ഷാര്‍ജ: യുഎഇയില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ അപകടത്തില്‍പ്പെട്ട് 9 വയസ്സുകാരനായ അറബ് ബാലന്‍ മരിച്ചു. ഇലക്ട്രിക് സ്‌കൂട്ടറില്‍ യാത്ര ചെയ്യവേ റോഡില്‍ യൂടേണ്‍ ഇടുന്നതിനിടെ അമിത വേഗതയിലെത്തിയ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. വ്യാഴാഴ്ച രാവിലെ അല്‍ ഫല്‍ജ് ഏരിയയിലായിരുന്നു സംഭവം. അപകടം നടന്നയുടന്‍ തന്നെ ട്രാഫിക് പട്രോളിങ് ടീമും ആംബുലന്‍സ് സംഘവും സ്ഥലത്തെത്തി.

ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ലെന്ന് ഷാര്‍ജ പൊലീസ് അറിയിച്ചു. കുട്ടി സഞ്ചരിച്ച സ്‌കൂട്ടര്‍ ഇടിച്ച് തെറിപ്പിച്ച വഹനത്തിലുണ്ടായിരുന്ന ഡ്രൈവറെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിനായി ഇയാളെ വാസിത് പൊലീസ് കസ്റ്റഡിയിലേക്ക് മാറ്റുകയും ചെയ്തു.