവര്‍ പറയുന്നത്. എന്നാല്‍, തീരെ നീതീകരിക്കാനാകാത്ത സമരമാണിതെന്നാണ് വെസ് സ്ട്രീറ്റിംഗ് പറയുന്നത്.