- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഴിഞ്ഞ വര്‍ഷം യുകെയിലേക്ക് കുടിയേറിയ 12 ലക്ഷം പേരില്‍ 86 ശതമാനം പേരും യൂറോപ്പിന് പുറത്തുള്ളവര്‍; 2,68,000 പേരെ എത്തിച്ച് റിക്കോര്‍ഡ് ഇട്ട് ഇന്ത്യ; നൈജീരിയയും പാക്കിസ്ഥാനും ചൈനയും സിംബാവെയും ഇന്ത്യക്ക് പിന്നില്‍; 25000 പേര് കള്ളബോട്ടിലെത്തി
2,68,000 പേരെ എത്തിച്ച് റിക്കോര്‍ഡ് ഇട്ട് ഇന്ത്യ
ലണ്ടന്‍: കുടിയേറ്റക്കാരുടെ എണ്ണത്തില്‍ ഈ വര്‍ഷവും പുതിയ റെക്കോര്‍ഡിട്ടു എന്ന വാര്‍ത്തക്ക് പുറകെ കുടിയേറ്റം കുറച്ചു കൊണ്ടു വരേണ്ടത് അത്യാവശ്യമാണെന്ന അഭിപ്രായവുമായി പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ രംഗത്തെത്തി. കുടിയേറ്റത്തിനെതിരെ ബ്രിട്ടന് ഇനി ഒരു മൃദു സമീപനം കൈക്കൊള്ളാന്‍ ആകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 2023 ജൂണില്‍ അവസാനിക്കുന്ന ഒരു വര്‍ഷത്തെ നെറ്റ് ഇമിഗ്രേഷന്‍ 9,06,000 എന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ വര്‍ഷം ജൂണ്‍ വരെയുള്ള 12 മാസക്കാലയളവില്‍, ബ്രിട്ടനിലേക്ക് എത്തുന്നവരുടീണ്ണം, രാജ്യം വിട്ടുപോകുന്നവരുടെ എണ്ണത്തേക്കാള്‍ 7,28,000 കൂടുതലാണെന്നും കണക്കുകല്‍ പറയുന്നു. ഇത് ഏകദേശം മുന്‍ കലങ്ങളിലെ ദീര്‍ഘകാല കുടിയേറ്റ റെക്കോര്‍ഡുകള്‍ക്ക് സമാനമാണ്.
എന്നാല്‍, ഓഫീസ് ഫോര്‍ നഷണല്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകള്‍ പറയുന്നത് യഥാര്‍ത്ഥ ഇമിഗ്രേഷന്‍ ഈ കണക്കുകളില്‍ ഒതുങ്ങുന്നില്ല എന്നാണ്. അവരുടെ കണക്കുകള്‍ പ്രകാരം 2023 ജൂണില്‍ അവസാനിച്ച ഒരു വര്‍ഷത്തെ നെറ്റ് ഇമിഗ്രേഷന്‍, കണക്കുകൂട്ടിയ 7,40,000 എന്നതിനേക്കാള്‍ 1,66,000 അധികം വറ്റും. സമാനമായ രീതിയില്‍, 2023 ഡിസംബര്‍ വരെയുള്ള ഒരു വര്‍ഷത്തെ ഇമിഗ്രേഷന്‍ കണക്കിലും മാറ്റമുണ്ട്. നേരത്തെ 6,85,000 എന്ന് കണക്ക് കൂട്ടിയിരുന്ന ഇത് യഥാര്‍ത്ഥത്തില്‍ 8,66,000 ഉണ്ടെന്നാണ് ഒ എന്‍ എസ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
