പ്രണയത്തിന് കണ്ണില്ല..മൂക്കില്ല എന്നൊക്കെയാണ് പൊതുവെ പറയാറ്. പക്ഷെ ഇപ്പോൾ ഭാഷയും പ്രശ്‌നമല്ല എന്ന് തെളിയിച്ചിരിക്കുകയാണ് ഒരു പ്രണയജോഡികൾ.പെണ്ണങ്ങ് അമേരിക്കയിൽ നിന്ന്.പക്ഷെ ഒമ്പത് വയസ് കൂടുതൽ. പ്രായത്തിനും പക്ഷെ പ്രണയത്തിന് മുന്നിൽ സ്ഥാനമില്ല.ചെക്കൻ ഒരു ഇന്ത്യൻ ​ഗ്രാമത്തില്‍ നിന്നും. ഇവർ നേരിട്ട് കണ്ടത് ആകട്ടെ ഇൻസ്റ്റാഗ്രാമിലൂടെ ഇതോടു കൂടി അവർക്കിടയിൽ പ്രണയം ആരംഭിക്കുകയാണ്.

ഈ വ്യത്യസ്തമായ പ്രണയകഥ ഇപ്പോൾ സോഷ്യൽ മീഡിയയിലും ഏറെ ചർച്ച വിഷയം ആയിരിക്കുകയാണ്. കാരണം 90s കിഡ്‌സുകളുടെ ഒരു പ്രധാന വിഷയമാണ് ഇത്. അവരുടെ കാഴ്ചപ്പാടിൽ ഇപ്പോൾ നല്ല പിള്ളേരെ കിട്ടണമെങ്കിൽ വേറെ സംസ്ഥാനമോ അല്ലെങ്കിൽ വേറെ രാജ്യമോ തെരഞ്ഞെടുക്കണമെന്നാണ് പറയുന്നത്. അവർക്ക് പ്രചോദനമാണ് ഈ ആന്ധ്രാക്കാരൻ പയ്യൻ. അതുപോലെ ഇത് കണ്ട് സഹിക്കാൻ കഴിയാത്തവരും ഉണ്ട്. ഈ ക്യൂട്ട് പ്രണയ ജോഡികളുടെ കഥ ഇങ്ങനെ...

അമേരിക്കയിൽ നിന്നുള്ള ജാസ്‌ലിന്‍ ഫൊറേറയും ആന്ധ്രായിലെ ഒരു ​ഗ്രാമത്തിൽ നിന്നുള്ള ചന്ദന്‍ സിങ് രജ്പുതുമാണ് ആ പ്രണയജോഡികൾ. വിവാഹമോചിതയായ ജാസ്‍ലിന് ഒരു കുഞ്ഞുമുണ്ട്. ഇൻസ്റ്റ​ഗ്രാമിലാണ് അവൾ ചന്ദനെ കണ്ടുമുട്ടുന്നത്. ചന്ദനെക്കാൾ ഒമ്പത് വയസിന് മൂത്തതാണ് ജാസ്‍ലിൻ. എന്നാൽ, പ്രായം ആ ബന്ധത്തെ തള്ളിക്കളയാൻ ഒരു തടസമാണ് എന്ന് ചന്ദന് തോന്നിയില്ല.

വീഡിയോ ഫോട്ടോ​ഗ്രാഫർ കൂടിയായ ജാസ്‍ലിൻ ഒടുവിൽ ഓൺലൈനിലൂടെയുള്ള എട്ട് മാസത്തെ ഡേറ്റിം​ഗിന് ശേഷം ചന്ദനെ കാണാൻ അമേരിക്കയിൽ നിന്നും നേരെ ഇന്ത്യയിലേക്ക് പറന്നു. തങ്ങളുടെ പ്രണയകഥ അവൾ തന്നെയാണ് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. ഒപ്പം ഇന്ത്യയിൽ നിന്നുള്ള ചന്ദന്റെ ഒപ്പമുള്ള ചിത്രങ്ങളും ഒക്കെ ജാസലിൻ വീഡിയോയിൽ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.

ഇരുവരും പരിചയപ്പെട്ടത് ഇൻസ്റ്റ​ഗ്രാമിലാണെങ്കിലും പിന്നീട് ആ ബന്ധം വീഡിയോ കോളിലേക്ക് മാറി. ഒടുവിൽ മാസങ്ങളോളം ഓൺലൈനിലൂടെ പ്രണയിച്ച ശേഷം ആദ്യമായി ഇരുവരും തമ്മിൽ കാണുകയായിരുന്നു. അതിന്റെ മനോഹര നിമിഷങ്ങളും വീഡിയോയിൽ കാണാം. ചന്ദന് വിസയ്ക്ക് അപേക്ഷിച്ചിരിക്കുകയാണ് എന്നും അത് കിട്ടിയാലുടനെ രണ്ടുപേരും ചേർന്ന് യുഎസ്സിൽ പുതിയ ജീവിതം തുടങ്ങുമെന്നും വീഡിയോയിൽ പറയുന്നു. ഏതായാലും, നെറ്റിസൺസിനെ ഈ ക്യൂട്ട് കപ്പിളിനെയും അവരുടെ പ്രണയകഥയും ഇഷ്ടമായി എന്നാണ് കമന്റുകളിൽ നിന്നും മനസിലാവുന്നത്.