- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒന്നും ചെയ്യാനില്ല; നിയമങ്ങള്‍ എല്ലാവര്‍ക്കും ബാധകമെന്ന് ലോക ഗുസ്തി മേധാവി; 'വെള്ളി മെഡല്‍ അര്‍ഹിക്കുന്നു'; പിന്തുണച്ച് റസ്ലിങ് ഇതിഹാസം ജോര്‍ഡാന്‍
പാരീസ്: ഇന്ത്യയുടെ വിനേഷ് ഫോഗട്ടിനെ പാരീസ് ഒളിമ്പിക്‌സില്‍ നിന്നും അയോഗ്യരാക്കിയ സംഭവം നിര്‍ഭാഗ്യകരമെന്ന് യുണൈറ്റഡ് വേള്‍ഡ് റെസ്ലിംഗ് (യുഡബ്ല്യുഡബ്ല്യു) ചീഫ് നെനാദ് ലാലോവിച്ച്. ഇതില്‍ ഒന്നും ചെയ്യാനില്ലെന്നും നിയമങ്ങള്‍ എല്ലാവര്‍ക്കും ബാധകമാണെന്നും അവര്‍ പറഞ്ഞു. ഫൈനലിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് അനുവദനീയമായ 50 കിലോഗ്രാം എന്നതിനേക്കാള്‍ 100 ഗ്രാം കൂടുതല്‍ ഭാരം കൂടിയതിനാല്‍ മത്സരത്തില്‍ നിന്നും വിനേഷിനെ അയോഗ്യയാക്കിയത്. 'നമ്മള്‍ നിയമങ്ങളെ മാനിക്കണം. അവര്‍ക്ക് സംഭവിച്ചതില്‍ എനിക്ക് വളരെ സങ്കടമുണ്ട്. അവരുടെ അധിക ഭാരം വളരെ ചെറുതായിരുന്നു. എന്നാല്‍ […]
പാരീസ്: ഇന്ത്യയുടെ വിനേഷ് ഫോഗട്ടിനെ പാരീസ് ഒളിമ്പിക്‌സില്‍ നിന്നും അയോഗ്യരാക്കിയ സംഭവം നിര്‍ഭാഗ്യകരമെന്ന് യുണൈറ്റഡ് വേള്‍ഡ് റെസ്ലിംഗ് (യുഡബ്ല്യുഡബ്ല്യു) ചീഫ് നെനാദ് ലാലോവിച്ച്. ഇതില്‍ ഒന്നും ചെയ്യാനില്ലെന്നും നിയമങ്ങള്‍ എല്ലാവര്‍ക്കും ബാധകമാണെന്നും അവര്‍ പറഞ്ഞു. ഫൈനലിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് അനുവദനീയമായ 50 കിലോഗ്രാം എന്നതിനേക്കാള്‍ 100 ഗ്രാം കൂടുതല്‍ ഭാരം കൂടിയതിനാല്‍ മത്സരത്തില്‍ നിന്നും വിനേഷിനെ അയോഗ്യയാക്കിയത്.
'നമ്മള്‍ നിയമങ്ങളെ മാനിക്കണം. അവര്‍ക്ക് സംഭവിച്ചതില്‍ എനിക്ക് വളരെ സങ്കടമുണ്ട്. അവരുടെ അധിക ഭാരം വളരെ ചെറുതായിരുന്നു. എന്നാല്‍ നിയമങ്ങള്‍ നിയമങ്ങളാണ്, എല്ലാം പൊതുവായതാണ്. എല്ലാ അത്ലറ്റുകളും അവിടെയുണ്ട്. എന്നാല്‍ ശരീര ഭാരം കൂടുതലുള്ള ഒരാളെ മത്സരിക്കാന്‍ അനുവദിക്കുക അസാധ്യമാണ്.' നെനാദ് ലാലോവിച്ച് -ഇന്ത്യ ടുഡേ ചാനലിനോട് പറഞ്ഞു.
'ഫൈനലില്‍ എത്തിയതിനാല്‍ അവര്‍ക്ക് മെഡല്‍ നല്‍കുന്നത് അസാധ്യമാണ്. മത്സരത്തില്‍ തുടരുന്നവര്‍ക്ക് അടുത്ത ദിവസം ഒരു തൂക്കം കൂടെ ഉണ്ടാകും. അതിനായി ഒരു അപ്പീല്‍ വന്നിട്ടുണ്ട്. എന്നാല്‍ അത് സാധ്യമാണെന്ന് എനിക്ക് തോന്നുന്നില്ല. അതേസമയം, അമേരിക്കയുടെ സാറ ഹില്‍ഡെബ്രാന്‍ഡിനെതിരായ സ്വര്‍ണ മെഡല്‍ മത്സരത്തില്‍ ക്യൂബയുടെ യൂസ്നെലിസ് ഗുസ്മാന്‍ ലോപ്പസിന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി സ്വയമേവ യോഗ്യത നല്‍കി. സെമിയില്‍ ഗുസ്മാനെ 5-0ന് തകര്‍ത്താണ് ഫോഗട്ട് ഫൈനലില്‍ ഇടം നേടിയത്.
