- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
വിജയ് ഇന്നലെ കന്യാകുമാരിയിൽ കാണിക്കാൻ ശ്രമിച്ചത് 'മാസ്റ്റർ' സിനിമയിലെ ആ കൂൾ രംഗമോ?; പാവപ്പെട്ടവൻ റോഡ് സൈഡിൽ നിന്ന് ഒരു 'ഫ്ലവർ ബോൾ' എടുത്തെറിഞ്ഞതും തിരിഞ്ഞോടിയ അണ്ണൻ; ഇതോടെ സോഷ്യൽ മീഡിയയിൽ ട്രോൾ മഴ; മിക്കവരും ചോദിക്കുന്നത് ഒരൊറ്റ കാര്യം മാത്രം; ചീറും പുലി എലിയാകുന്ന കാഴ്ച; ഈ 'നിഷ്കളങ്ക ഹൃദയൻ' രാഷ്ട്രീയത്തിൽ എങ്ങനെ രക്ഷപ്പെടും

കന്യാകുമാരി: കന്യാകുമാരിയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തമിഴ് സൂപ്പർതാരം വിജയ് നടത്തിയ സൈക്കിൾ യാത്രയും അതിനിടയിലുണ്ടായ 'ഫ്ലവർ ബോൾ' സംഭവവുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാവിഷയം. സത്യം പറഞ്ഞാൽ ലോകേഷ് സംവിധാനം ചെയ്ത മാസ്റ്റർ സിനിമയിലെ ആ കൂൾ രംഗത്തെ ഓർമ്മിപ്പിക്കുംവിധം ആയിരുന്നു ദളപതിയുടെ ഇന്നലെത്തെ പോക്ക്. സിനിമയിൽ തന്റെ കാർ പഞ്ചർ ആയെന്ന് കാണുമ്പോൾ തന്നെ തളർന്ന് പോകാതെ അടുത്ത മാർഗം കണ്ടെത്തുന്നതായിട്ടാണ് സൈക്കിൾ ചവിട്ടുന്ന രംഗം കാണിക്കുന്നത്. സിനിമയിലെ മാസ് രംഗങ്ങളെ അനുസ്മരിപ്പിക്കും വിധം ആരാധകരെ അഭിസംബോധന ചെയ്ത് നീങ്ങിയ വിജയിക്ക് നേരെ ജനക്കൂട്ടത്തിനിടയിൽ നിന്ന് ഒരാൾ ഒരു 'ഫ്ലവർ ബോൾ' എറിയുകയായിരുന്നു.
എന്നാൽ, അപ്രതീക്ഷിതമായി പാഞ്ഞുവന്ന വസ്തു ബോംബോ മറ്റോ ആണെന്ന് കരുതി വിജയ് അമ്പരക്കുകയും മിന്നൽവേഗത്തിൽ സൈക്കിൾ ഉപേക്ഷിച്ച് തന്റെ സുരക്ഷാ വാഹനത്തിനുള്ളിലേക്ക് ഓടിക്കയറുകയും ചെയ്തു. ഈ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ ട്രോൾ മഴയാണ് പെയ്യുന്നത്. "സിനിമയിൽ ബോംബും വെടിയുണ്ടയും പുഷ്പം പോലെ നേരിടുന്ന ചീറും പുലി റിയൽ ലൈഫിൽ പൂവ് കണ്ട് പേടിച്ചോടിയ എലിയായോ?" എന്നാണ് ട്രോളന്മാരുടെ പരിഹാസം.
ചട്ടമ്പിനാടിലെ ദശമൂലം ദാമുവിനോടും മറ്റും വിജയിയെ ഉപമിച്ചുള്ള വീഡിയോകൾ വൈറലായിക്കഴിഞ്ഞു. "ഒരു പൂച്ചെണ്ട് കണ്ട് ഇത്രയും ഭയപ്പെടുന്ന ഈ 'നിഷ്കളങ്ക ഹൃദയൻ' തമിഴ്നാട്ടിലെ കലുഷിതമായ രാഷ്ട്രീയത്തിൽ എങ്ങനെ രക്ഷപ്പെടും?" എന്ന ചോദ്യമാണ് മിക്കവരും ഉയർത്തുന്നത്. സിനിമയിലെ ധീരത പ്രസംഗങ്ങളിൽ മാത്രമാണോ എന്ന വിമർശനവും ഇതോടൊപ്പം ശക്തമാണ്. വിജയിയെ അനുകൂലിക്കുന്നവർ സുരക്ഷാ മുൻകരുതൽ എന്ന് ന്യായീകരിക്കുമ്പോഴും, സോഷ്യൽ മീഡിയയിൽ ചിരി പടർത്തുകയാണ് ഈ 'സൈക്കിൾ-ഫ്ലവർ ബോൾ' ഓട്ടം.
