- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇത് സ്ത്രീകളുടെ ശബ്ദമാണ്, എല്ലാവരും കേള്‍ക്കണം; സര്‍ക്കാര്‍ വേണ്ട ഇടപെടല്‍ നടത്തുമെന്ന് പ്രതീക്ഷിക്കുന്നു; റിപ്പോര്‍ട്ടില്‍ ഡബ്ല്യു സി സി
തിരുവനന്തപുരം: മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ പരാമര്‍ശിക്കുന്ന ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിട്ടതിന്റെ സന്തോഷം പങ്കുവച്ച് ഡബ്ല്യൂസിസി. സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് സംഘടന തങ്ങളുടെ സന്തോഷം പങ്കുവെച്ചത്.സിനിമയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ്. ഇവര്‍ നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ രൂപംകൊണ്ട സമിതിയാണ് ഹേമ കമ്മിറ്റി. സിനിമാ മേഖലയിലെ സ്ത്രീ സംബന്ധിയായ വിഷയങ്ങള്‍ പഠിക്കാനായി രാജ്യത്ത് തന്നെ ആദ്യമായി ഉണ്ടായ കമ്മിറ്റിയാണ് ഹേമ കമ്മിറ്റി.സിനിമയെക്കുറിച്ച് ഹേമാ കമ്മിറ്റി കാവ്യാക്തകമായി പ്രതിപാദിക്കുന്ന […]
തിരുവനന്തപുരം: മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ പരാമര്‍ശിക്കുന്ന ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിട്ടതിന്റെ സന്തോഷം പങ്കുവച്ച് ഡബ്ല്യൂസിസി. സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് സംഘടന തങ്ങളുടെ സന്തോഷം പങ്കുവെച്ചത്.സിനിമയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ്. ഇവര്‍ നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ രൂപംകൊണ്ട സമിതിയാണ് ഹേമ കമ്മിറ്റി.
സിനിമാ മേഖലയിലെ സ്ത്രീ സംബന്ധിയായ വിഷയങ്ങള്‍ പഠിക്കാനായി രാജ്യത്ത് തന്നെ ആദ്യമായി ഉണ്ടായ കമ്മിറ്റിയാണ് ഹേമ കമ്മിറ്റി.സിനിമയെക്കുറിച്ച് ഹേമാ കമ്മിറ്റി കാവ്യാക്തകമായി പ്രതിപാദിക്കുന്ന ഭാഗം പരാമര്‍ശിച്ചാണ് ഡബ്ല്യൂ.സി.സി കുറിപ്പ് ആരംഭിച്ചത്.
ഹേമാ കമ്മീഷന്‍ മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ വേണ്ടത് ചെയ്യുമെന്ന് ഞങ്ങള്‍ ആത്മാര്‍ഥമായി പ്രതീക്ഷിക്കുന്നു. ഇത് സ്ത്രീകളുടെ ശബ്ദമാണ്, നമ്മള്‍ എല്ലാവരും അത് കേള്‍ക്കേണ്ടതാണെന്നു കൂടി കുറിപ്പില്‍ പറയുന്നു.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം
ആകാശം നിറയെ ദുരൂഹതയാണ്; തിളങ്ങുന്ന നക്ഷത്രങ്ങള്‍, മനോഹരമായ ചന്ദ്രന്‍. എന്നാല്‍ ശാസ്ത്രീയാന്വേഷണത്തില്‍ വെളിപ്പെട്ടത്, താരങ്ങള്‍ക്ക് തിളക്കമില്ലെന്നും ചന്ദ്രന് അത്ര മനോഹാരിതയില്ലെന്നുമാണ്. അതുകൊണ്ടു തന്നെ, ജാഗരൂകരാകുക നിങ്ങള്‍ കാണുന്നതെല്ലാം വിശ്വസിക്കരുത്- ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്.
ഞങ്ങളെ സംബന്ധിച്ച് ഇതൊരു വലിയ യാത്രയായിരുന്നു. എല്ലാ സ്ത്രീകള്‍ക്കും അവരുടെ അഭിമാനമുയര്‍ത്തിപ്പിടിച്ച് ജോലി ചെയ്യാന്‍ ഒരു പ്രൊഫഷണല്‍ ഇടം സിനിമയിലുണ്ടാക്കുക എന്ന ലക്ഷ്യവുമായി ഞങ്ങള്‍ നടത്തിയ പോരാട്ടം ഒരു ശരിയായ പോരാട്ടമായിരുന്നു. ഇന്ന് അതിനെ നീതീകരിച്ചാണ് ഞങ്ങള്‍ നില്‍ക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുകൊണ്ടു വരിക എന്നത് ഡബ്ല്യൂ.സി.സി എടുത്ത മറ്റൊരു ചുവടാണ്. സിനിമയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ലിംഗഭേദം സിനിമയില്‍ എത്തരത്തില്‍ പ്രവര്‍ത്തിക്കുന്നു എന്നത് സംബന്ധിച്ച് ഒരു റിപ്പോര്‍ട്ട് നമുക്കുണ്ടാകുന്നത്. ഈ റിപ്പോര്‍ട്ടിന് വേണ്ടി മണിക്കൂറുകള്‍ മാറ്റി വച്ച ജസ്റ്റിസ് ഹേമാ, ശ്രീമതി ശാരദാ, ഡോ. വസന്തകുമാരി എന്നിവര്‍ക്ക് നന്ദി പറയുന്നു.
