ലണ്ടന്‍: കൂറ്റന്‍ കണ്ണാടിയില്‍ സ്വന്തം പ്രതിബിംബവുമായി കലഹിക്കുകയും സ്നേഹിക്കുകയും ഒക്കെ ചെയ്തിരുന്ന അഞ്ചു വയസ്സുകാരന്‍ അറിഞ്ഞില്ല, അത് തന്റെ അവസാന നിമിഷങ്ങളായിരുന്നു എന്ന്. ഏതാനും നിമിഷങ്ങളില്‍ ആ കൂറ്റന്‍ കണ്ണാടി ആ കുരുന്നിനു മേല്‍ പതിക്കുകയായിരുന്നു. എസ്സെക്സ്, കോള്‍ചെസ്റ്ററിലെ ഫെന്‍വിക്കില്‍ തന്റെ അമ്മയ്ക്കൊപ്പം എത്തിയതായിരുന്നു അഞ്ചു വയസ്സുകാരനായ ഫെഡ്ഡി ഫ്രാരോ.

ഒഴിവാക്കാമായിരുന്ന അപകടം എന്നാണ് ഇന്നലെ നടന്ന ഇന്‍ക്വെസ്റ്റില്‍ പറഞ്ഞത്. എട്ട് അടി ആറിഞ്ച് ഉയരമുള്ള കണ്ണാടിയായിരുന്നു കുട്ടിയുടെ മേല്‍ പതിച്ചത്. കുട്ടിയെ രക്ഷിക്കാനായി ജീവനക്കാര്‍ ഓടിയടുക്കുന്നതും പാരാമെഡിക്സ് എത്തി പ്രഥമ ശുശ്രൂഷ നല്‍കുന്നതുമൊക്കെ സി സി ടി വി ദൃശ്യങ്ങളിലുണ്ട്. കുട്ടിയെ എയര്‍ ആംബുലന്‍സില്‍ ഹോസ്പിറ്റലില്‍ എത്തി അടിയന്തിര വിഭാഗത്തില്‍ പ്രവേശിപ്പിച്ചു എങ്കിലും, ഒരാഴ്ച കഴിഞ്ഞപ്പോള്‍ കുട്ടി മരണമടയുകയായിരുന്നു.