കാഠ്മണ്ഡു: നേപ്പാളില്‍ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തി. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഭൂകമ്പം ഉണ്ടായത്. രാജ്യത്തിന്റെ മധ്യമേഖലയിലെ സിന്ധുപാല്‍ ചൗക്ക് ജില്ലയിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്ന് ഭൂകമ്പ നിരീക്ഷണ ഗവേഷണ കേന്ദ്രം വ്യക്തമാക്കി.

രാജ്യത്തിന്റെ കിഴക്കന്‍, മധ്യ പ്രദേശങ്ങളില്‍ ഭൂകമ്പം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ അതിര്‍ത്തി പ്രദേശങ്ങളിലും ചൈനയിലും ടിബറ്റിലും പ്രകമ്പനം ഉണ്ടായി. അഥേസമയം സംഭവത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അധികൃതര്‍ ഭൂകമ്പ ബാധിത പ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്തി വരികയാണ്.

ബിഹാര്‍, സിലിഗുരി തുടങ്ങി നേപ്പാളിന്റെ ഇന്ത്യയുമായുള്ള അയല്‍ പ്രദേശങ്ങളില്‍ പ്രകമ്പനം ഉണ്ടായതായി ഭൂകമ്പ നിരീക്ഷണ ഗവേഷണ കേന്ദ്രം വ്യക്തമാക്കി. വെള്ളിയാഴ്ച പുലര്‍ച്ചെ 2.36ന് ബാഗ്മതി പ്രവിശ്യയിലാണ് ഭൂകമ്പം അനുഭവപ്പെട്ടതത്.