- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുരന്തം വിലയിരുത്തല്‍ കേന്ദ്ര സംഘം വയനാട്ടില്‍; മോദി നാളെ എത്തും; മേപ്പാടിയില്‍ എസ് പി ജി സുരക്ഷ; കേന്ദ്ര പാക്കേജ് നാളെ പ്രഖ്യാപിക്കുമെന്ന് സൂചന
മേപ്പാടി: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തം വിലയിരുത്താന്‍ കേന്ദ്ര സംഘം ഇന്നെത്തും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജോയിന്റ് സെക്രട്ടറിയും ഇന്റര്‍ മിനിസ്റ്റീരിയല്‍ സെന്‍ട്രല്‍ ടീം ലീഡറുമായ രാജീവ് കുമാറിന്റെ നേത്വത്തിലുള്ള സംഘമാണ് വയനാട് സന്ദര്‍ശിക്കുന്നത്. വിവിധ വകുപ്പുകളുടെ കേരളത്തിലെ പ്രതിനിധികളും സംഘത്തെ അനുഗമിക്കും. വൈകീട്ട് 3.30 ന് എസ്.കെ.എം.ജെ സ്‌കൂളില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തും. നാല് മണിയോടെ ജില്ലയില്‍ നിന്ന് മടങ്ങും. നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വയനാട്ടിലെത്തും. പ്രതീക്ഷയോടെയാണ് മോദിയുടെ വരവിനെ കേരളം കാണുന്നത്. […]
മേപ്പാടി: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തം വിലയിരുത്താന്‍ കേന്ദ്ര സംഘം ഇന്നെത്തും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജോയിന്റ് സെക്രട്ടറിയും ഇന്റര്‍ മിനിസ്റ്റീരിയല്‍ സെന്‍ട്രല്‍ ടീം ലീഡറുമായ രാജീവ് കുമാറിന്റെ നേത്വത്തിലുള്ള സംഘമാണ് വയനാട് സന്ദര്‍ശിക്കുന്നത്. വിവിധ വകുപ്പുകളുടെ കേരളത്തിലെ പ്രതിനിധികളും സംഘത്തെ അനുഗമിക്കും.
വൈകീട്ട് 3.30 ന് എസ്.കെ.എം.ജെ സ്‌കൂളില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തും. നാല് മണിയോടെ ജില്ലയില്‍ നിന്ന് മടങ്ങും. നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വയനാട്ടിലെത്തും. പ്രതീക്ഷയോടെയാണ് മോദിയുടെ വരവിനെ കേരളം കാണുന്നത്. വയനാടിന് മോദി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമെന്നാണ് സൂചന.
ഉരുള്‍പൊട്ടല്‍ മേഖലയില്‍ ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനം നടത്തും. ഡല്‍ഹിയില്‍നിന്ന് വിമാനത്തില്‍ കണ്ണൂരിലെത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററിലാകും വയനാട്ടിലെത്തുക. ശനിയാഴ്ച രാവിലെ 11.20 ഓടെ കണ്ണൂരിലെത്തുമെന്നാണ് വിവരം. സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസുമായി പ്രധാനമന്ത്രിയുടെ സുരക്ഷാവിഭാഗം ചര്‍ച്ചനടത്തിയിരുന്നു. അതീവ സുരക്ഷയാകും മോദിക്കായി ഒരുക്കുക. എസ് പി ജി കമാണ്ടോകള്‍ വയനാട്ടില്‍ നിരീക്ഷണം തുടങ്ങിയിട്ടുണ്ട്.
ദുരന്തബാധിത പ്രദേശങ്ങളിലും എസ്പിജി പരിശോധന നടത്തിവരികയാണ്. ദുരന്തപ്രദേശത്ത് പ്രധാനമന്ത്രി ഹെലികോപ്റ്ററില്‍ ആകാശ നിരീക്ഷണം നടത്തും. തുടര്‍ന്ന് അദ്ദേഹം ദുരന്തബാധിതര്‍ താമസിക്കുന്ന ദുരിതാശ്വാസ ക്യാമ്പില്‍ സന്ദര്‍ശനം നടത്തും. കല്പറ്റയില്‍ നടക്കുന്ന അവലോകന യോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. വൈകീട്ട് 3.45-നാകും കണ്ണൂരില്‍നിന്ന് പ്രധാനമന്ത്രി ഡല്‍ഹിയിലേക്ക് മടങ്ങുക. ഇതിന് മുമ്പ് പാക്കേജില്‍ പ്രഖ്യാപനമുണ്ടാകും.
സന്ദര്‍ശനത്തില്‍ കണ്ണൂരില്‍നിന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും പ്രധാനമന്ത്രിക്കൊപ്പം ചേരുമെന്നാണ് വിവരം. വയനാട്ടിലേത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് സംസ്ഥാന സര്‍ക്കാരും പ്രതിപക്ഷവും ഒരുമിച്ച് ആവശ്യപ്പെടുന്ന സാഹചര്യത്തില്‍കൂടിയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. ദുരന്തത്തില്‍ 413 പേരാണ് മരിച്ചത്. 152 ഓളം പേരെ കണ്ടെത്താനായിട്ടില്ല. ലോക്സഭാ പ്രതിപക്ഷ നേതാവ് വയനാട്ടില്‍ നേരത്തെ രണ്ടുദിവസത്തെ സന്ദര്‍ശനം നടത്തിയിരുന്നു.