- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാരിറ്റിയുടെ മറവില്‍ ലൈംഗിക ചൂഷണം പതിവാക്കി; സഹായം ലഭിക്കണമെങ്കില്‍ ചാരിറ്റി മേധാവിക്ക് ലൈംഗികമായി വഴങ്ങണം; ബിബിസിയുടെ അന്വേഷണത്തില്‍ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍; തനിക്ക് ലൈംഗിക ശേഷിയില്ലെന്ന് പറഞ്ഞ് രക്ഷപെടാന്‍ വഴിതേടി സാഡെറ്റിന്‍ കാരഗോസ്
ചാരിറ്റിയുടെ മറവില്‍ ലൈംഗിക ചൂഷണം പതിവാക്കി
അങ്കാറ: തുര്‍ക്കിയിലെ ലൈംഗിക പീഡന ആരോപണങ്ങളുടെ കേന്ദ്രബിന്ദുവായ ഒരു ചാരിറ്റി ഉടമയെ പ്രമുഖ മാധ്യമമായ ബി.ബ.ി.സി അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവന്നു. സാഡെറ്റിന്‍ കാരഗോസ് എ്ന്നാണ് ഇയാളുടെ പേര്. ദുര്‍ബലരായ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് ആരോപണം. സാഹയവാഗ്ദാനം നല്‍കിയാണ് ഇയാള്‍ ലൈംഗികമായി ചൂഷണത്തിന് വിധേയരാക്കിയത്. എന്നാല്‍ കാരഗോസ് ഇക്കാര്യം ശക്തമായി നിഷേധിക്കുകയാണ്.
2014 ല്‍ ആണ് ഇയാള്‍ തുര്‍ക്കിയുടെ തലസ്ഥാനമായ അങ്കാറയില്‍ ചാരിറ്റി പ്രവര്‍ത്തനം ആരംഭിച്ചത്. സഹായം തേടിയ സിറിയന്‍ അഭയാര്‍ത്ഥികളോട് ഇയാള്‍ താന്‍ ഒരു മാലാഖ ആണെന്നാണ് അവകാശപ്പെട്ടിരുന്നത്. ഇരകളില്‍ ഒരാളായ മദീന എന്ന പേരുകാരിയായ സ്ത്രീ 2016 ലാണ് സിറിയയിലെ ആഭ്യന്തര യുദ്ധത്തില്‍ നിന്ന് രക്ഷ തേടി തുര്‍ക്കിയില്‍ എത്തിയത്. തന്റെ കുട്ടികളില്‍ ഒരാള്‍ ഗുരുതരാവസ്ഥയിലായതായും ഭര്‍ത്താവ് തന്നെ ഉപേക്ഷിച്ചതായും പറഞ്ഞു.
തന്റെ മൂന്ന് കുട്ടികളുടെ സംരക്ഷണം തേടിയാണ് ഇവര്‍ കാരഗോസിന്റെ സംഘടനയെ സമീപിച്ചത്. അഭയാര്‍ത്ഥികള്‍ക്കായി നാപ്കിന്‍, പാസ്ത, പാല്‍, വസ്ത്രങ്ങള്‍ തുടങ്ങിയ സംഭാവനകള്‍ ഇവര്‍ വലിയ തോതില്‍ ശേഖരിക്കുന്നുണ്ട്.മദീനക്ക് പോകാന്‍ മറ്റൊരു ഇടവും ഇല്ലെങ്കില്‍ താന്‍ സംരക്ഷിക്കാം എന്നാണ് കാരഗോസ് പറഞ്ഞത്. ഓഫീസില്‍ എത്തിയ തന്നെ ഒരു കര്‍ട്ടന് മറവിലേക്ക് കൂട്ടിക്കൊണ്ട് പോയി തന്നെ ഉമ്മ വെയ്ക്കുകയും ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കകയും ചെയ്യുകയായിരുന്നു. അവിടെ നിന്ന് താന്‍ ഓടി രക്ഷപ്പെടുകയായിരുന്നു എന്നാണ് മദീന പറയുന്നത്. എന്നാല്‍ കാരഗോസ് അവരുടെ വീട്ടിലെത്തി തന്നെ സിറിയയിലേക്ക് തിരിച്ചയക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി മദീന വെളിപ്പെടുത്തി.
