- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലക്ഷ്യം പഴുതടച്ചുള്ള സുരക്ഷ; വന്‍ മാറ്റങ്ങള്‍ക്കൊരുങ്ങി യുപിഐ ഇടപാടുകള്‍; പിന്‍ നമ്പറിന് പകരം ബദല്‍ രീതിയും പരിഗണനയില്‍; മാറ്റങ്ങള്‍ ഇങ്ങനെ
മുംബൈ: സാമ്പത്തിക ഇടപാടുകളിലെ സുരക്ഷ ഒന്നുകൂടി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്ത് യുപിഐ ഇടപാടുകളില്‍ വന്‍ മാറ്റങ്ങള്‍ നിര്‍ദ്ദേശം.യുപിഐ ഇടപാടുകളില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടായ സാഹചര്യത്തിലാണ് നാഷനല്‍ പേയ്മെന്റ് കോര്‍പറേഷന്‍സ് ഓഫ് ഇന്ത്യ (എന്‍പിസിഐ)സുരക്ഷ വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നത്.മാറ്റങ്ങള്‍ ഉടന്‍ തന്നെ നിലവില്‍ വരുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. നിലവിലെ പിന്‍ നമ്പറുകളും ഒടിപിയും ഒഴിവായേക്കുമെന്നാണ് വിവരം. ഓരോ തവണയും പണമിടപാട് നടത്താന്‍ നിശ്ചിത പിന്‍ നമ്പര്‍ നല്‍കുന്ന നിലവിലെ രീതി മാറ്റി ബദല്‍ സംവിധാനം കൊണ്ടുവരാനാണ് നീക്കം.നിലവിലുള്ള […]
മുംബൈ: സാമ്പത്തിക ഇടപാടുകളിലെ സുരക്ഷ ഒന്നുകൂടി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്ത് യുപിഐ ഇടപാടുകളില്‍ വന്‍ മാറ്റങ്ങള്‍ നിര്‍ദ്ദേശം.യുപിഐ ഇടപാടുകളില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടായ സാഹചര്യത്തിലാണ് നാഷനല്‍ പേയ്മെന്റ് കോര്‍പറേഷന്‍സ് ഓഫ് ഇന്ത്യ (എന്‍പിസിഐ)സുരക്ഷ വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നത്.മാറ്റങ്ങള്‍ ഉടന്‍ തന്നെ നിലവില്‍ വരുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.
നിലവിലെ പിന്‍ നമ്പറുകളും ഒടിപിയും ഒഴിവായേക്കുമെന്നാണ് വിവരം. ഓരോ തവണയും പണമിടപാട് നടത്താന്‍ നിശ്ചിത പിന്‍ നമ്പര്‍ നല്‍കുന്ന നിലവിലെ രീതി മാറ്റി ബദല്‍ സംവിധാനം കൊണ്ടുവരാനാണ് നീക്കം.നിലവിലുള്ള അഡീഷനല്‍ ഫാക്ടര്‍ ഒതന്റിക്കേഷന്‍ രീതിക്ക് സമാന്തരമായ മറ്റു സാധ്യതകള്‍ തേടണമെന്ന് റിസര്‍വ് ബാങ്ക് നാഷനല്‍ പേയ്മെന്റ് കോര്‍പറേഷനോട് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് പുതിയ നീക്കം.പിന്‍ നമ്പറും പാസ്വേഡും അല്ലാതെ വിരലടയാളം പോലുള്ള ബയോമെട്രിക് സങ്കേതങ്ങള്‍ ഉപയോഗിക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കാനായിരുന്നു റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം.
ഓരോ തവണയും പണമിടപാട് നടത്താന്‍ നിലവില്‍ 4 അക്കങ്ങളോ അല്ലെങ്കില്‍ 6 അക്കങ്ങളോ ഉള്ള പിന്‍ നല്‍കണം. ഈ സംവിധാനത്തിനു പകരം ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപകരണങ്ങളിലെ ബയോമെട്രിക് സാധ്യതകള്‍ പരീക്ഷിക്കാനാണ് ശ്രമം.വിരലടയാളം പരിശോധിച്ചോ ഫെയ്സ് ഐഡി പോലുള്ള സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയോ പിന്‍ നല്‍കുന്നതിനു സാധിക്കുമോയെന്നാണ് പരിശോധിക്കുന്നത്.ഇതുസംബന്ധിച്ച് വിവിധ തലത്തിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
ആദ്യഘട്ടത്തില്‍ പിന്‍ സംവിധാനവും ബയോമെട്രിക് രീതിയും ഒരുമിച്ച് നിലവിലുണ്ടായിരിക്കുകയും പിന്നീട് ഉപഭോക്താക്കള്‍ക്ക് ഇഷ്ടമുള്ള രീതി തിരഞ്ഞെടുക്കാന്‍ കഴിയുന്ന തരത്തിലുള്ളതുമായിരിക്കും പുതിയ സംവിധാനമെന്നും വിവരങ്ങള്‍ ഉണ്ട്.