- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയനാട്ടിലെ നഷ്ടക്കണക്കുകള്‍ 10 ദിവസത്തിനകം കേന്ദ്രത്തിന് കൈമാറും; പുനരധിവാസം പ്രത്യേക വില്ലേജ് മാതൃകയില്‍; വിശദ മെമ്മോറാണ്ടം തയ്യാറാക്കുന്നു
തിരുവനന്തപുരം: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങളുടെ കണക്കുകളും പ്രത്യേക വില്ലേജ് മാതൃകയിലുള്ള പുനരധിവാസ പദ്ധതിയും ഉള്‍പ്പെടുത്തി കേരളം തയാറാക്കുന്ന മെമ്മോറാണ്ടം 10 ദിവസത്തിനകം കേന്ദ്രത്തിന് കൈമാറും. വിശദമായ റിപ്പോര്‍ട്ട് സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി ആവശ്യപ്പെട്ടതോടെയാണ് അതിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നത്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് വേഗം തയാറാക്കി സമര്‍പ്പിക്കാന്‍ തദ്ദേശ-റവന്യൂ വകുപ്പുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കാര്യമായ കേന്ദ്രസഹായം കൂടാതെ കേരളത്തിന് മുന്നോട്ടു പോകാന്‍ സാധിക്കാത്ത അവസ്ഥയാണ് ഉള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്തബാധിത പ്രദേശങ്ങള്‍ നേരിട്ട് സന്ദര്‍ശിച്ച ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ […]
തിരുവനന്തപുരം: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങളുടെ കണക്കുകളും പ്രത്യേക വില്ലേജ് മാതൃകയിലുള്ള പുനരധിവാസ പദ്ധതിയും ഉള്‍പ്പെടുത്തി കേരളം തയാറാക്കുന്ന മെമ്മോറാണ്ടം 10 ദിവസത്തിനകം കേന്ദ്രത്തിന് കൈമാറും. വിശദമായ റിപ്പോര്‍ട്ട് സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി ആവശ്യപ്പെട്ടതോടെയാണ് അതിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നത്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് വേഗം തയാറാക്കി സമര്‍പ്പിക്കാന്‍ തദ്ദേശ-റവന്യൂ വകുപ്പുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കാര്യമായ കേന്ദ്രസഹായം കൂടാതെ കേരളത്തിന് മുന്നോട്ടു പോകാന്‍ സാധിക്കാത്ത അവസ്ഥയാണ് ഉള്ളത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്തബാധിത പ്രദേശങ്ങള്‍ നേരിട്ട് സന്ദര്‍ശിച്ച ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേരളത്തോട് നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നാശനഷ്ടക്കണക്കുകളും പുനരധിവാസ പാക്കേജിലെ വിവരങ്ങളും ഉള്‍പ്പെടുത്തി മെമ്മോറാണ്ടം തയാറാക്കാനുള്ള നടപടി വേഗത്തിലാക്കിയത്. വയനാട് കലക്ടറുടെ നേതൃത്വത്തില്‍ റവന്യൂ-തദ്ദേശ സ്ഥാപന വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തയാറാക്കുന്ന റിപ്പോര്‍ട്ടുകള്‍ സംസ്ഥാന തലത്തില്‍ വിവിധ സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ ചീഫ് സെക്രട്ടറി ക്രോഡീകരിക്കും.
തുടര്‍ന്ന് മന്ത്രിസഭയുടെ അനുമതിയോടെ കേന്ദ്രത്തിന് കൈമാറും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുമ്പ് കേന്ദ്രസംഘംകൂടി വയനാട്ടിലെത്തി സാഹചര്യങ്ങള്‍ വിലയിരുത്തിയ സാഹചര്യത്തില്‍ പുനരധിവാസ പാക്കേജ് അനുവദിക്കാന്‍ കൂടുതല്‍ ചുവപ്പുനാടയുടെ കുരുക്കുണ്ടാകില്ലെന്നാണ് സംസ്ഥാനത്തിന്റെ വിലയിരുത്തല്‍.
ദുരന്തമേഖല സന്ദര്‍ശിച്ച കേന്ദ്രസംഘത്തോട് അടിയന്തര പുനരധിവാസത്തിന് 2000 കോടി ആവശ്യപ്പെട്ടിട്ടുണ്ട്. ജീവനും സ്വത്തിനും പുറമെ വയനാട് ചൂരല്‍മല, മുണ്ടക്കൈ മേഖലകളില്‍ 350 ഏക്കറിലുണ്ടായ കൃഷിനാശത്തിനും നഷ്ടപരിഹാരം ആവശ്യമാണ്. ആഗോള താപനത്തിന്റെയും കാലാവസ്ഥ വ്യതിയാനത്തിന്റെയും ആഘാതം കേരളത്തെയും ബാധിച്ചെന്നും ഇതിന്റെ പ്രതിഫലനമാണ് അടിക്കടിയുണ്ടാകുന്ന പ്രവചനാതീതമായ പ്രകൃതിദുരന്തങ്ങളെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ഇതു നേരിടാന്‍ മതിയായ സജ്ജീകരണങ്ങള്‍ ആവശ്യമാണെന്നും ആവശ്യപ്പെട്ടു.
ജിയളോജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, ഇന്ത്യ മെറ്ററോളജിക്കല്‍ വകുപ്പ്, നാഷനല്‍ സീസ്‌മോളജി സെന്റര്‍, നാഷനല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വിസസ് തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രത്യേക സെന്ററുകളും അത്യാധുനിക പഠന സൗകര്യമുള്ള പ്രാദേശിക ഓഫിസുകളും സംസ്ഥാനത്ത് ആരംഭിക്കണമെന്ന ആവശ്യവും മെമ്മോറാണ്ടത്തില്‍ കേരളം ഉള്‍പ്പെടുത്തും.
അതേസമയം വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവരുടെ താത്കാലിക പുനരധിവാസത്തിനായി കൃത്യമായ പദ്ധതി തയ്യാറാക്കിയതായി റവന്യൂമന്ത്രി കെ.രാജന്‍ അറിയിച്ചിരുന്നു. ദുരന്തത്തില്‍പ്പെട്ടവരെ എവിടേക്കെങ്കിലും പറഞ്ഞയക്കുക എന്ന തരത്തിലല്ല പുനരധിവാസം നടത്തുന്നതെന്നും ശാസ്ത്രീയപരിശോധന ഇതിന് വേണമെന്നും അദ്ദേഹം വ്യക്തമാക്കി
'താത്ക്കാലിക പുനരധിവാസത്തിനുള്ള പദ്ധതി വളരെ വേ?ഗത്തില്‍ ആരംഭിച്ചു. ഓഗസ്റ്റ് മാസത്തില്‍തന്നെ താത്കാലിക പുനരധിവാസം പൂര്‍ത്തിയാക്കണമെന്നാണ് കരുതുന്നത്. അഞ്ച് പുരുഷന്‍മാര്‍, 10 സ്ത്രീകള്‍, 18 വയസ്സിന് താഴെയുള്ള ആറ് കുട്ടികള്‍ എന്നിങ്ങനെ 21 പേരാണ് എല്ലാവരും നഷ്ടപ്പെട്ട് ആരോരും ഇല്ലാതെ ക്യാമ്പില്‍ കഴിയുന്നത്. ഇവരെ ഓരോരുത്തരേയും ഒരു കുടുംബമായി കണ്ട് വാടകവീടുകളിലേക്ക് മാറ്റാന്‍ കഴിയില്ലാ എന്നതാണ് പ്രശ്‌നം. അതിനാല്‍ പുനരധിവാസത്തിന് ഒരു പ്രോട്ടോക്കോള്‍ തീരുമാനിക്കേണ്ടിവരും. ഇക്കാര്യങ്ങളില്‍ കൃത്യമായ ഒരു പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി ഔദ്യോഗികമായി ഇത് പ്രഖ്യാപിക്കും. എന്നാല്‍ താല്‍കാലിക പുനരധിവാസത്തെ കുറിച്ച് ശരിയല്ലാത്തതും സംശയം ഉണ്ടാക്കുന്നതുമായ പല വാര്‍ത്തകളും പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഇത് വളരെ പ്രയാസകരമായ കാര്യമാണ്', മന്ത്രി കൂട്ടിച്ചേര്‍ത്തു.
ദുരന്തത്തില്‍പ്പെട്ടവരുടെ ബന്ധുക്കളുടെ ഡി.എന്‍.എ പരിശോധന ഉള്‍പ്പെടെ അതിവേഗത്തില്‍ നടന്നുവരികയാണെന്നും രണ്ടുദിവസത്തിനുള്ളല്‍ ഇക്കാര്യത്തില്‍ പൊതുവായ ഒരു തീരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.ശരീരഭാഗങ്ങളുടെ ഡി.എന്‍.എ ഫലം വന്നുകൊണ്ടിരിക്കുന്നുണ്ട്. 178 മൃതശരീരങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. 53 മൃതശരീരങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. ആകെ കണ്ടെത്തിയ 205 ശരീരഭാഗങ്ങളില്‍ രണ്ടെണ്ണം നേരത്തേ തിരിച്ചറിഞ്ഞതാണ്. 203 ശരീരഭാഗങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല.
ചൊവ്വാഴ്ചയും താഴ്വാര മേഖലകളില്‍ തിരച്ചില്‍ തുടരാനാണ് തീരുമാനം. മലപ്പുറത്തെ താഴ്വാര പ്രദേശങ്ങളില്‍ നടത്തേണ്ട തിരച്ചിലിനായി കൃത്യമായ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദുരന്തത്തില്‍ നഷ്ടമായ വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നുണ്ടെന്നും 1968 സര്‍ട്ടിഫിക്കറ്റുകള്‍ ഇതിനോടകം നല്‍കിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.