- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റഷ്യയില്‍ പ്രതിരോധ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നു; അഞ്ച് പേര്‍ മരിച്ചു; അപകടം ഹെലികോപ്റ്റര്‍ അടിയന്തരമായി നിലത്തിറക്കവേ
റഷ്യയില്‍ പ്രതിരോധ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നു; അഞ്ച് പേര്‍ മരിച്ചു
മോസ്‌കോ: റഷ്യയില്‍ പ്രതിരോധ വകുപ്പിന് കീഴിലുള്ള ഏവിയേഷന്‍ കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ഹെലികോപ്ടര്‍ തകര്‍ന്നുവീണ് അഞ്ച് പേര്‍ മരിച്ചു. കെഎ-226 ഹെലികോപ്റ്ററാണ് തകര്‍ന്നത്. കിസ്ലിയാറില്‍ നിന്ന് ഇസ്‌ബെര്‍ബാഷിലേക്ക് പോവുകയായിരുന്ന ഹെലികോപ്റ്റര്‍ അടിയന്തരമായി നിലത്തിറക്കുന്നതിനിടയിലാണ് അപകടം.
കാസ്പിയന്‍ കടല്‍ത്തീരത്ത് ഹെലികോപ്റ്റര്‍ ഇറക്കാന്‍ പൈലറ്റ് ശ്രമിക്കുന്നത് ദൃശ്യമാണ്. പക്ഷെ നിയന്ത്രണം നഷ്ടപ്പെട്ട് ഒരു വീട്ടുമുറ്റത്ത് തകര്‍ന്നു വീണു. അപകടത്തെ തുടര്‍ന്നുണ്ടായ തീപിടിത്തം ഏകദേശം 80 ചതുരശ്ര മീറ്റര്‍ സ്ഥലത്തേക്ക് വ്യാപിച്ചു.
കെഇഎംഇസഡ് കമ്പനിയിലെ ഡെപ്യൂട്ടി ജനറല്‍ ഡയറക്ടര്‍, ചീഫ് എന്‍ജിനീയര്‍, ചീഫ് ഡിസൈനര്‍, ഹെലികോപ്റ്റര്‍ ഫ്‌ലൈറ്റ് മെക്കാനിക്ക് എന്നിവരാണ് മരിച്ചത്. തകര്‍ന്നുവീഴുന്നതിന് തൊട്ടുമുമ്പ് ഹെലികോപ്റ്ററിന്റെ വാല്‍ഭാഗം അടര്‍ന്നുപോയി.