തിരക്ക് പിടിച്ച് നമ്പര്‍ 10 ല്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍, ബ്രെക്സിറ്റിന്റെ പേര് പറഞ്ഞ് അതിര്‍ത്തികള്‍ തുറന്നിട്ട് പരീക്ഷണം നടത്തുകയായിരുന്നു മുന്‍ സര്‍ക്കാര്‍ എന്ന് കീര്‍ സ്റ്റാര്‍മര്‍ ആരോപിച്ചു. ഇമിഗ്രേഷന്‍ സിസ്റ്റം നിയന്ത്രണത്തില്‍ കൊണ്ടു വരുന്ന കാര്യത്തില്‍ മുന്‍ സര്‍ക്കാര്‍ കൂടെക്കൂടെ പരാജയപ്പെടുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. കുടിയേറ്റ നിരക്ക് കുറയ്ക്കേണ്ടത് രാജ്യത്തിന്റെ ആവശ്യമാണെന്നും അത് തങ്ങള്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, ഇതിനായി ഏതെങ്കിലും ടാര്‍ഗറ്റ് വെയ്ക്കാന്‍ സ്റ്റാര്‍മര്‍ വിസമ്മതിച്ചു. അത് വിജയകരമല്ലെന്ന് മുന്‍കാല സര്‍ക്കാരുകളുടെ പ്രവൃത്തികളിലൂടെ തെളിഞ്ഞതാണെന്നും സ്റ്റാര്‍മര്‍ പറഞ്ഞു. ലെസ്റ്ററിന്റെ ജനസംഖ്യയുള്ള രണ്ട് നഗരങ്ങളുടെ ജനസംഖ്യയോട് തുല്യമായ എണ്ണം ആളുകളാണ് ഒരു വര്‍ഷം ബ്രിട്ടനിലേക്ക് കുടിയേറുന്നത് എന്നത് പുതിയ രാഷ്ട്രീയ ആരോപണങ്ങള്‍ക്ക് വഴിതെളിക്കും. 2021 മുതല്‍ യൂറോപ്യന്‍ യൂണിയനേതര രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് ദൃശ്യമാകുന്നത്.
ഇന്ത്യ, നൈജീരിയ, പാകിസ്ഥാന്‍, ചൈന, സിംബാബ്വേ എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഏറ്റവുമധികം കുടിയേറ്റം ബ്രിട്ടനിലേക്ക് ഉണ്ടാകുന്നത്. ഇന്ത്യയില്‍ നിന്നും മാത്രം, 2023 ജൂണില്‍ അവസാനിക്കുന്ന ഒരു വര്‍ഷത്തില്‍ 2,68,000 പേരാണ് ബ്രിട്ടനിലെത്തിയത്. അതേസമയം, ബ്രിട്ടനെ കുടിയേറ്റക്കാര്‍ക്ക് സുഖവാസത്തിനുള്ള ഹോട്ടല്‍ ആകാന്‍ അനുവദിക്കില്ല എന്ന് ഇന്നലെ ഒരു പ്രസംഗത്തിനിടയില്‍ പ്രതിപക്ഷ നേതാവ് കെമി ബെയ്ഡ്‌നോക്ക് പറഞ്ഞു. അതേസമയം, കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍ ബാക്കിവെച്ചു പോയ പ്രശ്നങ്ങള്‍ തങ്ങള്‍ പരിഹരിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ലേബര്‍ പാര്‍ട്ടി അവകാശപ്പെടുന്നത്.
ഈ വര്‍ഷം ജൂണ്‍ വരെയുള്ള 12 മാസക്കാലയളവില്‍ ബ്രിട്ടനില്‍ താമസിക്കാന്‍ എത്തിയ 1.2 മില്യന്‍ ആളുകളില്‍ 86 ശതമാനവും യൂറോപ്യന്‍ യൂണിയനില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. തൊഴില്‍ സംബന്ധമായി ഇക്കാലയളവില്‍ യുകെയില്‍ എത്തിയവരില്‍ ഏറ്റവു അധികം ഇന്ത്യാക്കാരാണ്. പഠന സംബന്ധമായി എത്തിയവരിലും മുന്നിട്ട് നില്‍ക്കുന്നത് ഇന്ത്യാക്കാര്‍ തന്നെയാണ്. ഒ എന്‍ എസ്സിന്റെ കണക്കുകള്‍ പ്രകാരം 1,16,000 പേര്‍ തൊഴിലുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ നിന്നും ബ്രിട്ടനിലെത്തിയപ്പോള്‍, 1,27,000 പേര്‍ പഠനാവശ്യങ്ങള്‍ക്കായി ഇവിടെയെത്തി.
