- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
സ്വാമി സച്ചിദാനന്ദ സ്വന്തം ഇഷ്ടപ്രകാരം കാര്യങ്ങള്‍ ചെയ്യുന്നു; ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ല; സ്ഥാനാര്‍ഥികളുടെ പേര് എഴുതി നല്‍കാന്‍ സച്ചിദാനന്ദ ആരാണ്? സച്ചിദാനന്ദ പമ്പര വിഡ്ഢിയാണ്; ശിവഗിരി മഠം പ്രസിഡന്റിനെ കടന്നാക്രമിച്ച് വെള്ളാപ്പള്ളി നടേശന്‍; ഈ നടക്കുന്നതെല്ലാം മഠത്തിന്റെ ധര്‍മ്മത്തിന് നിരക്കുന്നതോ?

തിരുവനന്തപുരം: ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് സ്വാമി നടത്തിയ ഇടപെടലുകളെ 'പമ്പര വിഡ്ഢിത്തം' എന്ന് വിശേഷിപ്പിച്ച വെള്ളാപ്പള്ളി, സച്ചിദാനന്ദ ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്നും ആഞ്ഞടിച്ചു. വെള്ളാപ്പള്ളിയെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് പുറത്താക്കിയ ഹൈക്കോടതി വിധി ശിവഗിരി മഠം സ്വാഗതം ചെയ്തതിന് പിന്നാലെയാണ് വെള്ളാപ്പള്ളിയുടെ അതിരൂക്ഷ വിമര്‍ശനം വരുന്നത്.
രാഷ്ട്രീയക്കാരുടെ വാലായി നടക്കുകയല്ല ശിവഗിരി മഠം ചെയ്യേണ്ടതെന്ന് വെള്ളാപ്പള്ളി പരിഹസിച്ചു. സ്ഥാനാര്‍ത്ഥികളുടെ പേര് എഴുതി നല്‍കാന്‍ സച്ചിദാനന്ദ ആരാണെന്നും, പ്രസിഡന്റ് സ്വന്തം ഇഷ്ടപ്രകാരം കാര്യങ്ങള്‍ തീരുമാനിക്കുന്നത് മഠത്തിന്റെ ധര്‍മ്മത്തിന് നിരക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു. മഠം ട്രസ്റ്റ് ചേര്‍ന്ന് എടുക്കേണ്ട തീരുമാനങ്ങള്‍ വ്യക്തിപരമായ താല്‍പ്പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ല. സച്ചിദാനന്ദയുടേത് വ്യക്തിപരമായ നിലപാടാണെന്ന് മഠം സെക്രട്ടറി തന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍, അദ്ദേഹം ആ കസേരയില്‍ ഇരിക്കാന്‍ അര്‍ഹനല്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഈഴവ, വിശ്വകര്‍മ്മ വിഭാഗങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്നും ജയസാധ്യതയില്ലാത്ത സീറ്റുകളിലാണ് ഇവരെ പരിഗണിക്കുന്നതെന്നും സ്വാമി സച്ചിദാനന്ദ നേരത്തെ ആരോപിച്ചിരുന്നു. ഇതുസംബന്ധിച്ച് രാഹുല്‍ ഗാന്ധി ശിവഗിരി സന്ദര്‍ശിച്ചപ്പോള്‍ സ്വാമി കത്ത് നല്‍കുകയും ചെയ്തിരുന്നു. ഇതിനെയാണ് വെള്ളാപ്പള്ളി കടന്നാക്രമിച്ചത്. അതേസമയം, വെള്ളാപ്പള്ളിക്കെതിരായ കോടതി വിധി ശ്രീനാരായണീയ ഭക്തര്‍ക്ക് ആശ്വാസകരമാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ശിവഗിരി മഠം. ഗുരുവിന്റെ സന്ദേശങ്ങളില്‍ നിന്നുള്ള വ്യതിചലനമാണ് നിലവിലെ ഭരണസമിതിയില്‍ കണ്ടതെന്നും മാറ്റം അനിവാര്യമാണെന്നും സച്ചിദാനന്ദ വ്യക്തമാക്കിയിരുന്നു.
സ്വാമി സച്ചിദാനന്ദ സ്വന്തം ഇഷ്ടപ്രകാരം കാര്യങ്ങള്‍ ചെയ്യുന്നു. ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ല. സ്ഥാനാര്‍ഥികളുടെ പേര് എഴുതി നല്‍കാന്‍ സച്ചിദാനന്ദ ആരാണ്? സച്ചിദാനന്ദ പമ്പര വിഡ്ഢിയാണ്. - വെള്ളാപ്പള്ളി പറഞ്ഞു. ശിവഗിരി മഠത്തില്‍ ഇരുന്ന് ഇങ്ങനെ ചെയ്യാമോ ? സ്വന്തം നിലയില്‍ ചെയ്തത് ആണെന്ന് സെക്രട്ടറി തന്നെ പറയുന്നു. ആ കസേരയില്‍ ഇരിക്കാന്‍ യോഗ്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയക്കാരുടെ വാലായി നടക്കുകയല്ല ശിവഗിരി മഠം ചെയ്യേണ്ടത്. ശിവഗിരി മഠത്തിന് ശിവഗിരി മഠത്തിന്റേതായ ധര്‍മമുണ്ട്. പ്രസിഡന്റിന് അഭിപ്രായം പറയണമെങ്കില്‍ ട്രസ്റ്റ് ചേര്‍ന്ന് തീരുമാനിക്കണം. 18 പേരുടെ പേര് എഴുതിക്കൊടുത്തെന്നും എത്രപേര് സ്ഥാനാര്‍ഥിയാകുമെന്ന് കാണാമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
യുഡിഎഫിന്റെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ഒട്ടേറെ കാര്യങ്ങള്‍ സച്ചിദാനന്ദ പ്രതികരിച്ചിരുന്നു. പിന്നാക്ക വിഭാഗങ്ങളില്‍പ്പെടുന്ന പ്രത്യേകിച്ച് ഈഴവ വിഭാഗങ്ങളില്‍പ്പെടുന്ന ആള്‍ക്കാര്‍ക്ക് പ്രാതിനിധ്യം നല്‍കുന്നില്ലെന്ന് അദ്ദേഹം സൂചിപ്പിച്ചു. പരിഗണിക്കുമ്പോഴെല്ലാം ജയസാധ്യതയില്ലാത്ത മണ്ഡലങ്ങളിലാണ് അവരെ പരിഗണിക്കുന്നത്. അത് ഇനി ഒഴിവാക്കണം. ജയസാധ്യതയുള്ള മണ്ഡലങ്ങളിലേക്ക് ഈഴവ വിഭാഗത്തില്‍ നിന്നും വിശ്വകര്‍മ്മ വിഭാഗത്തില്‍ നിന്നടക്കം പരിഗണിക്കണമെന്നും പ്രാതിനിധ്യം ഉറപ്പാക്കണമെന്നും അദ്ദേഹം നേരത്തേ പറഞ്ഞിരുന്നു. രാഹുല്‍ ഗാന്ധി കഴിഞ്ഞദിവസം ശിവഗിരി മഠത്തില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് ഒരു കത്തും നല്‍കിയിരുന്നു.


