- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടുത്ത ബന്ധുക്കള്‍ തമ്മിലുള്ള വിവാഹം നിരോധിക്കാന്‍ നിയമം; നീക്കത്തിനെതിരെ വിമര്‍ശനവുമായി സ്വതന്ത്ര എംപി
അടുത്ത ബന്ധുക്കള്‍ തമ്മിലുള്ള വിവാഹം നിരോധിക്കാന്‍ നിയമം; നീക്കത്തിനെതിരെ വിമര്‍ശനവുമായി സ്വതന്ത്ര എംപി
ലണ്ടന്‍: അടുത്ത ബന്ധുക്കള്‍ (ഫസ്റ്റ് കസിന്‍സ്) തമ്മിലുള്ള വിവാഹം നിരോധിക്കാന്‍ ബ്രിട്ടനില്‍ നിര്‍ദ്ദേശം ഉയര്‍ന്നതോടെ അതിനെതിരെ വിമര്‍ശനവും ഉയര്‍ന്നിരിക്കുന്നു. ഒരു സ്വതന്ത്ര എം പിയാണ് ഇപ്പോള്‍ ഇതിനെതിരെ ശബ്ദമുയര്‍ത്തിയിരിക്കുന്നത്. ഡ്യൂസ്ബറി ആന്‍ഡ് ബാറ്റ്‌ലിയില്‍ നിന്നുള്ള എം പിയായ ഇക്ബാല്‍ മുഹമ്മദ് ജനപ്രതിനിധി സഭയില്‍ പറഞ്ഞത്, പല ആളുകളും, കുടുംബത്തിനകത്തെ വിവാഹം നല്ലൊരു കാര്യമായാണ് കാണുന്നത് എന്നായിരുന്നു. കുടുംബ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുകയും അതുപോലെ കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുകയും ചെയ്യുന്നതിന് നല്ലൊരു മാര്‍ഗ്ഗമായി അവര്‍ ഇതിനെ കാണുന്നതായും എം പി പറഞ്ഞു.
അതേസമയം, അത്തരം വിവാഹബന്ധങ്ങളില്‍ ഉണ്ടാകുന്ന കുട്ടികള്‍ക്ക് ആരോഗ്യപരമായ പ്രശ്നങ്ങള്‍ ഉണ്ടായേക്കാമെന്നു അദ്ദേഹം സമ്മതിച്ചു. എന്നാല്‍, ഇത്തരത്തില്‍ വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നവരുടെ ജനിതക പരിശോധന ഉള്‍പ്പടെയുള്ള മാര്‍ഗ്ഗങ്ങള്‍ നടപ്പില്‍ വരുത്തി അവ തരണം ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത ബന്ധുക്കള്‍ തമ്മിലുള്ള വിവാഹം നിരോധിക്കുന്നതിനായി ടോറി എം പി റിച്ചാര്‍ഡ് ഹോള്‍ഡെന്‍സ് കൊണ്ടുവന്ന പുതിയ നിയമത്തിനെതിരെ സംസാരിക്കുകയായിരുന്നു എം പി.
ടെന്‍ മിനിറ്റ് റൂള്‍ പ്രമേയം വഴി ഇന്നലെ ഉച്ചയോടെയായിരുന്നു കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെമുന്‍ ചെയര്‍മാന്‍ കൂടിയായ റിച്ചാര്‍ഡ് ഹോള്‍ഡെന്‍ ഈ നിയമം ജനപ്രതിനിധി സഭയില്‍ അവതരിപ്പിച്ചത്.ഫസ്റ്റ് കസിന്‍ വിവാഹങ്ങള്‍ എന്തുകൊണ്ട് നേരത്തേ നിരോധിച്ചില്ല എന്ന് സഭാംഗങ്ങള്‍ അദ്ഭുതപ്പെടുകയാവും എന്ന് ബില്‍ അവതരിപ്പിച്ചുകൊണ്ട് ഹോള്‍ഡെന്‍ പറഞ്ഞു. ബ്രിട്ടനിലെ ചില സമൂഹങ്ങളില്‍ അടുത്ത ബന്ധുക്കള്‍ തമ്മിലുള്ള വിവാഹങ്ങള്‍ ആശങ്കയുണര്‍ത്തും വിധം വര്‍ദ്ധിച്ചു വരുന്നതായും അദ്ദേഹം സഭയില്‍ പറഞ്ഞു.