- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓക്കുപ്പന്‍സി സൂപ്പര്‍; ലാഭ റൂട്ടില്‍ ഓടാന്‍ റെയില്‍വേയ്ക്ക് മടി; സ്വകാര്യ ബസ് ലോബി കളി തുരുന്നു; കൊച്ചി- ബംഗ്ലൂരു വന്ദേഭാരത് ഓട്ടം നിര്‍ത്തുമ്പോള്‍
കൊച്ചി: എറണാകുളം - ബംഗളൂരു വന്ദേഭാരത് സ്പെഷ്യല്‍ സര്‍വീസ് നിര്‍ത്തലാക്കിയത് വിവാദത്തില്‍. ഈ തീവണ്ടിയില്‍ നല്ല തിരക്കുണ്ടായിരുന്നു. റെയില്‍വേയ്ക്ക് വമ്പന് ലാഭവും. എന്നിട്ടും മുടങ്ങി. അതിനിടെ ഓഗസ്റ്റ് 26 വരെ പ്രഖ്യാപിച്ചിരുന്ന സര്‍വീസ് നീട്ടിയുള്ള വിജ്ഞാപനമിറങ്ങാത്തതാണ് കാരണമെന്നാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം. പുതിയ സമയക്രമീകരണം അനുവദിച്ച ശേഷം സര്‍വീസ് നീട്ടുമെന്നാണ് റെയില്‍വേയുടെ വിശദീകരണം. 8 മാസമായി ഓടുന്ന മംഗളൂരു - ഗോവ വന്ദേഭാരതില്‍ മൊത്തം 31 ശതമാനമാണു ബുക്കിങ്. അതേസമയം, എറണാകുളം ബെംഗളൂരു സര്‍വീസിന് 105%, […]
കൊച്ചി: എറണാകുളം - ബംഗളൂരു വന്ദേഭാരത് സ്പെഷ്യല്‍ സര്‍വീസ് നിര്‍ത്തലാക്കിയത് വിവാദത്തില്‍. ഈ തീവണ്ടിയില്‍ നല്ല തിരക്കുണ്ടായിരുന്നു. റെയില്‍വേയ്ക്ക് വമ്പന് ലാഭവും. എന്നിട്ടും മുടങ്ങി. അതിനിടെ ഓഗസ്റ്റ് 26 വരെ പ്രഖ്യാപിച്ചിരുന്ന സര്‍വീസ് നീട്ടിയുള്ള വിജ്ഞാപനമിറങ്ങാത്തതാണ് കാരണമെന്നാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം. പുതിയ സമയക്രമീകരണം അനുവദിച്ച ശേഷം സര്‍വീസ് നീട്ടുമെന്നാണ് റെയില്‍വേയുടെ വിശദീകരണം.
8 മാസമായി ഓടുന്ന മംഗളൂരു - ഗോവ വന്ദേഭാരതില്‍ മൊത്തം 31 ശതമാനമാണു ബുക്കിങ്. അതേസമയം, എറണാകുളം ബെംഗളൂരു സര്‍വീസിന് 105%, ബെംഗളൂരു - എറണാകുളം സര്‍വീസിന് 88% എന്നിങ്ങനെയാണു യാത്രക്കാരുടെ എണ്ണം. എന്നിട്ടും യാത്രക്കാരുടെ തിരക്ക് പോലും പരിഗണിക്കാതെ തീവണ്ടി വേണ്ടെന്ന് വച്ചു. ഒക്കുപ്പന്‍സി റേറ്റിന്റെ കാര്യത്തില്‍ കേരളത്തിലെ മറ്റ് വന്ദേഭാരത് ട്രെയിനുകളെപ്പോലെ ബംഗ്ലൂരു സര്‍വ്വീസും.
ബംഗളൂരുവില്‍ നിന്ന് രാവിലെ 5.30ന് പുറപ്പെടുന്ന ട്രെയിനിന്റെ സമയം ഒരു മണിക്കൂര്‍ നീട്ടി 6.30 ആക്കണമെന്ന നിര്‍ദേശം ദക്ഷിണ റെയില്‍വേ മുന്നോട്ട് വച്ചിരുന്നു. പുതിയ സമയക്രമീകരണം അനുവദിച്ച ശേഷം സര്‍വീസ് നീട്ടുമെന്നാണ് അധികൃതര്‍ പറയുന്നത്. പരീക്ഷണാടിസ്ഥാനത്തിലായിരുന്നു കൊച്ചിയില്‍ നിന്ന് ബംഗ്ലൂരുവിലേക്കുള്ള തീവണ്ടി.
