- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാമുകിയെ ഫെരാരിയുടെ പരമാവധി ശബ്ദം കേള്‍പ്പിക്കാന്‍ കാര്‍ റെയ്സ് ചെയ്തു; സമ്പന്നന് ഞൊടിയിടയില്‍ മരണം
കാമുകിയെ ഫെരാരിയുടെ പരമാവധി ശബ്ദം കേള്‍പ്പിക്കാന്‍ കാര്‍ റെയ്സ് ചെയ്തു; സമ്പന്നന് ഞൊടിയിടയില്‍ മരണം
ലണ്ടന്‍: കാമുകിയെ ഫെറാരിയുടെ എഞ്ചിന്റെ പരമാവധി ശബ്ദം കേള്‍പ്പിക്കാന്‍ കാറിന്റെ വേഗത വര്‍ദ്ധിപ്പിച്ചപ്പോള്‍ ഒരു മരത്തിലിടിച്ച് ഡ്രൈവര്‍ മരണമടഞ്ഞതായി ഇന്നലെ നടന്ന ഇന്‍ക്വെസ്റ്റില്‍ വെളിപ്പെടുത്തി. ഫോര്‍മുല വണ്‍ ആരാധകന്‍ കൂടിയായ ബെന്‍ ഗ്ലാഡ്മാനാണ് തന്റെ ഫെറാരി 360 ന്റെ നിയന്ത്രണം വിട്ട് മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ മരണമടഞ്ഞത്. വീതി കുറഞ്ഞ ഗ്രാമീണപാതയില്‍ ഉണ്ടായ അപകടത്തില്‍ പെട്ടവരെ രക്ഷിക്കാന്‍ മുന്‍ പ്രധാനമന്ത്രി ഡേവിദ് കാമറൂണും സ്ഥലത്തെത്തി. തൊട്ടടുത്ത് ഒരിടത്ത് ഒരു ഷൂട്ടിംഗിനായി എത്തിയതായിരുന്നു അദ്ദേഹം.
കാമറൂണിന്റെ അംഗരക്ഷകര്‍ 31 കാരനായ ഗ്ലാഡ്മാനെയും അയാളുടെ കാമുകി ബാര്‍ബറ സാര്‍ട്ടിനെയും രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സംഭവസ്ഥലത്ത് വെച്ചു തന്നെ ഗ്ലാഡ്മാന്‍ മരണപ്പെടുകയായിരുന്നു. നോര്‍ഫോക്കിലെ മാരിലിംഗ്‌ഫോര്‍ഡിലാണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റെങ്കിലും സാര്‍ട്ട് മരണത്തില്‍ നിന്നും രക്ഷപ്പെട്ടു. നോര്‍ഫോക്ക് കൊറോണര്‍ കോടതിയിലായിരുന്നു വിചാരണ നടന്നത്. തലേദിവസം മഴ പെയ്തതിനാല്‍ റോഡ് ഈര്‍പ്പമുള്ളതായിരുന്നു എന്ന് സര്‍ട്ട് കൊറോണര്‍ കോടതിയില്‍ പറഞ്ഞു. അതാണ് കാര്‍ പാതയില്‍ നിന്നും തെന്നിമാറാന്‍ ഇടയാക്കിയത്.




