- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പഴങ്ങള്‍ പറിക്കുന്നതിനിടെ കരടിയുടെ അപ്രതീക്ഷിത ആക്രണം; റഷ്യന്‍ ദ്വീപായ സഖാലിനില്‍ സ്ത്രീ കരടിയുടെ ആക്രമണത്തില്‍ മരിച്ചു; രക്ഷാപ്രവര്‍ത്തകര്‍ കരടിയെ വെടിവെച്ച് കൊന്നു
പഴങ്ങള്‍ പറിക്കുന്നതിനിടെ കരടിയുടെ അപ്രതീക്ഷിത ആക്രണം
മോസ്‌കോ: റഷ്യയിലെ ഏറ്റവും വലിയ ദ്വീപായ സഖാലിനില്‍ ഒരു സ്ത്രീ കരടിയുടെ ആക്രമണത്തില്‍ മരിച്ചു. പഴങ്ങള്‍ പറിക്കുന്നതിനിടെ ആണ് കരടി ഇവരെ ആക്രമിച്ചത്. സംഭവസ്ഥലത്ത് എത്തിയ രക്ഷാപ്രവര്‍ത്തകര്‍ക്ക് മരിച്ച സ്ത്രീയുടെ ബൂട്ടുകളും തകര്‍ന്ന ബക്കറ്റും മാത്രമേ കണ്ടെത്താന്‍ കഴിഞ്ഞുള്ളൂ. ല്യൂഡ്മില കൊമറോവ എന്നാണ് ഇവരുടെ പേര്. 63 വയസായിരുന്നു ഇവര്‍ക്ക്. തെരച്ചിലായി ഇവരുടെ മകന്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തിയിരുന്നു.
ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന കൂട്ടുകാരിയായ നതാലിയ ബോറി സോവ്നയാണ് കരടിയെ ആദ്യം കണ്ട.് താന്‍ കരടിയെ ഓടിച്ചു വിടാന്‍ ശ്രമിച്ചതായി അവര്‍ വ്യക്തമാക്കി. ഒരു പെണ്‍കരടിയാണ് ആക്രമിച്ചത് എന്നും അതിനൊപ്പം ഒരു കുട്ടിയും ഉണ്ടായിരുന്നു എന്നാണ് നതാലിയ വെളിപ്പെടുത്തിയത്. പെട്ടെന്നാണ് കരടി കൊമറോവയെ ആക്രമിച്ചത്. തുടര്‍ന്നാണ് താന്‍ ഗ്രാമത്തില്‍ എത്തി ആളുകളോട് ഇക്കാര്യം വെളിപ്പെടുത്തിയത് എന്നാണ് അവര്‍ പറയുന്നത്.
എന്നാല്‍ രാത്രി മുഴുവന്‍ കരടിയും കുട്ടിയും ഇരയുടെ സമീപത്ത് തന്നെ തുടര്‍ന്നത് കാരണം തെരച്ചില്‍ നടപടികള്‍ നിര്‍ത്തി വെയ്ക്കേണ്ടി വന്നിരുന്നു. മൃഗങ്ങള്‍ 35 മീറ്റര്‍ മാത്രം അകലെയായിരുന്നു,അതിനാല്‍ മുന്നോട്ട് പോകുന്നത് അപകടകരമാണ്,' എന്നാണ് വാര്‍ത്താ ഏജന്‍സിയായ ത്വോഖ ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസം തിരച്ചില്‍ പുനരാരംഭിച്ചിട്ടുണ്ട്. മൃഗങ്ങളെ ഭയപ്പെടുത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ വെടിയുതിര്‍ത്തിരുന്നു.
പക്ഷേ അമ്മ കരടി മൃതദേഹത്തിനടുത്തേക്ക് വീണ്ടും മടങ്ങിയെത്തുകയായിരുന്നു. എങ്കിലും രക്ഷാപ്രവര്‍ത്തകര്‍ കരടിയെ വെടിവെച്ച് കൊല്ലുകയായിരുന്നു. കരടിയുടെ കുട്ടിയ്ക്കും വെടിവെയ്പില്‍ പരിക്കേറ്റിട്ടുണ്ട്. ഈയിടെ ഒരു റഷ്യന്‍ വിനോദ സഞ്ചാരിയെ കൂടാരത്തിനുള്ളില്‍ നിന്ന് ഒരു കരടി വലിച്ചിഴച്ച് പുറത്ത് കൊണ്ടു വന്നതിന് ശേഷം കടിച്ചുകീറുകയായിരുന്നു. കിഴക്കന്‍ റഷ്യയിലെ കാംചട്കയില്‍ ഒരു സാഹസിക യാത്രയ്ക്കിടെ ഉറങ്ങിക്കിടന്ന നാല്‍പ്പത്തിമൂന്നുകാരിയെ കരടി കൂടാരത്തില്‍ കയറി ആക്രമിച്ചിരുന്നു.
കരടിയുടെ ആക്രമണത്തില്‍ അവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ കൂട്ടുകാരാണ് കരടിയെ തുരത്തിയതിന് ശേഷം പരിക്കേറ്റ സ്ത്രീയെ ആശുപത്രിയില്‍ എത്തിച്ചത്.