- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌കൂള്‍ വിദ്യാര്‍ഥികളെ പീഡിപ്പിക്കാന്‍ ശ്രമം: ബേണ്മത്തില്‍ ഇന്ത്യന്‍ വംശജന് അറസ്റ്റില്‍
സ്‌കൂള്‍ വിദ്യാര്‍ഥികളെ പീഡിപ്പിക്കാന്‍ ശ്രമം: ബേണ്മത്തില്‍ ഇന്ത്യന്‍ വംശജന് അറസ്റ്റില്‍
ലണ്ടന്‍: രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ അശ്ലീല രീതിയില്‍ തൊട്ടു തലോടുകയും അശ്ലീല ചുവയോടെ ചുണ്ടി നാവോടിച്ച് കാണിക്കുകയും ചെയ്ത ഇന്ത്യന്‍ വംശജനായ കുടിയേറ്റക്കാരന്‍ ബേണ്മത്തില്‍ അറസ്റ്റിലായി. 15 ഉം 16 ഉം വയസ്സുള്ള കുട്ടികളുടെ നെഞ്ചില്‍ സ്പര്‍ശിക്കാന്‍ സത്വീന്ദര്‍ സിംഗ് എന്ന 32 കാരന്‍ ശ്രമിച്ചതായും വിചാരണ കോടതിയില്‍ പറഞ്ഞു. ഏതാനും മിനിറ്റുകളുടെ വ്യത്യാസത്തില്‍ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായാണ് ഇത് നടന്നത്.
ബേണ്‍മത്ത് കടല്‍ത്തീരത്തിനടുത്തുള്ള ഒരു മത്സ്യവില്പന ശാലയില്‍ വെച്ചാണ് 15 കാരിയെ ഇയാള്‍ പീഢിപ്പിക്കാന്‍ ശ്രമിച്ചത്. തന്റെ മൂത്ത സഹോദരിക്കൊപ്പം വന്നതായിരുന്നു ഈ കുട്ടി. സിംഗ് അവരോട് 18 വയസ്സായോ എന്ന് ചോദിച്ചു എന്നാണ് പരാതിയില്‍ പറഞ്ഞത്. 15 വയസ്സ് എന്ന് കുട്ടി പറഞ്ഞപ്പോള്‍, പതിനഞ്ചായാലും പതിനാറായാലും കുഴപ്പമില്ല എന്ന് അയാള്‍ പറഞ്ഞുവത്രെ. ഈ സംഭവം കഴിഞ്ഞ് ഏതാനും നിമിഷം കഴിഞ്ഞപ്പോള്‍ ഇയാള്‍ മറ്റൊരു 16 കാരിയുടെ മാറില്‍ സ്പര്‍ശിച്ച് തടവാന്‍ ശ്രമിച്ചു. ഒരു കൂട്ടുകാരിക്കൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന പെണ്‍കുട്ടി, സ്‌കൂട്ടറില്‍ നിന്നും വീണ സന്ദര്‍ഭത്തിലായിരുന്നു ഇത്.
ബ്രിടനിലേക്ക് കുടിയേറിയ ഇയാള്‍ ഇപ്പോഴും ബ്രിട്ടനില്‍ താമസിക്കുന്നതിനുള്ള നിയമപരമായ അനുമതിക്കായി കാത്തുനില്‍ക്കുകയാണ്. ഇയാള്‍ ഈ ആരോപണമെല്ലാം നിഷേധിക്കുകയുമാണ്. ആദ്യം 15 കാരിയെ പീഢിപ്പിക്കാന്‍ ശ്രമിച്ചതിന് ശേഷം, സ്‌കൂട്ടര്‍ അപകടത്തില്‍ പെട്ട 16 കാരിയെ സഹായിക്കാന്‍ എന്ന വ്യാജേന എത്തിയ ഇയാള്‍ അവളുടെ മാറില്‍ സ്പര്‍ശിക്കുകയായിരുന്നു. അവരുടെ ഒരു സുഹൃത്ത് പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്നായിരുന്നു ഇയാള്‍ അറസ്റ്റിലായത്.