ചെന്നൈ: ഇപ്പോൾ കണക്കുകൾ ഇല്ലാതെയാണ് റോഡ് അപകടങ്ങൾ വർധിക്കുന്നത്. ദിവസം തോറും നിരവധി ജീവനുകളാണ് റോഡിൽ പൊലിയുന്നത്. അതിൽ ഭൂരിഭാഗവും അശ്രദ്ധമായ പ്രവർത്തികളിലൂടെയാണ് അപകടങ്ങൾ വരുത്തിവെയ്ക്കുന്നത്. സോഷ്യൽ മീഡിയ തുറക്കുമ്പോൾ തന്നെ അപകടങ്ങളുടെ വ്യത്യസ്തമായ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണ് നമ്മൾ കാണുന്നത്.

ചിലർ അപകടങ്ങളിൽ പരിക്ക് പറ്റുമ്പോൾ മറ്റ് ചിലർ വളരെ അത്ഭുതകരമായി രക്ഷപ്പെടുന്നു. ഇപ്പോഴിതാ, അങ്ങനെയൊരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. തമിഴ്‌നാട്ടിൽ നിന്നുള്ള ഭയപ്പെടുത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

ഒരു സംഭവമാണ് കഴിഞ്ഞ ദിവസം തമിഴ്നാട്ടിലുണ്ടായത്. നമ്മുടെ തീരെ അശ്രദ്ധമായ ഒരു പ്രവൃത്തി എത്ര വലിയ അപകടത്തിലേക്കും എത്തിയേക്കാം എന്നതിന്റെ നേർസാക്ഷ്യമാണ് ഈ വീഡിയോ. ഒരു വലിയ അപകടത്തിൽ നിന്നും അത്ഭുതകരമായി ഒരു യുവാവ് രക്ഷപ്പെടുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.

വീഡിയോയിൽ തുടക്കത്തിൽ ഒരു ബസ് പോകുന്നതാണ് കാണുന്നത്. ആ ബസ് തന്നെ റോഡിന്റെ കുറച്ച് ഓരത്ത് കൂടിയാണ് പോകുന്നത്. ആ സമയത്ത് ഒരു യുവാവ് അതുവഴി ബസിന്റെ അടുത്തുകൂടി അതിന് പിറകുവശത്തേക്ക് പോകുന്നു. പെട്ടെന്നാണ് ഒട്ടും പ്രതീക്ഷിക്കാതെ, തെറ്റായ രീതിയിൽ ഒരു ബസ് അതുവഴി വരുന്നത്, ആദ്യം കണ്ട ബസ് ഓടിക്കൊണ്ടിരിക്കുന്ന അതേ ദിശയിലേക്കാണ് ഈ ബസും ഓടുന്നത്. ആ ബസ് യുവാവിനെ ഇടിച്ചിടുന്നതാണ് പിന്നെ കാണുന്നത്.

യുവാവ് രണ്ടു ബസിനും ഇടയിൽ അമർന്നു പോയേക്കാവുന്ന അവസ്ഥയാണ് ഇവിടെ ഉണ്ടാകുന്നത്. എന്നാൽ, യുവാവ് താഴേക്ക് വീഴുന്നു. അതിനാൽ തന്നെ യുവാവ് പരിക്കേൽക്കാതെ രക്ഷപ്പെടുന്നത് കാണാം. അപ്പോഴേക്കും രണ്ട് ബസുകളും നിർത്തുന്നുണ്ട്.

ആദ്യം പോയിരുന്ന ബസിൽ നിന്നും ജീവനക്കാരൻ പുറത്തിറങ്ങുന്നതും യുവാവിനെ ഇടിച്ച ബസിലെ ഡ്രൈവറോട് കയർക്കുന്നതും കാണാം. പിന്നാലെ മറ്റ് ആളുകളും ആ ബസിന്റെ അടുത്തുകൂടി പോകുന്നത് കാണാൻ സാധിക്കും. വെങ്കടേഷ് ​ഗാരെ എന്നയാളാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. പട്ടുകോട്ടൈയിലാണ് സംഭവം നടന്നത് എന്നും വീഡിയോയുടെ കാപ്ഷനിൽ പറഞ്ഞിട്ടുണ്ട്. സംഭവം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചാവിഷയം ആയിരിക്കുകയാണ്.