ഒരു സ്ഥലത്തെത്തിയപ്പോഴേക്കും വണ്ടിയിൽ നിന്നുമിറങ്ങി സൈക്കിൾ ചവിട്ടിയാണ് അദ്ദേഹം ആരാധകരേയും അണികളേയും അഭിസംബോധന ചെയ്തത്. ഇതിനിടയിൽ ഒരാൾ 'ഫ്ലവർ ബോൾ' എറിയുന്നത് കാണാം. ഇത് കണ്ടതും അതിവേഗത്തിൽ വിജയ് തിരികെ തന്റെ വാഹനത്തിൽ കയറുകയായിരുന്നു. ഇതാണിപ്പോൾ ട്രോളുകൾക്ക് വഴിവച്ചിരിക്കുന്നത്.
'ഫ്ലവർ ബോൾ' എറിഞ്ഞ് കണ്ണടച്ച് തുറക്കുന്ന വേഗത്തിലാണ് വിജയ് വാഹനത്തിലേക്ക് കയറിയത്. പിന്നാലെ സൈക്കിളുമെടുത്ത് ബോഡിഗാർഡ്സും പോയി. ഫ്ലവർ ബോൾ, ബോംബ് ആണെന്ന് കരുതി വിജയ് പേടിച്ചോടി എന്ന തരത്തിലാണ് ട്രോളുകളിലും സോഷ്യൽ മീഡിയയിലും ഈ വീഡിയോ പ്രചരിക്കുന്നത്. 'സിനിമയിൽ ബോംബും തോക്കുമായി നിൽക്കുന്ന വില്ലൻമാരെ ധീരതയോടെ നേരിട്ട് ഗ്രാമങ്ങളെ രക്ഷിക്കുന്ന ആളാണ് വിജയ്. പ്രസംഗങ്ങളിലും ധീരതയാണ്. പക്ഷേ റിയൽ ലൈഫിൽ സൈക്കിൾ റാലിക്കിടെ ഒരു പൂമാല വന്നു വീണപ്പോ ഓടെടാ ഓട്ടം', എന്ന് പറഞ്ഞാണ് ട്രോളുകൾ.
ഭരണകക്ഷിയായ ഡിഎംകെയെ കടന്നാക്രമിച്ചും വിപ്ലവകരമായ വാഗ്ദാനങ്ങൾ മുന്നോട്ടുവെച്ചുമാണ് കന്യാകുമാരിയിലും വിജയ് ജനങ്ങളെ അഭിസംബോധന ചെയ്തത്. സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾ സാധാരണക്കാരെ പീഡിപ്പിക്കുന്ന കേന്ദ്രങ്ങളായി മാറിയിരിക്കുകയാണെന്ന് വിജയ് കുറ്റപ്പെടുത്തി. ഒരു ചെറിയ കാര്യത്തിന് പോലും ജനങ്ങൾ ഉദ്യോഗസ്ഥരുടെയും ഭരണകക്ഷി നേതാക്കളുടെയും മുന്നിൽ കൈനീട്ടേണ്ട അവസ്ഥയാണ്. അഴിമതി താഴെത്തട്ട് മുതൽ മുകൾത്തട്ട് വരെ പടർന്നുപിടിച്ചിരിക്കുന്നു. ഓരോ സർക്കാർ പദ്ധതിയിൽ നിന്നും നിശ്ചിത ശതമാനം 'കട്ട്' (കമ്മീഷൻ) മന്ത്രിമാരുടെ പോക്കറ്റിലേക്കാണ് പോകുന്നതെന്നും വിജയ് ആരോപിച്ചു.
ജനങ്ങൾക്ക് സേവനങ്ങൾ ലഭിക്കാൻ സർക്കാർ ഓഫീസുകൾ കയറിയിറങ്ങേണ്ടി വരില്ലെന്നതാണ് ടിവികെയുടെ പ്രധാന വാഗ്ദാനം. സർക്കാർ പദ്ധതികളും ആനുകൂല്യങ്ങളും പൗരന്മാരുടെ വീട്ടുപടിക്കൽ നേരിട്ടെത്തിക്കും. ഇതിനായി ആധാർ മാതൃകയിൽ ഓരോ പൗരനും പ്രത്യേക തിരിച്ചറിയൽ കാർഡ് നൽകും. ഈ കാർഡ് വഴി ഇടനിലക്കാരില്ലാതെ ആനുകൂല്യങ്ങൾ ജനങ്ങളിലേക്ക് നേരിട്ടെത്തുമെന്ന് വിജയ് ഉറപ്പുനൽകി.


