ഇ​ടു​ക്കി: കേരളത്തെ തന്നെ നടുക്കിയ കേസായിരുന്നു ആ​റു​വ​യ​സു​കാ​രി​യെ അതിക്രൂരമായി ബ​ലാ​ത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം. ഇടുക്കി വ​ണ്ടി​പ്പെ​രി​യാ​റി​ലാണ് സംഭവം നടന്നത്. 2021 ജൂൺ 30 നാണ് വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റ് ലയത്തിൽ വെറും ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയത്. കുട്ടി കഴുത്തിൽ ഷാൾ കുരുങ്ങി മരിച്ചെന്നായിരുന്നു ആദ്യ സംശയം പക്ഷെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കുട്ടി പീഡനത്തിന് ഇരയായതായി ഒടുവിൽ തെളിയുകയായിരുന്നു.

അതിനുശേഷമാണ് വണ്ടിപ്പെരിയാർ സ്വദേശി അർജുനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. പീഡനത്തിനിടെ ബോധരഹിതയായ കുഞ്ഞിനെ പ്രതി കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കുകയായിരുന്നുവെന്നാണ് കേസിൽ പോലീസ് പറയുന്നത്.

ഇപ്പോഴിതാ, കോടതി പ്രതിയെ വെറുതെ വിട്ട ശേഷം. വ​ണ്ടി​പ്പെ​രി​യാ​റി​ല്‍ ആ​റു​വ​യ​സു​കാ​രി​യെ ബ​ലാ​ത്സം​ഗം ചെ​യ്തു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ​ ഹൈ​ക്കോ​ട​തി വി​ധി​ക്ക് പി​ന്നാ​ലെ പ്ര​തി അ​ർ​ജു​ൻ സം​സ്ഥാ​നം വി​ട്ട​താ​യി സൂ​ച​നകൾ. ഇ​യാ​ള്‍ ത​മി​ഴ്‌​നാ​ട്ടി​ലേ​ക്ക് ക​ട​ന്ന​താ​യാ​ണ് വി​വ​രങ്ങൾ ലഭിക്കുന്നത്.

ഹൈ​ക്കോ​ട​തി​യെ നേ​രി​ട്ട് വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്ന് അ​ഭി​ഭാ​ഷ​ക​ന്‍ ഉ​ള്‍​പ്പെ​ടെ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും അ​ര്‍​ജു​ന്‍ ഇതുവരെ ത​യാ​റാ​യി​ട്ടി​ല്ല. പ്ര​തി വി​ചാ​ര​ണ​ക്കോ​ട​തി​യി​ല്‍ കീ​ഴ​ട​ങ്ങി ബോ​ണ്ട് ന​ല്‍​കാ​ന്‍ ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശം നൽകിയിരിന്നു. അ​ര്‍​ജു​ന്‍ വി​ദേ​ശ​ത്തേ​ക്കു ക​ട​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ ഉ​പ​ഹ​ര്‍​ജി​യി​ലാണ് നി​ര്‍​ദേ​ശം.


പ​ത്തു ദി​വ​സ​ത്തി​ന​കം ബോ​ണ്ട് സ​മ​ര്‍​പ്പി​ക്കാ​നും ജ​സ്റ്റീ​സു​മാ​രാ​യ പി.​ബി. സു​രേ​ഷ് കു​മാ​ര്‍, ജോ​ബി​ന്‍ സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​ര​ട​ങ്ങി​യ ഡി​വി​ഷ​ന്‍ ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ടു. വി​ചാ​ര​ണ​ക്കോ​ട​തി​യി​ല്‍ 50,000 രൂ​പ​യു​ടെ സ്വ​ന്ത​വും സ​മാ​ന തു​ക​യ്ക്കു​ള്ള മ​റ്റ് ര​ണ്ടു പേ​രു​ടെ​യും ബോ​ണ്ടു​ക​ള്‍ കെ​ട്ടി​വ​യ്ക്ക​ണം. ബോ​ണ്ട് ന​ല്‍​കി​യി​ല്ലെ​ങ്കി​ല്‍ ജാ​മ്യ​മി​ല്ലാ അ​റ​സ്റ്റ് വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ക്കാ​നും കോ​ട​തി നി​ര്‍​ദേ​ശി​ക്കുകയും ചെയ്തു.

