- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കേരള സര്‍വകലാശാലയിലെ ജാതി അധിക്ഷേപം: 'ഡോ.സി.എന്‍ വിജയകുമാരിക്കെതിരെയുള്ള പരാതി അടിസ്ഥാനരഹിതം'; യാഥാര്‍ഥ്യം മനസ്സിലാക്കാതെ അന്വേഷണത്തിന് ഉത്തരവിട്ട ഉന്നത വിദ്യാഭ്യാസമന്ത്രിയുടെ നിലപാട് ശരിയല്ല; അധ്യാപികയെ പിന്തുണച്ചു യോഗക്ഷേമ സഭ
'ഡോ.സി.എന്‍ വിജയകുമാരിക്കെതിരെയുള്ള പരാതി അടിസ്ഥാനരഹിതം'
ഗുരുവായൂര്‍: കേരള സര്‍വകലാശാല കാര്യവട്ടം ക്യാമ്പസിലെ ഗവേഷണവിദ്യാര്‍ഥിയായ വിപിന്‍ വിജയനെ സര്‍വകലാശാലയിലെ ഓറിയെന്റല്‍ വിഭാഗം ഡീനും സംസ്‌കൃത വിഭാഗം മേധാവിയുമായ ഡോ. സി. എന്‍. വിജയകുമാരി ജാതീയമായി അധിക്ഷേപിച്ചതായുള്ള പരാതി അപലപനീയമാണെന്ന് യോഗക്ഷേമസഭ സംസ്ഥാന കമ്മിറ്റി ആരോപിച്ചു. യാഥാര്‍ഥ്യം മനസ്സിലാക്കാതെ അന്വേഷണത്തിന് ഉത്തരവിട്ട ഉന്നത വിദ്യാഭ്യാസമന്ത്രിയുടെ നിലപാട് ശരിയല്ലെന്നും സഭ വിമര്‍ശിച്ചു.
'ഗവേഷണപ്രബന്ധം അവതരിപ്പിച്ച വിപിന്‍ വിജയന്‍ തുടര്‍ന്നു നടന്ന ഓപ്പണ്‍ ഡിഫന്‍സില്‍ ഒരു ചോദ്യത്തിന് പോലും മറുപടി നല്‍കിയില്ലെന്ന് വൈസ് ചാന്‍സലര്‍ക്ക് ഡോ. സി. എന്‍ വിജയകുമാരി നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. തെറ്റുകള്‍ ചൂണ്ടിക്കാണിച്ച് തിരുത്തണമെന്ന് ആവശ്യപ്പെടുന്നവര്‍ക്കെതിരെ വ്യാജപരാതികള്‍ നല്‍കിയും അവര്‍ക്കെതിരെ സൈബര്‍ അക്രമണം നടത്തിയും സ്വാധീനം കൊണ്ട് യോഗ്യതനേടിയെടുക്കുവാന്‍ ശ്രമിച്ചവര്‍ ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട്.
ഡോ. സി. എന്‍ വിജയകുമാരി ജനിച്ചുവളര്‍ന്നത് ഒരു ബ്രാഹ്‌മണസമുദായത്തിലായതി നാല്‍ ജാതീയമായി അധിക്ഷേപിച്ചും വ്യാജപരാതികള്‍ നല്‍കിയും ഒറ്റപ്പെടുത്താന്‍ നടത്തുന്ന നീക്കത്തെ ശക്തമായി നേരിടുമെന്ന്' പ്രസിഡന്റ് അഡ്വ. പി. എന്‍. ഡി. നമ്പൂതിരിയും ജനറല്‍ സെക്രട്ടറി പി. എന്‍. ദാമോദരന്‍ നമ്പൂതിരിയും പ്രസ്താവനയില്‍ അറിയിച്ചു.
ജാതി അധിക്ഷേപ പരാതിയില്‍ സംസ്‌കൃത വിഭാഗം മേധാവി സി.എന്‍ വിജയകുമാരിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പിഎച്ച്ഡി വിദ്യാര്‍ഥി വിപിന്റെ പരാതിയിലാണ് കേസ്. അധ്യാപകരുടെയും ഗൈഡിന്റെയും മുന്നില്‍വച്ച് ജാതി പറഞ്ഞ് അധിക്ഷേപിച്ചുവെന്നാണ് പിഎച്ച്ഡി വിദ്യാര്‍ഥി വിപിന്‍ വിജയനാണ് പരാതി നല്‍കിയത്. നിരന്തരമായി ജാതി വിവേചനം കാട്ടിയെന്ന് കാട്ടി വിസിക്കും വിപിന്‍ പരാതി നല്‍കിയിട്ടുണ്ട്. പുലയന്മാര്‍ സംസ്‌കൃതം പഠിക്കേണ്ടെന്ന് വിജയകുമാരി പലതവണ പറഞ്ഞെന്ന് പരാതിയില്‍ പറയുന്നു.
പ്രതിഭാശാലികളായ വിദ്യാര്‍ഥികള്‍ക്ക് അവരുടെ അറിവന്വേഷണത്തിന് ഒരു തടസവും ഉണ്ടാകാന്‍ പാടില്ലെന്ന് മന്ത്രി ആര്‍.ബിന്ദു പ്രതികരിച്ചിരുന്നു. സര്‍വകലാശാല ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. അധ്യാപകരുടെ ഭാഗത്തു നിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണ്. പക്വതയും മാന്യതയും അന്തസ്സും പുലര്‍ത്തേണ്ട ബാധ്യതയുണ്ട്. മുന്‍വിധിയോടെയുള്ള പെരുമാറ്റം ഉണ്ടാകാന്‍ പാടില്ലാത്തതാണ്. സര്‍ക്കാര്‍ ഇടപെടുമെന്നും അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞിരുന്നു.