സര്‍വീസ് സ്ഥിരമാക്കുന്നതിനുള്ള എല്ലാ യോഗ്യതയുമുണ്ടായിട്ടും കേരളത്തെ തഴഞ്ഞു. മികച്ച വരുമാനം ലഭിക്കുന്ന റൂട്ടിലെ സര്‍വീസ് സ്വകാര്യ ബസ് ലോബിക്ക് വേണ്ടിയാണ് ഒഴിവാക്കുന്നതെന്ന ആരോപണവും ശക്തമാണ്. ആഴ്ചയില്‍ മൂന്നു ദിവസത്തെ സര്‍വീസായി ജൂലൈ 25നാണ് എറണാകുളം - ബംഗളൂരു സ്പെഷ്യല്‍ സര്‍വീസ് ആരംഭിച്ചത്. വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സര്‍വീസ് നീട്ടുമെന്നാണു റെയില്‍വേ അറിയിച്ചത്. പക്ഷേ കേരളത്തോട് അത് കാട്ടുന്നില്ല.
താല്‍കാലിക സര്‍വ്വീസിന് ശനി, ഞായര്‍ ദിവസങ്ങളില്‍ പലര്‍ക്കും ടിക്കറ്റ് ലഭിക്കാറില്ല എന്നതായിരുന്നു വസ്തുത. എട്ടു കോച്ചുകളില്‍ ചെയര്‍, എക്‌സിക്യൂട്ടീവ് ക്ലാസുകളിലായി 600 സീറ്റുകളുണ്ട്. ഒരു റേക്ക് കൂടി അനുവദിച്ച് സര്‍വീസ് സ്ഥിരമാക്കാന്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ ജനപ്രതിനിധികള്‍ അടിയന്തരമായി ഇടപെടണമെന്നായിരുന്നു യാത്രക്കാരുടെ ആവശ്യം. 31% യാത്രക്കാര്‍ മാത്രമുള്ള മംഗളൂരു ഗോവ വന്ദേഭാരതിനു കഴിഞ്ഞ മാസം അധിക റേക്ക് അനുവദിച്ചു.
മധുര- ബംഗളൂരു കന്റോണ്‍മെന്റ്, നാഗര്‍കോവില്‍ -ചെന്നൈ എന്നിവയാണ് ഉടന്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാന്‍ പോകുന്ന വന്ദേഭാരത് എക്‌സ്പ്രസുകള്‍. എന്നാല്‍, യാത്രക്കാരും സംസ്ഥാന സര്‍ക്കാരും ആവശ്യപ്പെട്ടിരുന്ന എറണാകുളം -ബംഗളൂരു വന്ദേഭാരത് അംഗീകരിച്ചിട്ടില്ല. ആകെ രണ്ട് ട്രെയിനുകളാണ് തെക്കന്‍ കേരളത്തില്‍നിന്ന് ബെംഗളൂരുവിലേക്കുള്ള പ്രതിദിന സര്‍വീസ്. കന്യാകുമാരി ബെംഗളൂരു ഐലന്‍ഡ് എക്‌സ്പ്രസ്, കൊച്ചുവേളി മൈസൂരു എക്‌സ്പ്രസ് എന്നിവയാണവ. വന്ദേഭാരത് സര്‍വീസ് വന്നാല്‍ ഏറ്റവും കൂടുതല്‍ ഗുണം ലഭിക്കുക ഐടി പ്രൊഫഷണലുകള്‍ക്കായിരിക്കും.
മാസങ്ങള്‍ക്കു മുന്‍പ് ടിക്കറ്റ് ബുക്ക് ചെയ്താണ് നാട്ടിലേക്കു യാത്ര ചെയ്യുന്നതെന്നു ബെംഗളൂരു കേരള ട്രെയിന്‍ യൂസേഴ്‌സ് ഫോറം സെക്രട്ടറി പി.ജി.വെങ്കിടേഷ് പറഞ്ഞിരുന്നു. ഇവര്‍ക്കെല്ലാം ആശ്വാസമായിരുന്നു താല്‍കാലിക വന്ദേഭാരത്.