- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എടയ്ക്കല്‍ ഗുഹ ഉള്‍പ്പെടുന്നിടത്ത് പ്രകമ്പനം; ബാണാസുര മലയോട് ചേര്‍ന്ന ഭാഗങ്ങളിലും കുലുക്കം; പ്രകമ്പനത്തിന് സ്ഥിരീകരണവും; വയനാട്ടില്‍ വീണ്ടും ഭീതി
കല്‍പറ്റ: വയനാട്ടില്‍ പലയിടത്തും ചെറിയ തോതില്‍ ഭൂമികുലുക്കമുണ്ടായതായി നാട്ടുകാര്‍. പ്രകമ്പനമാണ് ഉണ്ടായതെന്ന് ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയും സ്ഥിരീകരിച്ചു. സ്ഥലത്ത് റവന്യൂ ഉദ്യോഗസ്ഥരും എത്തി. കുറിച്യര്‍മല, പിണങ്ങോട് മൂരിക്കാപ്പ്, അമ്പുകുത്തിമല, എടക്കല്‍ ഗുഹ എന്നിവിടങ്ങളോടു ചേര്‍ന്ന ചില പ്രദേശങ്ങളില്‍ ചെറിയതോതില്‍ ഭൂമികുലുക്കമുണ്ടായതായി നാട്ടുകാര്‍ പറഞ്ഞു. പ്രദേശവാസികളോട് ഒഴിഞ്ഞുപോകാന്‍ റവന്യു വകുപ്പ് അറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും വില്ലേജ് ഓഫിസര്‍മാരോടു സംഭവസ്ഥലത്തെത്താന്‍ നിര്‍ദേശം നല്‍കിയതായും വൈത്തിരി തഹസില്‍ദാര്‍ പറഞ്ഞു. ചൂരല്‍മല ഉരുള്‍പൊട്ടല്‍ ഭീതിയില്‍ ആണ് ഇപ്പോഴും വയനാടും. ഇതിനിടെയാണ് പുതിയ ആശങ്കയായി […]
കല്‍പറ്റ: വയനാട്ടില്‍ പലയിടത്തും ചെറിയ തോതില്‍ ഭൂമികുലുക്കമുണ്ടായതായി നാട്ടുകാര്‍. പ്രകമ്പനമാണ് ഉണ്ടായതെന്ന് ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയും സ്ഥിരീകരിച്ചു. സ്ഥലത്ത് റവന്യൂ ഉദ്യോഗസ്ഥരും എത്തി. കുറിച്യര്‍മല, പിണങ്ങോട് മൂരിക്കാപ്പ്, അമ്പുകുത്തിമല, എടക്കല്‍ ഗുഹ എന്നിവിടങ്ങളോടു ചേര്‍ന്ന ചില പ്രദേശങ്ങളില്‍ ചെറിയതോതില്‍ ഭൂമികുലുക്കമുണ്ടായതായി നാട്ടുകാര്‍ പറഞ്ഞു.
പ്രദേശവാസികളോട് ഒഴിഞ്ഞുപോകാന്‍ റവന്യു വകുപ്പ് അറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും വില്ലേജ് ഓഫിസര്‍മാരോടു സംഭവസ്ഥലത്തെത്താന്‍ നിര്‍ദേശം നല്‍കിയതായും വൈത്തിരി തഹസില്‍ദാര്‍ പറഞ്ഞു. ചൂരല്‍മല ഉരുള്‍പൊട്ടല്‍ ഭീതിയില്‍ ആണ് ഇപ്പോഴും വയനാടും. ഇതിനിടെയാണ് പുതിയ ആശങ്കയായി പ്രകമ്പനവും എത്തുന്നത്.
മൂരിക്കാപ്പില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ മേശപ്പുറത്തെ ഗ്ലാസുകള്‍ താഴെ വീണു. അമ്പലവയല്‍ ജിഎല്‍പി സ്‌കൂളിന് അവധി നല്‍കി. എടയ്ക്കല്‍ ഗുഹയ്ക്കു സമീപത്താണ് ഈ സ്‌കൂള്‍. അമ്പലവയല്‍ ആര്‍എആര്‍എസിലെ ശാസ്ത്രജ്ഞരും തൊഴിലാളികളും അമ്പലവയല്‍ പ്രദേശങ്ങളില്‍ വലിയ ശബ്ദവും മുഴക്കവും അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
നേന്മേനി വില്ലേജിലെ പാടിപറമ്പ്, അമ്പുകുത്തി, അമ്പലവയല്‍ ആര്‍എആര്‍എസ് പ്രദേശങ്ങളില്‍ ഭൂമിക്കടിയില്‍നിന്നും മുഴക്കവും നേരിയ കുലുക്കവും അനുഭവപ്പെട്ടു. വൈത്തിരി താലൂക്കിന് കീഴില്‍ പൊഴുതന വില്ലേജില്‍ ഉള്‍പ്പെടുന്ന സുഗന്ധഗരി പ്രദേശത്തും അച്ചൂരാനം വില്ലേജ് ഉള്‍പ്പെടുന്ന സേട്ടുകുന്ന് പ്രദേശത്തും വലിയ ശബ്ദവും മുഴക്കവും അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
രാവിലെ 10 മണിയോടെയാണ് സംഭവം. ആദ്യം കേട്ട ശബ്ദം ഇടിവെട്ടിയതാവാമെന്നാണ് നാട്ടുകാര്‍ പലരും കരുതിയത്. എന്നാല്‍ അതല്ലെന്ന് പിന്നീട് മനസിലായി. ഉഗ്ര ശബ്ദത്തിന് പിന്നാലെ ഭൂമി കുലുങ്ങുകയും ചെയ്തതോടെ ജനം പരിഭ്രാന്തരായി വീടുകളില്‍ നിന്ന് പുറത്തേക്ക് ഓടിയതായും നാട്ടുകാര്‍ പറയുന്നു. എന്നാല്‍ നാശനഷ്ടം ഉണ്ടായതായി വിവരം ഇതുവരെയില്ല.
എടയ്ക്കല്‍ ഗുഹ ഉള്‍പ്പെടുന്ന മേഖലയിലാണ് ഈ അനുഭവം ഉണ്ടായത് എന്നതും ഭീതി പടര്‍ത്തി. ബാണാസുര മലയോട് ചേര്‍ന്ന പ്രദേശത്തും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്.