- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എന്റെ പോരാട്ടം അവസാനിച്ചിട്ടില്ല; ആരംഭിച്ചിട്ടേയുള്ളൂ'; തിരിച്ചുവരവിന്റെ സൂചന നല്കി വിനേഷ് ഫോഗട്ട്; സ്വര്‍ണ മെഡല്‍ സമ്മാനിച്ച് സര്‍വ്ഖാപ് പഞ്ചായത്ത്
ന്യൂഡല്‍ഹി: പാരിസ് ഒളിംപിക്‌സ് ഗുസ്തി മത്സരത്തില്‍നിന്ന് അയോഗ്യയാക്കപ്പെട്ട വിനേഷ് ഫോഗട്ടിന് സ്വര്‍ണ മെഡല്‍ സമ്മാനിച്ച് ഹരിയാനയിലെ സര്‍വ്ഖാപ് പഞ്ചായത്ത്. 50 കിലോ ഗ്രാം വിഭാഗം ഫൈനലിനു യോഗ്യത നേടിയ വിനേഷിനെ മത്സരത്തിനു തൊട്ടുമുന്‍പാണ് 100 ഗ്രാം ഭാരം കൂടുതലാണെന്നു പറഞ്ഞ് സംഘാടകര്‍ പുറത്താക്കിയത്. പാരിസില്‍നിന്നു നാട്ടിലേക്ക് തിരിച്ചെത്തിയ വിനേഷിനായുള്ള സ്വീകരണ പരിപാടികള്‍ തുടരുകയാണ്. തന്റെ പോരാട്ടം തുടങ്ങിയിട്ടേ ഉള്ളുവെന്ന് വിനേഷ് സ്വീകരണ വേദിയില്‍ പ്രതികരിച്ചു. "എന്റെ പോരാട്ടം അവസാനിച്ചിട്ടില്ല, അത് ആരംഭിച്ചതേയുള്ളൂ. പെണ്‍കുട്ടികളുടെ അഭിമാനത്തിനായുള്ള പോരാട്ടം ആരംഭിച്ചിരിക്കുന്നു. […]
ന്യൂഡല്‍ഹി: പാരിസ് ഒളിംപിക്‌സ് ഗുസ്തി മത്സരത്തില്‍നിന്ന് അയോഗ്യയാക്കപ്പെട്ട വിനേഷ് ഫോഗട്ടിന് സ്വര്‍ണ മെഡല്‍ സമ്മാനിച്ച് ഹരിയാനയിലെ സര്‍വ്ഖാപ് പഞ്ചായത്ത്. 50 കിലോ ഗ്രാം വിഭാഗം ഫൈനലിനു യോഗ്യത നേടിയ വിനേഷിനെ മത്സരത്തിനു തൊട്ടുമുന്‍പാണ് 100 ഗ്രാം ഭാരം കൂടുതലാണെന്നു പറഞ്ഞ് സംഘാടകര്‍ പുറത്താക്കിയത്. പാരിസില്‍നിന്നു നാട്ടിലേക്ക് തിരിച്ചെത്തിയ വിനേഷിനായുള്ള സ്വീകരണ പരിപാടികള്‍ തുടരുകയാണ്. തന്റെ പോരാട്ടം തുടങ്ങിയിട്ടേ ഉള്ളുവെന്ന് വിനേഷ് സ്വീകരണ വേദിയില്‍ പ്രതികരിച്ചു.
"എന്റെ പോരാട്ടം അവസാനിച്ചിട്ടില്ല, അത് ആരംഭിച്ചതേയുള്ളൂ. പെണ്‍കുട്ടികളുടെ അഭിമാനത്തിനായുള്ള പോരാട്ടം ആരംഭിച്ചിരിക്കുന്നു. ഞങ്ങളുടെ സമരത്തിലും ഇത് തന്നെയാണ് ഞങ്ങള്‍ പറഞ്ഞത്."- എന്നായിരുന്നു വിനേഷിന്റെ വാക്കുകള്‍. സ്വദേശമായ ഹരിയാനയിലെത്തിയ വിനേഷിന് ഹരിയാന സാര്‍വ്ഖപ്പ് പഞ്ചായത്ത് സ്വര്‍ണ്ണ മെഡല്‍ സമ്മാനിച്ചിരുന്നു. ഈ വേളയിലായിരുന്നു താരത്തിന്റെ പ്രതികരണം.