പ്രതികൂല സാഹചര്യങ്ങളെ ഭയന്ന് താന്‍ ഇക്കാര്യം ആരോടും വെളിപ്പെടുത്തിയില്ല എന്നാണ് അവര്‍ പറയുന്നത്. വിരമിച്ച ബാങ്ക് ജീവനക്കാരനായ കാരഗോസ് ആരോപണങ്ങള്‍ നിഷേധിക്കുകയും തന്റെ സംഘടന 37,000-ത്തിലധികം ആളുകളെ സഹായിച്ചിട്ടുണ്ടെന്ന് ബിബിസിയോട് പറയുകയും ചെയ്തു. ചാരിറ്റിയിലെ സഹായ വിതരണ മേഖല ചെറുതും തിരക്കേറിയതും സിസിടിവിയുടെ നിരീക്ഷണത്തിലുള്ളതുമാണെന്നും അതിനാല്‍ ഒരു സ്ത്രീയുമായും തനിച്ചായിരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ മദീന ഉള്‍പ്പെടെ മൂന്ന് സ്ത്രീകള്‍ ബിബിസിയോട് പറഞ്ഞത് കാരഗോസ് തങ്ങളെ ലൈംഗികമായി ആക്രമിക്കുകയും ഉപദ്രവിക്കുകയും ചെയ്തുവെന്നാണ്.
അദ്ദേഹത്തിന്റെ ചാരിറ്റിയിലെ രണ്ട് മുന്‍ ജീവനക്കാര്‍ ഉള്‍പ്പെടെ മറ്റ് ഏഴ് പേര്‍ 2016 നും 2024 നും ഇടയില്‍ ലൈംഗിക പീഡനങ്ങള്‍ നടത്തിയതിന് തങ്ങള്‍ നേരിട്ട് സാക്ഷ്യം വഹിക്കുകയോ കേള്‍ക്കുകയോ ചെയ്തിട്ടുണ്ടെന്ന് പറയുന്നു. മറ്റൊരു സിറിയന്‍ അഭയാര്‍ത്ഥിയായ നാഡ പറയുന്നതനുസരിച്ച്, അവള്‍ തന്നോടൊപ്പം ഒരു ഒഴിഞ്ഞ ഫ്ലാറ്റില്‍ പോയാല്‍ മാത്രമേ സഹായം നല്‍കൂ എന്ന് കാരഗോസ് പറഞ്ഞതായി വെളിപ്പെടുത്തി. ഒരു സന്ദര്‍ഭത്തില്‍ കര്‍ട്ടന് മറവില്‍ കൊണ്ട് പോയി ശരീരത്തില്‍ പിടിക്കാനും ഇയാള്‍ ശ്രമിച്ചതായി നാഡ ആരോപിക്കുന്നു.
കാരഗോസ് ആക്രമിച്ചതായി ആരോപിച്ച മൂന്നാമത്തെ സ്ത്രീ ഇപ്പോള്‍ ജര്‍മ്മനിയിലാണ്. 2019ലും 2025 ലും ലൈംഗിക പീഡനത്തിനും ആക്രമണത്തിനും അദ്ദേഹത്തിനെതിരെ കേസെടുത്തിരുന്നു, എന്നാല്‍ ഇരകളോ സാക്ഷികളോ ഔദ്യോഗികമായി പരാതി നല്‍കാന്‍ മുന്നോട്ടുവന്നില്ലെന്ന് പോലീസ് പറഞ്ഞു. അതേ സമയം കാരഗോസ് വിശദീകരിക്കുന്നത് തനിക്ക് ലൈംഗിക ശേഷിയില്ല എന്നാണ്.എന്നാല്‍ പലരും ഇക്കാര്യം തള്ളിക്കളയുകയാണ്.