കൊടുംക്രിമിനിലായ പ്രതി മൂന്ന് വയസ് മുതൽ കുഞ്ഞിനെ നിരന്തരം പീഡിപ്പിച്ചിരുന്നെന്നും മാതാപിതാക്കൾ ജോലിക്ക് പോകുന്ന സമയത്തായിരുന്നു പീഡനമെന്നും പോലീസ് നേരെത്തെ പറഞ്ഞിരുന്നു. കേസിൽ 2021 സെപ്തംബർ 21 നാണ് കുറ്റപത്രം സമർപ്പിച്ചത്.

പ്രതിക്കെതിരെ കൊലപാതകം, ബലാത്സംഗം, പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകൾ ഉൾപ്പടെ ചുമത്തിയിരുന്നു. കേസിൽ സാക്ഷികളാക്കിയിരുന്ന 48 പേരെ വിസ്തരിക്കുകയും ചെയ്തു. 69ലധികം രേഖകളും 16 വസ്തുക്കളും തെളിവായി കോടതിയിൽ സമർപ്പിച്ചിരുന്നു. വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കുമെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.


അങ്ങനെ ഇടയ്ക്ക് ഒരു കുറ്റവും തെളിയിക്കാനായില്ലെന്ന് കാണിച്ച് ഒടുവിൽ വണ്ടിപ്പെരിയാറിലെ പോക്‌സോ കേസ് പ്രതിയെ വെറുതെ വിടുകയായിരുന്നു. കേസിൽ ഒരു കുറ്റം പോലും തെളിയിക്കാൻ കഴിയാഞ്ഞതോടെയാണ് കട്ടപ്പന അതിവേഗ കോടതി പ്രതിയെ വെറുതെ വിട്ടത്.

കേസിൽ പ്രതി അർജുൻ നിരപരാധിയാണെന്നും അന്വേഷണത്തിൽ പോലീസിന് വീഴ്ച്ചപറ്റിയെന്നും നഷ്ടപരിഹാരം വേണമെന്നും അർജുന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. അതേസമയം കേസിന്റെ വിധി പുറത്തുവന്നതിന് പിന്നാലെ മരിച്ച കുഞ്ഞിന്റെ ബന്ധുക്കൾ കോടതിയിൽ പ്രതിഷേധിച്ചു. അന്ന് വിധി കേട്ട് പൊട്ടിക്കരഞ്ഞ കുട്ടിയുടെ മുത്തശിയും ബന്ധുക്കളും കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് ആവർത്തിച്ചു. കേസിൽ നീതി ലഭിച്ചില്ലെന്ന് കുട്ടിയുടെ അമ്മയും അന്ന് ആരോപിച്ചിരുന്നു.

അതേസമയം, അര്‍ജുനെ കീഴ്‌ക്കോടതി കുറ്റവിമുക്തനാക്കിയതിനെതിരെ സംസ്ഥാന സര്‍ക്കാരാണ് അപ്പീല്‍ നല്‍കിയത്. അപ്പീലില്‍ അര്‍ജുന്‍ ഇതുവരെ എതിര്‍സത്യവാങ്മൂലം നല്‍കിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ നടപടി. കുറ്റവിമുക്തനാക്കിയ പ്രതിയോട് ഹാജരാകാന്‍ ആവശ്യപ്പെടുന്നത് അപൂര്‍വ്വമായ സംഭവമാണ്.

ഇതിനിടെ, ഹൈക്കോടതിയുടെ ഇടപെടല്‍ പ്രതീക്ഷ നല്‍കുന്നതാണെന്ന് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവ് പ്രതികരിച്ചു. പ്രതിയെ വെറുതേവിട്ട കട്ടപ്പന കോടതിയുടെ നടപടിയില്‍ താനും കുടുംബവും ദുഃഖിതരായിരുന്നു. കേസില്‍ നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും കുട്ടിയുടെ പിതാവ് പ്രതികരിച്ചു.