- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിഷു എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേക്ക് എത്തുന്നത് വിഷു കൈനീട്ടം; കൊടുക്കുന്നവര്‍ക്ക് ഐശ്വര്യവും; കിട്ടുന്നവര്‍ക്ക് അത് വര്‍ദ്ധിക്കുമെന്നും വിശ്വാസം; കൈയ്യില്‍ കൊന്നയും അരിയും സ്വര്‍ണ്ണവും നാണയത്തുട്ടും ചേര്‍ത്ത് കൈനീട്ടം നല്‍കുന്നത് രീതി
വിഷു എന്ന് കേള്‍ക്കുമ്പോള്‍ ഒട്ടുമിക്കവരുടെയും മനസ്സില്‍ വരുന്നത് വിഷു കൈനീട്ടമാണ്. കൊടുക്കുന്നവര്‍ക്ക് ഐശ്വര്യം ഉണ്ടാവും എന്നും കിട്ടുന്നവര്‍ക്ക് അത് വര്‍ദ്ധിക്കുമെന്നും ആണ് വിശ്വാസം. ഒരു നാണയം ആയാലും അത് ഐശ്വര്യം നല്‍കും. കണി കണ്ടതിനുശേഷം ഗൃഹനാഥന്‍ കുടുംബാംഗങ്ങള്‍ക്ക് നല്‍കുന്ന സമ്മാനമാണ് വിഷുക്കൈനീട്ടം എന്നറിയപ്പെടുന്നത്. ആദ്യകാലങ്ങളില്‍ സ്വര്‍ണ്ണം, വെള്ളി എന്നിവയില്‍ ഉണ്ടാക്കിയ നാണയങ്ങള്‍ ആയിരുന്നു നല്‍കിയിരുന്നു വിഷുക്കൈനീട്ടം.
വര്‍ഷം മുഴുവനും സമ്പല്‍ സമൃദ്ധി, ഐശ്വര്യം എന്നിവ ഉണ്ടാകട്ടേ എന്ന് അനുഗ്രഹിച്ചുകൊണ്ടാണ് കൈനീട്ടം നല്‍കുന്നത്. ഭഗവാനെ സാക്ഷി നിര്‍ത്തി കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന ആളുകള്‍ ഭഗവാന് ഏറ്റവും ഇഷ്ടമുള്ള ആ കൊന്ന് കൂട്ടി അല്‍പ്പം നെല്ലും സ്വര്‍ണ്ണവും കൂട്ടി ഗ്രഹനാഥന്‍ നല്‍കുന്നതാണ് വിഷു കൈനീട്ടം. ഗ്രനാഥനില്‍ നിന്നും വിഷുകൈനീട്ടം മേടിച്ചതിന് ശേഷം അദ്ദേഹത്തെയും ഭഗവാനെയും നമസ്‌കരിക്കുക എന്നതാണ് രീതി.
പ്രായമായവര്‍ പ്രായത്തില്‍ കുറവുളളവര്‍ക്കാണ് സാധാരണ കൈനീട്ടം നല്‍കുന്നത് എങ്കിലും ചില സ്ഥലങ്ങളില്‍ പ്രായം കുറഞ്ഞവര്‍ മുതിര്‍ന്നവര്‍ക്കും കൈനീട്ടം നല്‍കാറുണ്ട്. എന്നാല്‍, എല്ലാവര്‍ക്കും എല്ലാവരില്‍ നിന്നും കൈനീട്ടം സ്വീകരിക്കാന്‍ പാടില്ലെന്നാണ് ജ്യോതിഷമതം. അതായത് കൈനീട്ടം സ്വീകരിക്കുന്നയാള്‍ നക്ഷതകാരം അവരുടെ വേധനക്ഷത്രക്കാരില്‍ നിന്നും അഷ്ടമരാശിക്കൂറില്‍ പെടുന്ന നക്ഷത്രക്കാരില്‍ നിന്നും കൈനീട്ടം വാങ്ങരുതെന്ന് ജ്യോതിഷം പറയുന്നു.