എല്ലാ രാജ്യങ്ങളില്‍ നിന്നുമായി എത്തിയവരില്‍ 8,45,000 പേര്‍ തൊഴില്‍ക്ഷമതയുള്ള പ്രായപരിധിയില്‍ ഉള്‍പ്പെട്ടവര്‍ ആയിരുന്നെങ്കില്‍ 1,79,000 പേര്‍ കുട്ടികളായിരുന്നു. ഒ എന്‍ എസ്സിന്റെ പുതുക്കിയ കണക്കുകള്‍ പ്രകാരം ബ്രിട്ടനിലേക്കുള്ള ദീര്‍ഘകാലത്തേക്കുള്ള കുടിയേറ്റത്തില്‍ 84,000 പേരുടെ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. മൊത്തത്തില്‍ നോക്കിയാല്‍ , 2023 ലെ നെറ്റ് മൈഗ്രേഷനില്‍ 1,81,000 ന്റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 2023 ജൂണില്‍ അവസാനിച്ച വര്‍ഷത്തില്‍ നേരത്തെ കണക്കുകൂട്ടിയതിനേക്കാള്‍ 43,000 യുക്രെയിന്‍ പൗരന്മാര്‍ കൂടുതല്‍ ആയി എത്തി എന്നാണ് ഒ എന്‍ എസ് വെളിപ്പെടുത്തുന്നത്. ഡിസംബറില്‍ അവസാനിക്കുന്ന വര്‍ഷത്തില്‍ ഇത് 30,000 ആണ്.
പ്രതീക്ഷിച്ചതിലും കുറവ് യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍ മാത്രമെ ബ്രിട്ടന്‍ വിട്ട് പോയിട്ടുള്ളു. അതേസമയം ഇ യുവിന് പുറത്തുള്ള രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ വരവ് വര്‍ദ്ധിക്കുകയും ചെയ്തു. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തലത്തില്‍ എത്തിയെങ്കിലും ഇപ്പോള്‍ നെറ്റ് ഇമിഗ്രേഷന്‍ സാവധാനം കുറയാന്‍ തുടങ്ങിയിട്ടുണ്ടെന്നും ഒ എന്‍ എസ് വ്യക്തമാക്കുന്നു. 2021 മുതല്‍ ബ്രിട്ടനിലേക്കുള്ള കുടിയേറ്റം മുന്‍കാലങ്ങളിലേതിനേക്കാള്‍ വര്‍ദ്ധിച്ചു എന്നാണ് ഒ എന്‍ എസ് ഡയറക്റ്റര്‍ മേരി ഗ്രിഗറി പറയുന്നത്.
അതിന് കാരണങ്ങള്‍ പലതാണ്. യുക്രെയിന്‍ - റഷ്യന്‍ യുദ്ധം അതില്‍ പ്രധാനപ്പെട്ട ഒന്നാണ്. അതുപോലെ ബ്രെക്സിറ്റാനന്തര ഇമിഗ്രേഷന്‍ സിസ്റ്റവും ഇതില്‍ പ്രതിയാണ്. കോവിഡ് കാലത്ത് ഉണ്ടായിരുന്ന യാത്രാ വിലക്ക് കാരണം മുടങ്ങിപ്പോയ പഠനം തുടരുന്നതിനായി വിദ്യാര്‍ത്ഥികളുടെ കുത്തൊഴുക്ക് ഉണ്ടായതും ഈ കാലയളവില്‍ കുടിയേറ്റം വര്‍ദ്ധിക്കുന്നതിന് കാരണമായിട്ടുണ്ട്. എന്നാല്‍, ഈ വര്‍ഷം ജൂണില്‍ അവസാനിച്ച 12 മാസ കാലയളവില്‍ ഇമിഗ്രേഷനില്‍ 20 ശതമാനത്തിന്റെ കുറവ് ഉണ്ടായിട്ടുണ്ട്. ഈ വര്‍ഷം ആദ്യ ആറു മാസങ്ങളില്‍, തൊഴില്‍ സംബന്ധമായി കുടിയേറുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഈ വര്‍ഷം ആദ്യം കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നയങ്ങള്‍ തന്നെയാണ് ഇതിന് പ്രധാന കാരണം.