മാധ്യമങ്ങള്‍ക്കും വനിതാ കമ്മീഷനും കേരളത്തിലെ ജനങ്ങള്‍ക്കും വനിതാ സംഘടനകള്‍ക്കും അഭിഭാഷകര്‍ക്കുമെല്ലാം ഡബ്ല്യൂ.സി.സി നന്ദി പറയുന്നു.ഹേമാ കമ്മീഷന്‍ മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ വേണ്ടത് ചെയ്യുമെന്ന് ഞങ്ങള്‍ ആത്മാര്‍ഥമായി പ്രതീക്ഷിക്കുന്നു. ഇത് സ്ത്രീകളുടെ ശബ്ദമാണ്, നമ്മള്‍ എല്ലാവരും അത് കേള്‍ക്കേണ്ടതാണ്.
അതേസമയം 'ഇത് ചരിത്ര നിമിഷം' എന്ന അടിക്കുറിപ്പോടെ ഡബ്ല്യൂസിസി അംഗങ്ങളുമായുള്ള വിഡിയോ കോളിന്റെ സ്‌ക്രീന്‍ഷോട്ട് നടിയും സംവിധായികയുമായ രേവതി സമൂഹമാധ്യമത്തില്‍ പങ്കുവച്ചു.
രേവതിയുടെ വാക്കുകള്‍ ഇങ്ങനെ
'2024 ഓഗസ്റ്റ് 19, ഉച്ചയ്ക്ക് 2:30: തീര്‍ച്ചയായും ഇതൊരു ചരിത്ര നിമഷമാണ്. അഞ്ചു വര്‍ഷത്തെ കോടതി സ്റ്റേകള്‍ക്കും ഡബ്ല്യൂസിസിക്കുള്ളിലെ മണിക്കൂറുകളോളം നീണ്ട ചര്‍ച്ചകള്‍ക്കും അഭിഭാഷകരുമായുള്ള സംവാദങ്ങള്‍ക്കും അവരുടെ ഉപദേശങ്ങള്‍ക്കും മറ്റു തടസങ്ങള്‍ക്കും ഒടുവില്‍ 233 പേജുള്ള ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് കേരള സര്‍ക്കാര്‍ പുറത്തിറക്കി. ഇനിയാണ് ഞങ്ങളുടെ ശരിക്കുള്ള ജോലികള്‍ തുടങ്ങുന്നത്. റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ വായിച്ചു മനസിലാക്കി അതിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കേണ്ടതുണ്ട്. ഒരു ഡബ്ല്യൂസിസി അംഗമെന്ന നിലയില്‍ ഈ റിപ്പോര്‍ട്ടിന്റെ യഥാര്‍ത്ഥ അര്‍ത്ഥം മനസ്സിലാക്കിയ എല്ലാവരോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു. ഈ സമൂഹത്തില്‍ ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഒരു വ്യക്തിത്വം നല്‍കിയ ഫിലിം ഇന്‍ഡസ്ട്രിയെ കൂടുതല്‍ സുരക്ഷിതവും മെച്ചപ്പെട്ടതുമായ ഒരു മേഖലയാക്കി പരിവര്‍ത്തനം ചെയ്യാന്‍ ഞങ്ങള്‍ തുടര്‍ന്നും പരിശ്രമിക്കും. ഇതിനൊപ്പം പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ ദീര്‍ഘനാളത്തെ വൈകാരിക യുദ്ധങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവിലെ യഥാര്‍ഥ സന്തോഷത്തിന്റേതാണ്. ഉദ്വേഗഭരിതമായ ഈ അവസാനം തീര്‍ച്ചയായും എല്ലാക്കാലവും ഓര്‍മിക്കപ്പെടും. ഡബ്ല്യൂസിസി എന്ന നിലയില്‍ ഞങ്ങളെ വിശ്വസിച്ച എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.'