പാരീസില്‍ മത്സരിക്കാന്‍ കഴിയാതെ വന്നപ്പോള്‍, താന്‍ വളരെ നിര്‍ഭാഗ്യവാനാണെന്ന് കരുതിയിരുന്നുവെന്നും എന്നാല്‍ താന്‍ വളരെ ഭാഗ്യവാനാണെന്ന് തിരികെ നാട്ടിലെത്തിയപ്പോള്‍ ലഭിച്ച സ്‌നേഹത്തിലൂടെയും പിന്തുണയിലൂടെയും മനസ്സിലായെന്നും ഏത് മെഡലിനും മേലെയുള്ള ഈ ബഹുമതിക്ക് എന്നേക്കും കടപ്പെട്ടിരിക്കും എന്നും അവര്‍ പറഞ്ഞു
ഹരിയാനയിലെ ബലലി ഗ്രാമത്തില്‍നിന്നുള്ള വിനേഷ് ഫോഗട്ടിനെ സ്വീകരിക്കാന്‍ നൂറു കണക്കിന് ആളുകളാണ് ഓരോ പരിപാടികളിലും പങ്കെടുക്കുന്നത്. താരം ഡല്‍ഹി ഇന്ദിരാ ഗാന്ധി വിമാനത്താവളത്തില്‍ എത്തിയപ്പോഴും സ്വീകരിക്കുന്നതിന് ഖാപ് പഞ്ചായത്ത് പ്രതിനിധികള്‍ എത്തിയിരുന്നു.
സ്വന്തം നാട്ടില്‍വച്ച് ലഭിക്കുന്ന ആദരവ് ആയിരം ഒളിംപിക് മെഡലുകളേക്കാള്‍ വലുതാണെന്നു വിനേഷ് ഫോഗട്ട് പ്രഖ്യാപിച്ചു. ഒളിംപിക്‌സ് അയോഗ്യതയ്ക്കു പിന്നാലെ രാജ്യാന്തര ഒളിംപിക് കമ്മിറ്റിക്കും യുണൈറ്റഡ് വേള്‍ഡ് റസ്‌ലിങ്ങിനും എതിരെ വിനേഷ് ഫോഗട്ട് രാജ്യാന്തര കായിക കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. എന്നാല്‍ വിനേഷിന്റെ പരാതി ഒരാഴ്ചയ്ക്കു ശേഷം കോടതി തള്ളുകയായിരുന്നു. ഒളിംപിക്‌സില്‍നിന്നു പുറത്തായതിനു പിന്നാലെ ഗുസ്തി കരിയര്‍ അവസാനിപ്പിക്കുന്നതായി വിനേഷ് പ്രഖ്യാപിച്ചിരുന്നു.
മുന്‍ ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ ചരണ്‍ സിങ്ങിനെതിരെ ലൈംഗിക പീഡന ആരോപണം ഉയര്‍ത്തിയ ശേഷം സമര രംഗത്ത് ശക്തമായ പ്രതിഷേധം കാഴ്ചവെച്ച താരമാണ് വിനേഷ്. അടുത്തിടെ നടന്ന പാരിസ് ഒളിംപിക്‌സില്‍ 50 കിലോ ഫ്രീ സ്‌റ്റൈല്‍ മത്സരത്തില്‍ ഫൈനലിലെത്തിയെങ്കിലും ശരീര ഭാരത്തില്‍ 100 ഗ്രാം അധികമായി രേഖപ്പെടുത്തിയതോടെ അയോഗ്യയാക്കപെടുകയായിരുന്നു. വളരെ പ്രതീക്ഷയോടെ ഇന്ത്യക്കാര്‍ ഉറ്റുനോക്കിയ മത്സരത്തില്‍ നിന്നും താരത്തിനെ പുറത്താക്കപ്പെട്ടതോടെ ഏവരും വലിയ നിരാശയിലായിരുന്നു.