അതേസമയം ഭാരക്കൂടുതല്‍ മൂലം ഒളിമ്പിക്സ് മെഡല്‍ നഷ്ടപ്പെട്ട ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് പിന്തുണയുമായി വിഖ്യാത യുഎസ് റസ്ലര്‍ ജോര്‍ഡാന്‍ ബറോസ് രംഗത്തുവന്നു. അന്താരാഷ്ട്ര റസ്ലിങ് നിയമങ്ങള്‍ പൊളിച്ചെഴുതേണ്ട സമയമായെന്ന് തുറന്നടിച്ച ബറോ ഇന്ത്യന്‍ താരത്തിന് വെള്ളി മെഡല്‍ നല്‍കണമെന്നും ആവശ്യപ്പെട്ടു. 2012ലെ ഒളിംപിക് മെഡല്‍ ജേതാവും ആറു തവണ ഫ്രീസ്‌റ്റൈല്‍ ലോക ചാമ്പ്യനുമാണ് ബറോസ്. ഗുസ്തിയിലെ എക്കാലത്തെയും മികച്ച താരമായാണ് ഇദ്ദേഹം അറിയപ്പെടുന്നത്.
പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ യുണൈറ്റഡ് വേള്‍ഡ് റസ്ലിങ് നിയമങ്ങളില്‍ നാലു ഭേദഗതികളാണ് ഇദ്ദേഹം നിര്‍ദേശിക്കുന്നത്. രണ്ടാം ദിവസം ഒരു കിലോ വെയ്റ്റ് അലവന്‍സ്, സെമി ഫൈനല്‍ വിജയത്തിന് ശേഷം ഫൈനല്‍ നഷ്ടമായാലും രണ്ടു പേര്‍ക്കും മെഡല്‍ നല്‍കണം തുടങ്ങിയവയാണ് താരത്തിന്റെ നിര്‍ദേശങ്ങള്‍. ആദ്യ ദിനത്തില്‍ നിശ്ചിത ഭാരത്തിന്റെ പരിധിയില്‍ മത്സരിച്ച വിനേഷ് ഫോഗട്ടിന് രണ്ടാം ദിവസം ഭാരം വര്‍ധിച്ചതാണ് വിനയായത്.
50 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ മത്സര രംഗത്തുണ്ടായിരുന്ന ഫോഗട്ടിന്റെ ഭാരം 100 ഗ്രാം ആണ് വര്‍ധിച്ചത്. അയോഗ്യത കല്‍പ്പിക്കപ്പെട്ടതോടെ ഫോഗട്ടിന് ഒരു മെഡലും ലഭിക്കില്ല. യുണൈറ്റഡ് വേള്‍ഡ് റസ്ലിങിന്റെ നിയമപുസ്തകത്തിലെ വകുപ്പ് 11 ഇതേക്കുറിച്ച് പറയുന്നതിങ്ങനെയാണ്; 'ഒരു അത്ലറ്റ് ഭാരപരിശോധനയ്ക്ക് എത്താതിരിക്കുകയോ പരാജയപ്പെടുകയോ ചെയ്താല്‍ മത്സരാര്‍ഥി ടൂര്‍ണമെന്റില്‍ നിന്ന് പുറത്താക്കപ്പെടും. റാങ്കില്ലാതെ അവസാന സ്ഥാനത്താകുകയും ചെയ്യും.'
അന്താരാഷ്ട്ര മത്സരത്തില്‍ പങ്കെടുക്കുന്ന ഗുസ്തിക്കാര്‍ രണ്ടു തവണയാണ് ഭാരപരിശോധനയ്ക്ക് വിധേയരാകേണ്ടത്. ഒന്ന് പ്രാഥമിക റൗണ്ട് ആരംഭിക്കുന്ന ദിവസം രാവിലെയും മറ്റൊന്ന് ഫൈനല്‍ ദിവസം രാവിലെയും. ചൊവ്വാഴ്ച രാവിലെ നടന്ന ഭാരപരിശോധനയില്‍ അമ്പത് കിലോഗ്രാം മത്സരത്തിന്റെ നിശ്ചിത പരിധിക്കകത്തായിരുന്നു ഫോഗട്ട്. എന്നാല്‍ സെമി ഫൈനല്‍ കഴിയുമ്പോള്‍ 52.7 കിലോഗ്രാം ആയിരുന്നു ഫോഗട്ടിന്റെ ഭാരം. തുടര്‍ച്ചയായ മത്സരങ്ങള്‍ മൂലം ഭക്ഷണം കഴിച്ചതാണ് താരത്തിന് വിനയായത് എന്ന് കരുതപ്പെടുന്നു. അതിനിടെ ആശുപത്രിയില്‍ ചികിത്സയിലുള്ള ഫോഗട്ടിനെ കണ്ട് ഇന്ത്യന്‍ ഒളിംപിക്സ് അസോസിയേഷന്‍ പ്രസിഡണ്ട് പി.ടി ഉഷ പിന്തുണ അറിയിച്ചു.