വേനലവധിക്കാലം ചക്കയും മാങ്ങയുടേയും, ആഞ്ഞിലിച്ചക്കയുടേയും, വാഴപ്പഴങ്ങളുടെയും, കശുമാങ്ങയുടേയും ഒക്കെ കാലമാണ്. പല പല വിദേശയിനങ്ങള്‍ കൂടി ഇന്ന് ലഭ്യമായതോടെ ആഘോഷത്തിന് മാറ്റു കൂടി. നെയ്യപ്പം, ഉണ്ണിയപ്പം, ചക്ക ഉപ്പേരി തുടങ്ങിയ നാടന്‍ പലഹാരങ്ങള്‍ ഓര്‍മ്മ പുതുക്കുന്നു.
കൈനീട്ടം കഴിഞ്ഞ് വിഷുക്കഞ്ഞി കഴിക്കും. അവിയലും ഇഞ്ചിക്കറിയും പപ്പടവും വിഭവങ്ങള്‍. വിഷുസംക്രാന്തിയ്ക്കാണ് ചില സ്ഥലങ്ങളില്‍ പാല്‍ക്കഞ്ഞി. ഗണപതിക്ക് വിളക്കത്ത് ഇലവെച്ച് സദ്യ തുടങ്ങും. ചക്കയുപ്പേരി, മാമ്പഴപുളിശ്ശേരി, അവിയല്‍ , എരിശ്ശേരി, കൂട്ടുകറിയും പരിപ്പുപായസമോ ചക്കപ്രഥമനോ ആകും പായസം. ഓണസദ്യയില്‍ നിന്ന് വിഭിന്നമായി വിഷുവിന് മാംസ വിഭവം വിളമ്പുന്നതും കാണാം.
മത്താപ്പൂ ,കമ്പിത്തിരി ,ഓലപ്പടക്കം ,ചക്രം ഈര്‍ക്കിലി പടക്കം, മേശ പൂവ് തുടങ്ങിയവയൊക്കെ വിഷു ആഘോഷങ്ങളുടെ മാറ്റ് വര്‍ദ്ധിപ്പിക്കുന്നു. കരിമരുന്ന് ഇല്ലാതെ എന്ത് വിഷു എന്നാണ് പഴമക്കാര്‍ പറയുന്നത്. തെങ്ങിന്‍തൈ വയ്ക്കുന്നതിനും വിത്തുകള്‍ പാകുന്നതുമൊക്കെ വിഷുദിനം ഉത്തമമാണ്. ബന്ധുക്കളെ സന്ദര്‍ശിക്കുന്നതും വിദേശത്ത് നിന്നും പലരും നാട്ടില്‍ എത്തുന്നതും വിഷുവിന്റെ സന്തോഷം വര്‍ദ്ധിപ്പിക്കും.
വിഷുവിനെ സംബന്ധിച്ച് രണ്ട് ഐതീഹ്യങ്ങളാണുള്ളത്. നരകാസുരന്റെ ഉപദ്രവം സഹിക്കവ യ്യാതെ ശ്രീകൃഷ്ണനും ഗരുഡനും സത്യഭാമയു മൊത്ത് അസുരന്മാരോട് യുദ്ധം ചെയ്തു. യുദ്ധത്തില്‍ നരകാസുരന്‍, മുരന്‍, താമ്രന്‍, അന്തരീക്ഷന്‍, ശ്രവണന്‍, വസു വിഭാസു, അരുണന്‍ തുടങ്ങിയ അസുരന്മാരെയെല്ലാം നിഗ്രഹിച്ചു. ശ്രീകൃഷ്ണന്‍ അസുര ശക്തിക്കു മേല്‍ വിജയം നേടിയ ദിനമെന്നും ശ്രീരാമന്‍ രാവണനെ നിഗ്രഹിച്ചത് ഈ ദിവസമാണ് എന്ന മറ്റൊരു കഥയുമുണ്ട്.
വിഷുവിന് തലേദിവസം വീട് വൃത്തിയാക്കി ചപ്പുചവറുകള്‍ കത്തിക്കുന്നത് രാവണ വധത്തിന് ശേഷം നടന്ന ലങ്കാദഹനത്തെ സൂചിപ്പിക്കുന്നു. കൂടുതല്‍ പ്രചാരമുളള വിശ്വാസം പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ജേഷ്ഠ ഭഗവതി ഒഴിഞ്ഞുപോയി ഐശ്വര്യം വരാനായി കണക്കാക്കിയാണ് ഈ വിഷു കരിക്കല്‍ എന്നാണ്. മറ്റൊരു പത്രവാര്‍ത്ത തയ്യാറാക്കുക.